മെസ്സി സ്റ്റൈലില്‍ ശ്രേയസ് അയ്യര്‍; ലോകകപ്പിലെ ആഘോഷം ഐപിഎല്ലില്‍ അനുകരിച്ച് കൊല്‍ക്കത്ത ക്യാപ്റ്റന്‍

ക്യാപ്റ്റനായ ശേഷമുള്ള ആദ്യ ഐപിഎല്‍ കിരീടമാണ് ശ്രേയസ് സ്വന്തമാക്കിയത്
മെസ്സി സ്റ്റൈലില്‍ ശ്രേയസ് അയ്യര്‍; ലോകകപ്പിലെ ആഘോഷം ഐപിഎല്ലില്‍ അനുകരിച്ച് കൊല്‍ക്കത്ത ക്യാപ്റ്റന്‍
Updated on

ചെന്നൈ: ഐപിഎല്‍ 17-ാം സീസണ്‍ കിരീടം സ്വന്തമാക്കിയിരിക്കുകയാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്. ചെന്നൈയില്‍ നടന്ന കലാശപ്പോരില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെ എട്ട് വിക്കറ്റിന് തകര്‍ത്താണ് ശ്രേയസ് അയ്യരും സംഘവും സംഘവും ചാമ്പ്യന്മാരായത്. ക്യാപ്റ്റനായ ശേഷമുള്ള ആദ്യ ഐപിഎല്‍ കിരീടമാണ് ശ്രേയസ് സ്വന്തമാക്കിയത്.

കിരീടം ഉയര്‍ത്തുമ്പോഴുള്ള ശ്രേയസ് അയ്യരുടെ സെലിബ്രേഷനാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ ചര്‍ച്ചയാവുന്നത്. അര്‍ജന്റീന ലോകകപ്പ് വിജയിച്ചതിന് ശേഷം ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസ്സി നടത്തിയ അതേ ആഘോഷമാണ് ശ്രേയസ്സും നടത്തിയത്. ആഘോഷത്തിന്റെ വീഡിയോ ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്.

സീസണില്‍ ഏറ്റവും സ്ഥിരതയോടെ കളിച്ച് ഒന്നാം സ്ഥാനക്കാരായാണ് ശ്രേയസ്സും സംഘവും ഫൈനലിലേക്ക് എത്തിയത്. ചെന്നൈയില്‍ നടന്ന കലാശപ്പോരില്‍ കൂറ്റനടിക്കാരായ ഹൈദരാബാദ് ബാറ്റര്‍മാരെ പിടിച്ചുകെട്ടാനും കൊല്‍ക്കത്തയ്ക്ക് സാധിച്ചു. ടോസ് നേടി ആദ്യം ബാറ്റിംഗിനിറങ്ങിയ സണ്‍റൈസേഴ്സിനെ 18.3 ഓവറില്‍ വെറും 113 റണ്‍സിന് കൊല്‍ക്കത്ത പുറത്താക്കി. ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ ഫൈനല്‍ സ്‌കോറാണിത്. മറുപടി ബാറ്റിംഗില്‍ 10.3 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ കൊല്‍ക്കത്ത വിജയം സ്വന്തമാക്കി.

മെസ്സി സ്റ്റൈലില്‍ ശ്രേയസ് അയ്യര്‍; ലോകകപ്പിലെ ആഘോഷം ഐപിഎല്ലില്‍ അനുകരിച്ച് കൊല്‍ക്കത്ത ക്യാപ്റ്റന്‍
'ഞങ്ങള്‍ പരസ്പരം വളരെയധികം ത്യാഗങ്ങള്‍ സഹിച്ചു'; നന്ദിയറിയിച്ച് ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍

കൊല്‍ക്കത്ത മൂന്നാം തവണയാണ് ഐപിഎല്‍ കിരീടം ഉയര്‍ത്തുന്നത്. 2012, 2014 സീസണുകളില്‍ കൊല്‍ക്കത്ത ഗംഭീറിന്റെ ക്യാപ്റ്റന്‍സിക്ക് കീഴിലാണ് ഐപിഎല്‍ ചാമ്പ്യന്മാരായത്. 10 വര്‍ഷങ്ങള്‍ക്ക് ശേഷം ടീമിന്റെ ഉപദേശകനായി ഗംഭീര്‍ ചുമതലയേറ്റ ആദ്യ വര്‍ഷം തന്നെ കെകെആറിന് മൂന്നാമത്തെ കിരീടവും ലഭിച്ചു. ക്യാപ്റ്റനായും ടീം മെന്ററായും ഒരേ ടീമിന് കിരീടം നേടിക്കൊടുത്ത ആദ്യ താരവും ഗംഭീറാണ്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com