ഞാനായിരുന്നെങ്കിൽ ജയ്സ്വാളിന് പകരം അയാളെ ടീമിൽ എടുക്കും; ഒയിൻ മോർഗൻ

ഭാവിയിൽ ഇന്ത്യൻ ടീമിന്റെ നായകൻ അയാൾ ആവുമെന്നും ​മോർഗൻ
ഞാനായിരുന്നെങ്കിൽ ജയ്സ്വാളിന് പകരം അയാളെ ടീമിൽ എടുക്കും; ഒയിൻ മോർഗൻ
Updated on

‌ലണ്ടൻ: ട്വന്റി 20 ലോകകപ്പിനുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യ. രോഹിത് ശർമ്മ നയിക്കുന്ന ടീമിൽ ഓപ്പണിം​ഗ് ബാറ്ററാണ് യശസ്വി ജയ്സ്വാൾ. ഏകദിന ലോകകപ്പ് കളിച്ച ടീമിലെ ഓപ്പണർ ശുഭ്മൻ ​ഗില്ലിന് ഇത്തവണ ടീമിൽ ഇടം കിട്ടിയില്ല. എന്നാൽ താനായിരുന്നുവെങ്കിൽ ​ജയ്സ്വാളിന് പകരം ​ഗില്ലിനെ ടീമിൽ ഉൾപ്പെടുത്തുമെന്ന് വ്യക്തമാക്കുകയാണ് ഇം​ഗ്ലണ്ട് മുൻ താരം ഒയിൻ മോർ​ഗൻ.

ട്വന്റി 20 ലോകകപ്പിനുള്ള ടീമുകളിൽ ഏറ്റവും മികച്ചത് ഇന്ത്യയുടേതാണ്. അതിൽ ഒരു മാറ്റം മാത്രമെ താൻ വരുത്തുവാൻ സാധ്യതയുള്ളു. താൻ സെലക്ഷൻ കമ്മറ്റിയിൽ ഉണ്ടായിരുന്നുവെങ്കിൽ ​ജയ്സ്വാളിനേക്കാൾ പരി​ഗണന ​ഗില്ലിന് കൊടുക്കുമായിരുന്നു. താൻ ​ഗില്ലിനൊപ്പം കൊൽക്കത്ത നൈറ്റ് റൈഡേഴ്സിൽ കളിച്ചിട്ടുള്ളതാണ്. എങ്ങനെയാണ് അയാൾ ജോലി ചെയ്യുന്നതെന്നും ചിന്തിക്കുന്നതെന്നും തനിക്ക് അറിയാം. ഭാവിയിൽ ഇന്ത്യൻ ടീമിന്റെ നായകൻ അയാൾ ആവുമെന്നും ​മോർഗൻ വ്യക്തമാക്കി.

ഞാനായിരുന്നെങ്കിൽ ജയ്സ്വാളിന് പകരം അയാളെ ടീമിൽ എടുക്കും; ഒയിൻ മോർഗൻ
സ്റ്റാര്‍ക്കിന് 24 കോടി, താങ്കള്‍ക്ക് 50 ലക്ഷം?; ചോദ്യത്തിന് മറുപടിയുമായി റിങ്കു സിംഗ്

ട്വന്റി 20 ലോകകപ്പിന് ജൂൺ രണ്ടിന് തുടക്കമാകും. ജൂൺ അഞ്ചിന് അയർലൻഡിനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. പാകിസ്താൻ, അമേരിക്ക, കാനഡ തുടങ്ങിയ ടീമുകൾ ഇന്ത്യയുടെ ​ഗ്രൂപ്പിലാണ്. ജൂൺ ഒമ്പതിനാണ് ട്വന്റി 20 ലോകകപ്പിൽ ഇന്ത്യ പാകിസ്താനെ നേരിടുക. ജൂൺ 30 വരെ ലോകകപ്പ് നീളും.

Related Stories

No stories found.
logo
Reporter Live
www.reporterlive.com