ഇന്ത്യന്‍ ക്രിക്കറ്റ് പരിശീലക സ്ഥാനം; ധോണിക്ക് മുമ്പില്‍ തടസം

വിദേശ പരിശീലകര്‍ ആവശ്യമില്ലെന്ന് ബിസിസിഐ സെക്രട്ടറി ജയ് ഷാ വ്യക്തമാക്കിയിരുന്നു.
ഇന്ത്യന്‍ ക്രിക്കറ്റ് പരിശീലക സ്ഥാനം; ധോണിക്ക് മുമ്പില്‍ തടസം
Updated on

ഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്‍റെ പരിശീലക സ്ഥാനത്തേയ്‌ക്കെത്തുന്നതില്‍ മഹേന്ദ്ര സിംഗ് ധോണിക്ക് മുമ്പില്‍ തടസം. ഇന്ത്യന്‍ ടീമിന്റെ പരിശീലകനാകുന്ന വ്യക്തി ക്രിക്കറ്റിന്റെ എല്ലാ ഫോര്‍മാറ്റുകളില്‍ നിന്നും വിരമിച്ചിരിക്കണം. 2020ല്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും ധോണി വിരമിച്ചിരുന്നു. എന്നാല്‍ ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ താരമായി ധോണി തുടരുകയാണ്.

ട്വന്റി 20 ലോകകപ്പിന് ശേഷം രാഹുല്‍ ദ്രാവിഡ് പരിശീലക സ്ഥാനം ഒഴിയുകയാണ്. മഹേന്ദ്ര സിംഗ് ധോണി പരിശീലകനായി വരണമെന്ന ആവശ്യം ആരാധകര്‍ ഉയര്‍ത്തിക്കഴിഞ്ഞു. 2021 ലെ ട്വന്റി 20 ലോകകപ്പില്‍ ഇന്ത്യന്‍ ടീമിന്റെ ഉപദേശക സ്ഥാനത്ത് ധോണിയെ നിയമിച്ചിരുന്നു. എന്നാല്‍ ടൂര്‍ണമെന്റിന്റെ ഗ്രൂപ്പ് സ്റ്റേജിനപ്പുറം കടക്കാന്‍ ഇന്ത്യയ്ക്ക് കഴിഞ്ഞില്ല.

ഇന്ത്യന്‍ ക്രിക്കറ്റ് പരിശീലക സ്ഥാനം; ധോണിക്ക് മുമ്പില്‍ തടസം
രണ്ട് വർഷത്തിന് ശേഷം ഈ അവസരം വീണ്ടും വരും; റിങ്കു സിംഗ്

ഇന്ത്യന്‍ ടീമിന്റെ പരിശീലക സ്ഥാനത്തേയ്ക്ക് ഗൗതം ഗംഭീര്‍ ഉള്‍പ്പെടെയുള്ളവരുടെ പേരും ഉയര്‍ന്നുകേള്‍ക്കുന്നുണ്ട്. ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് വിജയിച്ചതിനാല്‍ ഗൗതം ഗംഭീറിന് തന്നെയാവും പരിശീലക സ്ഥാനത്തേയ്ക്ക് മുന്‍ഗണന ലഭിക്കുക. വിദേശ പരിശീലകര്‍ ആവശ്യമില്ലെന്ന് ബിസിസിഐ സെക്രട്ടറി ജയ് ഷാ വ്യക്തമാക്കിയിരുന്നു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com