ഞാനും കോഹ്‍ലിയും തമ്മിലുള്ള ബന്ധം രാജ്യം അറിയേണ്ടതില്ല; ​ഗൗതം ​ഗംഭീർ

സത്യം യാഥാർത്ഥ്യത്തിൽ നിന്ന് ഏറെ അകലെയാണെന്നും ഇന്ത്യൻ മുൻ താരം
ഞാനും കോഹ്‍ലിയും തമ്മിലുള്ള ബന്ധം രാജ്യം അറിയേണ്ടതില്ല; ​ഗൗതം ​ഗംഭീർ
Updated on

ഡൽഹി: ഇന്ത്യൻ ക്രിക്കറ്റ് താരം വിരാട് കോഹ്‍ലിയുമായുള്ള തന്റെ ബന്ധം വിശദീകരിച്ച് ​ഗൗതം ​ഗംഭീർ. സത്യം യാഥാർത്ഥ്യത്തിൽ നിന്നും ഏറെ അകലെയാണ്. താനും വിരാട് ​കോഹ്‍ലിയും തമ്മിലുള്ള ബന്ധം രാജ്യം അറിയേണ്ടതില്ല. ഞങ്ങൾക്ക് രണ്ട് പേർക്കും ടീമിനെ വിജയിപ്പിക്കാൻ എന്തും ചെയ്യാം. എന്നാൽ തങ്ങളുടെ ബന്ധത്തിൽ നിന്നും മസാല കഥകൾ നിർമ്മിക്കാനാണ് എല്ലാവരും ഇഷ്ടപ്പെടുന്നതെന്നും ​ഗംഭീർ പറഞ്ഞു.

2013ലെ ഐപിഎല്ലിലായിരുന്നു ​​ഗംഭീർ-കോഹ്‌ലി വിവാദങ്ങൾക്ക് തുടക്കമായത്. ​ഗ്രൗണ്ടിൽ ഇരുതാരങ്ങളും തമ്മിൽ ​ഗുരുതര വാക്കേറ്റമുണ്ടായി. ധോണിക്ക് പിന്നാലെ വിരാട് കോഹ്‌ലി ഇന്ത്യൻ ടീമിന്റെ നായകനായി. ടീമിലേക്ക് എത്താന്‍ ശ്രമിച്ച ഗംഭീറിന് കോഹ്ലിയുടെ നായകത്വം തടസം സൃഷ്ടിച്ചതായി വാര്‍ത്തകള്‍ വന്നു. ഇതോടെ ഇന്ത്യൻ ദേശീയ ടീമിന്റെ വാതിലുകൾ ​ഗംഭീറിന് മുന്നിൽ അടക്കപ്പെട്ടു. 2023ലെ ഐപിഎല്ലിനിടയും ഇരുതാരങ്ങളും തമ്മിൽ ​ഗ്രൗണ്ടിൽ മോശം പെരുമാറ്റം വീണ്ടും ആവർത്തിച്ചു. 10 വർഷമായി ഇരുവരും തമ്മിലുള്ള അസ്വസ്ഥതകൾ തുടരുന്നുവെന്ന് ക്രിക്കറ്റ് ലോകം ഞെട്ടലോടെ തിരിച്ചറിഞ്ഞു.

ഞാനും കോഹ്‍ലിയും തമ്മിലുള്ള ബന്ധം രാജ്യം അറിയേണ്ടതില്ല; ​ഗൗതം ​ഗംഭീർ
'അയാൾ ചോദിച്ചു, എന്റെ ഗേൾഫ്രണ്ടിനെ ഇവിടെ കൊണ്ടുവരാമോ?' ഓർമ്മകൾ പറഞ്ഞ് ​ഗംഭീർ

ഐപിഎല്ലിന്റെ ഈ സീസണിലാണ് ഇരുതാരങ്ങളും തമ്മിലുള്ള അസ്വസ്ഥതകൾക്ക് അവസാനമായത്. കൊൽക്കത്ത നൈറ്റ് റൈഡേഴ്സും റോയൽ ചലഞ്ചേഴ്സും തമ്മിലുള്ള മത്സരത്തിനിടെ വിരാട് കോഹ്‌ലിയെ ചേർത്തുപിടിക്കുന്ന ​ഗംഭീറിന്റെ ദൃശ്യങ്ങൾ ക്രിക്കറ്റ് ലോകത്തിന് അത്ഭുതമായി. ഈ സീസണിൽ കോഹ്‍ലിക്ക് വിമർശനങ്ങൾ ഏല്‍ക്കേണ്ടി വന്നപ്പോൾ ​ഗംഭീർ പിന്തുണയുമായി വന്നിരുന്നു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com