ഇതാണ് സ്വജനപക്ഷപാതം; പാക് താരത്തിനെതിരെ ആരാധകർ

താരം പുറത്താകുന്നതിന്റെയും ക്യാച്ച് നഷ്ടപ്പെടുത്തുന്നതിന്റെയും ദൃശ്യങ്ങൾ തരം​ഗമാണ്
ഇതാണ് സ്വജനപക്ഷപാതം; പാക് താരത്തിനെതിരെ ആരാധകർ
Updated on

ഓവൽ: പാകിസ്താൻ‌ ക്രിക്കറ്റ് താരം അസം ഖാനെതിരെ പ്രതിഷേധവുമായി ആരാധകർ. ഇം​​ഗ്ലണ്ടിനെതിരായ മത്സരത്തിൽ അഞ്ച് പന്ത് മാത്രം നേരിട്ട താരം റൺസൊന്നും എടുക്കാതെ പുറത്തായി. വിക്കറ്റ് കീപ്പിം​ഗിനിടെ ചില അനായാസ അവസരങ്ങൾ താരം നഷ്ടപ്പെടുത്തി. പാകിസ്താൻ മുൻ താരം മൊയീൻ ഖാന്റെ മകനാണ് അസം ഖാൻ. മോശം പ്രകടനം നടത്തുന്ന താരത്തെ മുൻ താരത്തിന്റെ മകനെന്ന പരിഗണനയിലാണ് ടീമിൽ ഉൾപ്പെടുത്തുന്നതെന്ന് ആരാധകർ പറയുന്നു. ഇങ്ങനെയായാൽ ലോകകപ്പ് കളിക്കാൻ എന്തിനാണ് പോകുന്നതെന്നും ആരാധകർ ചോദിക്കുന്നു.

ഇതാണ് സ്വജനപക്ഷപാതം; പാക് താരത്തിനെതിരെ ആരാധകർ
പരിശീലന മത്സരത്തിൽ വെടിക്കെട്ട് തുടങ്ങി; വെസ്റ്റ് ഇൻഡീസ് നാലിന് 257

വിവാദത്തിൽ പ്രതികരണവുമായി പാകിസ്താൻ നായകൻ ബാബർ അസം രം​ഗത്തെത്തി. ഒരു താരത്തെ ടീമിൽ ഉൾപ്പെടുത്താതിരുന്നാൽ എന്തുകൊണ്ട് അയാളെ തഴയുന്നുവെന്ന് ചോദിക്കും. എന്നാൽ അതേ താരത്തെ ടീമിൽ എടുത്താൽ എന്തിന് അയാളെ കളിപ്പിക്കുന്നുവെന്നും ചോദിക്കുമെന്നും ബാബർ അസം പ്രതികരിച്ചു.

ഇതാണ് സ്വജനപക്ഷപാതം; പാക് താരത്തിനെതിരെ ആരാധകർ
ഓസ്‌ട്രേലിയയ്‌ക്കൊപ്പം ഫൈനല്‍ കളിക്കുക ഇന്ത്യയല്ല; പ്രവചിച്ച് നഥാന്‍ ലിയോണ്‍

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത പാകിസ്താൻ 157 റൺസിന് പുറത്തായി. 15.3 ഓവറിൽ വെറും മൂന്ന് വിക്കറ്റ് നഷ്ടത്തിൽ ഇംഗ്ലണ്ട് ലക്ഷ്യത്തിലെത്തി. മൂന്ന് വിക്കറ്റും വീഴ്ത്തിയത് ഹാരിസ് റൗഫ് ആണ്. നാല് മത്സരങ്ങളുടെ പരമ്പര ഇം​ഗ്ലണ്ട് 2-0ത്തിന് സ്വന്തമാക്കി. രണ്ട് മത്സരങ്ങൾ മഴമൂലം നഷ്ടമായിരുന്നു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com