ലോകകപ്പില്‍ ഇന്ത്യയുടെ തുറുപ്പുചീട്ട് അവനാണ്; ചെന്നൈ താരത്തെ കുറിച്ച് റെയ്‌ന

'അവന്‍ സിക്‌സറുകള്‍ അടിച്ചുപറത്തുന്ന രീതി അത്ഭുതപ്പെടുത്തുന്നതാണ്'
ലോകകപ്പില്‍ ഇന്ത്യയുടെ തുറുപ്പുചീട്ട് അവനാണ്; ചെന്നൈ താരത്തെ കുറിച്ച് റെയ്‌ന
Updated on

ന്യൂഡല്‍ഹി: ടി20 ലോകകപ്പില്‍ ഓള്‍റൗണ്ടര്‍ ശിവം ദുബെയെ ഇന്ത്യയുടെ പ്ലേയിങ് ഇലവനില്‍ ഉള്‍പ്പെടുത്തണമെന്ന് മുന്‍ താരം സുരേഷ് റെയ്‌ന. ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന് വേണ്ടി മിന്നും പ്രകടനം കാഴ്ച വെച്ച ദുബെയെ ലോകകപ്പില്‍ ഇന്ത്യയുടെ തുറുപ്പുചീട്ടെന്നാണ് റെയ്‌ന വിശേഷിപ്പിച്ചത്. ബാറ്റിങ്ങിലും ബൗളിങ്ങിലും തിളങ്ങുന്ന താരത്തിന്റെ സാന്നിധ്യം ഇന്ത്യയ്ക്ക് ഏറെ ഗുണം ചെയ്യുമെന്നും റെയ്‌ന പറഞ്ഞു.

'യശസ്വി ജയ്‌സ്‌വാള്‍ ചെറുപ്പമാണ്. അവന്‍ ഭയമില്ലാതെ കളിക്കുന്നുമുണ്ട്. ദുബെയും ഇങ്ങനെ തന്നെയാണ്. പ്ലേയിങ് ഇലവനില്‍ ദുബെയ്ക്ക് ഇടമൊരുക്കാന്‍ മാനേജ്‌മെന്റ് തയ്യാറാവണം. അവന്‍ സിക്‌സറുകള്‍ അടിച്ചുപറത്തുന്ന രീതി അത്ഭുതപ്പെടുത്തുന്നതാണ്. വളരെ കുറച്ച് താരങ്ങള്‍ക്ക് മാത്രമാണ് ഈ കഴിവ് ലഭിക്കുകയുള്ളൂ. മുന്‍പ് ധോണിയും യുവരാജും ഇങ്ങനെ പവര്‍ ഹിറ്റിങ് ചെയ്യുന്നത് നമ്മള്‍ കണ്ടിട്ടുണ്ട്', റെയ്‌ന ഡല്‍ഹിയില്‍ നടന്ന പരിപാടിക്കിടെ പറഞ്ഞു.

ലോകകപ്പില്‍ ഇന്ത്യയുടെ തുറുപ്പുചീട്ട് അവനാണ്; ചെന്നൈ താരത്തെ കുറിച്ച് റെയ്‌ന
കോഹ്‌ലിക്ക് പകരം സഞ്ജു?; ബംഗ്ലാദേശിനെതിരെ ഇന്ത്യയുടെ സന്നാഹ മത്സരം ഇന്ന്

'ലോകകപ്പില്‍ ശിവം ദുബെയാണ് ഇന്ത്യയുടെ തുറുപ്പുചീട്ട്. പക്ഷേ ജയ്‌സ്‌വാളിന് പ്ലേയിങ് ഇലവനില്‍ സ്ഥാനം ലഭിച്ചാല്‍ ദുബെയ്ക്ക് പുറത്തിരിക്കേണ്ടിവരും. അതുകൊണ്ട് തന്നെ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയ്ക്ക് കടുത്ത തീരുമാനം എടുക്കേണ്ടി വരും. കാരണം ദുബെയുടെ സാന്നിധ്യത്തില്‍ ഇന്ത്യയ്ക്ക് 20-30 റണ്‍സ് അധികം ഉറപ്പിക്കാം', റെയ്‌ന വ്യക്തമാക്കി.

ഐപിഎല്ലിന്റെ 17-ാം പതിപ്പില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന് വേണ്ടി മിന്നും പ്രകടനമാണ് 30കാരനായ ശിവം ദുബെയെ ലോകകപ്പ് ടീമിലെത്തിച്ചത്. സീസണില്‍ ചെന്നൈയ്ക്ക് വേണ്ടി കളിച്ച 14 മത്സരങ്ങളില്‍ നിന്ന് 395 റണ്‍സാണ് ദുബെ അടിച്ചുകൂട്ടിയത്. മൂന്ന് അര്‍ദ്ധ സെഞ്ച്വറികളടക്കമായിരുന്നു താരത്തിന്റെ പ്രകടനം. 28 ബൗണ്ടറികളും 18 സിക്‌സുമാണ് ദുബെയുടെ ബാറ്റില്‍ നിന്ന് പിറന്നത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com