എന്താണ് ക്രിക്കറ്റ്?; അമേരിക്കയിൽ ക്ലാസെടുത്ത് യുവരാജ് സിം​ഗ്

'നിങ്ങളുടെ ബാസ്ബോളിന് തുല്യമാണ് ഞങ്ങളുടെ ക്രിക്കറ്റ്'
എന്താണ് ക്രിക്കറ്റ്?; അമേരിക്കയിൽ ക്ലാസെടുത്ത് യുവരാജ് സിം​ഗ്
Updated on

ഫ്ലോറിഡ: ട്വന്റി 20 ലോകകപ്പിന് ദിവസങ്ങൾ മാത്രമാണ് ബാക്കിയുള്ളത്. ഐസിസി ടൂർണമെന്റിന്റെ ബ്രാൻഡ് അംബാസിഡറായി ഇന്ത്യൻ മുൻ താരം യുവരാജ് സിം​ഗ് അമേരിക്കയിലുണ്ട്. എന്നാൽ ഇന്ത്യൻ ക്രിക്കറ്റിന്റെ ഏറ്റവും മികച്ച ഓൾ റൗണ്ടറായിരുന്ന യുവിക്ക് നേരിടേണ്ടി വന്നത് വ്യത്യസ്തമായ ചോദ്യം. ഓരോ അമേരിക്കക്കാരനും യുവിയോട് ചോദിച്ചു. എന്താണ് ക്രിക്കറ്റ്? വിട്ടുകൊടുക്കാൻ യുവരാജ് സിം​ഗ് തയ്യാറായില്ല. ക്ലാസെടുത്ത് മറുപടി പറയുകയും ചെയ്തു.

നിങ്ങളുടെ ബാസ്ബോളിന് തുല്യമാണ് ഞങ്ങളുടെ ക്രിക്കറ്റ്. പക്ഷേ ബാസ്ബോളിലെ പോലെ നാല് ക്വാർട്ടർ ഓടേണ്ടതില്ല. നേരെയും തിരിച്ചും ഓടും. പന്ത് അടിക്കുന്നത് രണ്ട് കളികളിലും ഒരുപോലെയാണ്. എന്നാൽ ഒരു വ്യത്യാസമുണ്ട്. ബാസ്ബോളിൽ നിങ്ങൾക്ക് എല്ലാ പന്തും അടിച്ചുവിടാം. എന്നാൽ ക്രിക്കറ്റിൽ ​ഗ്രൗണ്ടിൽ കുത്തിയാണ് പന്ത് വരുന്നതെന്ന് യുവരാജ് പറഞ്ഞു.

എന്താണ് ക്രിക്കറ്റ്?; അമേരിക്കയിൽ ക്ലാസെടുത്ത് യുവരാജ് സിം​ഗ്
അയാള്‍ മികച്ച പരിശീലകനാകും; സൗരവ് ഗാംഗുലി

സ്റ്റേഡിയത്തിന് പുറത്ത് ഒരു പന്ത് അടിച്ചുവിട്ടാൽ അതിനെ ബാസ്ബോളിൽ നിങ്ങൾ ഹോം റൺ എന്ന് പറയുന്നു. ക്രിക്കറ്റിൽ അതിനെ സിക്സ് എന്ന് വിളിക്കുന്നു. ബാസ്ബോളിൽ കുറച്ച് സമയമെയുള്ളു. എനിക്ക് തോന്നുന്നത് മൂന്ന് സ്ട്രൈക്കിന് ശേഷം നിങ്ങൾ പുറത്താകും. ബാസ്ബോളിൽ എല്ലാം നേരെയാണ് അടിക്കുന്നത്. എന്നാൽ ക്രിക്കറ്റിൽ ​​ഗ്രൗണ്ടിന്റെ നാല് പാടും റൺസ് സ്കോർ ചെയ്യാൻ കഴിയുമെന്നും യുവരാജ് വ്യക്തമാക്കി.

Related Stories

No stories found.
logo
Reporter Live
www.reporterlive.com