'രാഹുൽ ദ്രാവിഡ് പറയുന്നത് ചെയ്യണം'; വീണ്ടും ചർച്ചയായി രോഹിത്-ഹാർദ്ദിക്ക് വിഷയം

ഇരുവരും തമ്മിലുള്ള പ്രശ്നങ്ങൾക്ക് ഇന്ത്യൻ ടീമിൽ സ്ഥാനമില്ലെന്ന് മുൻ താരങ്ങൾ
'രാഹുൽ ദ്രാവിഡ് പറയുന്നത് ചെയ്യണം'; വീണ്ടും ചർച്ചയായി രോഹിത്-ഹാർദ്ദിക്ക് വിഷയം
Updated on

ന്യൂയോര്‍ക്ക്: ട്വന്റി 20 ലോകകപ്പിനിടെ വീണ്ടും ചര്‍ച്ചയായി രോഹിത് ശര്‍മ്മ-ഹാര്‍ദ്ദിക്ക് പാണ്ഡ്യ വിഷയം. മുംബൈ ഇന്ത്യന്‍സിന്റെ നായകമാറ്റത്തിന് പിന്നാലെ ഉണ്ടായ ഇരുതാരങ്ങള്‍ക്കുമിടയിലെ അസ്വസ്ഥതകള്‍ ഐപിഎല്‍ ദിനങ്ങളില്‍ ഏറെ ചര്‍ച്ചയായിരുന്നു. എന്നാല്‍ ഇന്ത്യന്‍ ടീമില്‍ രോഹിത് ശര്‍മ്മ-ഹാര്‍ദ്ദിക്ക് പാണ്ഡ്യ പ്രശ്‌നങ്ങള്‍ക്ക് സ്ഥാനമില്ലെന്നാണ് മുന്‍ ഓള്‍ റൗണ്ടര്‍ ഇര്‍ഫാന്‍ പഠാന്‍ പറയുന്നത്.

ഐപിഎല്‍ സംഭാഷണങ്ങള്‍ ഇന്ത്യന്‍ ടീമില്‍ ആവശ്യമില്ല. രാഹുല്‍ ദ്രാവിഡ് ആവശ്യപ്പെടുന്നത് ചെയ്യുകയാണ് ഹാര്‍ദ്ദിക്ക് പാണ്ഡ്യയും മറ്റേതൊരു താരവും ചെയ്യേണ്ടതെന്ന് ഇര്‍ഫാന്‍ പഠാന്‍ ഇഎസ്പിഎന്‍ ക്രിക്ഇന്‍ഫോയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. ഇന്ത്യന്‍ മുന്‍ താരത്തിന്റെ വാദത്തെ ഓസ്‌ട്രേലിയന്‍ മുന്‍ താരം മാത്യൂ ഹെയ്ഡന്‍ പിന്തുണച്ചു. ഇന്ത്യന്‍ ടീമിന്റെ നായകന്‍ ആരെന്ന് അവര്‍ക്കറിയാം. ഇത്തരമൊരു സംഭാഷണത്തിന്റെ ആവശ്യമില്ലെന്നും ഹെയ്ഡന്‍ പറഞ്ഞു.

'രാഹുൽ ദ്രാവിഡ് പറയുന്നത് ചെയ്യണം'; വീണ്ടും ചർച്ചയായി രോഹിത്-ഹാർദ്ദിക്ക് വിഷയം
'അത് ജ‍‍‍ഡേജയാണ്, ഞാൻ മിണ്ടില്ല'; സഞ്ജയ് മഞ്ജരേക്കർ

ഓസ്‌ട്രേലിയയ്ക്ക് ഇത്തരമൊരു സെലിബ്രേറ്റി സംസ്‌കാരമില്ല. അത്തരമൊരു രീതി ഇന്ത്യയില്‍ ഇല്ല. എന്നാല്‍ എപ്പോഴും അത്തരമൊരു സംസ്‌കാരം ഇന്ത്യന്‍ ക്രിക്കറ്റിന് ഗുണം ചെയ്യില്ല. ഞങ്ങൾ ഓസ്ട്രേലിയക്കാരല്ല, ഇന്ത്യക്കാരാണ്. ഇന്ത്യന്‍ ക്രിക്കറ്റ് ആരാധകരുടെ വികാരങ്ങളും ചിന്തകളും വ്യത്യസ്തമെന്നും ഇര്‍ഫാന്‍ പഠാന്‍ കൂട്ടിച്ചേർത്തു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com