അയാള്‍ക്ക് പാകിസ്താനെ ഒറ്റയ്ക്ക് ജയിപ്പിക്കാന്‍ കഴിയും; മുന്നറിയിപ്പ് നല്‍കി മുഹമ്മദ് കൈഫ്

പാകിസ്താന്റെ ബാറ്റിം​ഗ് ടീം ദുർബലമെന്ന് എല്ലാവർക്കും അറിയാമെന്ന് ഇന്ത്യൻ മുൻ താരം
അയാള്‍ക്ക് പാകിസ്താനെ ഒറ്റയ്ക്ക് ജയിപ്പിക്കാന്‍ കഴിയും; മുന്നറിയിപ്പ് നല്‍കി മുഹമ്മദ് കൈഫ്
Updated on

ഡൽ​ഹി: ട്വന്റി 20 ലോകകപ്പിൽ പാകിസ്താനെ നേരിടാൻ ഒരുങ്ങുന്ന ഇന്ത്യൻ ടീമിന് മുന്നറിയിപ്പുമായി മുൻ താരം മുഹമ്മദ് കൈഫ്. പാകിസ്താന്റെ ബാറ്റിം​ഗ് ടീം ദുർബലമെന്ന് എല്ലാവർക്കും അറിയാം. ഫഖർ സമാൻ ഒരൽപ്പം വേ​ഗതയിലാണ് കളിക്കുന്നത്. സമാന് ഒരുപക്ഷേ ഒറ്റയ്ക്ക് ഒരു മത്സരം വിജയിപ്പിക്കാൻ കഴിയും. സമാനമായി ഇഫ്തിക്കർ അഹമ്മദ് ഒരൽപ്പം വേ​ഗതയിലാണ് കളിക്കുന്നത്. ഇവർ രണ്ടു പേരെ ഒഴിവാക്കിയാൽ പിന്നെ മറ്റ് ബാറ്റർമാർ 100 മുതൽ 125 സ്ട്രൈക്ക് റേറ്റിലാണ് കളിക്കുന്നതെന്ന് കൈഫ് പ്രതികരിച്ചു.

ഇന്ത്യ ഭയക്കേണ്ടത് പാകിസ്താന്റെ ബാറ്റിം​ഗ് യൂണിറ്റിനെയല്ല. മറിച്ച് ബൗളർമാരെയാണ്. ഷഹീൻ ഷാ അഫ്രീദിക്കൊപ്പം നസീം ഷായും പാകിസ്താൻ നിരയിലുണ്ട്. ഏകദിന ലോകകപ്പ് കളിക്കാൻ നസീം ഷാ ഇന്ത്യയിലേക്കെത്തിയില്ല. പരിക്ക് കാരണമാണ് താരത്തിന് കളിക്കാൻ കഴിയാതിരുന്നത്. ന്യൂയോർക്കിലെ ബൗൺസിനെ തുണയ്ക്കുന്ന പിച്ചിൽ നന്നായി പന്തെറിയാൻ അയാൾക്ക് കഴിയുമെന്നും കൈഫ് മുന്നറിയിപ്പ് നൽകി.

അയാള്‍ക്ക് പാകിസ്താനെ ഒറ്റയ്ക്ക് ജയിപ്പിക്കാന്‍ കഴിയും; മുന്നറിയിപ്പ് നല്‍കി മുഹമ്മദ് കൈഫ്
'സഞ്ജുവിന് ഇനിയും ഇന്ത്യൻ ടീമിൽ തുടരാൻ കഴിയും'; സൂചനയുമായി ഇന്ത്യന്‍ ക്രിക്കറ്റ്‌

2022ലെ ലോകകപ്പ് നോക്കൂ. മെൽബണിൽ വിരാട് കോഹ്‍ലി ഇന്ത്യയെ ഒറ്റയ്ക്ക് വിജയിപ്പിച്ചു. പക്ഷേ ആ മത്സരത്തിൽ വിരാടിന്റെ ഒരു ക്യാച്ച് സ്ലിപ്പിൽ വിട്ടുകളഞ്ഞിരുന്നുവെന്നും കൈഫ് വ്യക്തമാക്കി. ട്വന്റി 20 ലോകകപ്പിൽ ജൂൺ ഒമ്പതിനാണ് ഇന്ത്യ പാകിസ്താനെ നേരിടുക. മുമ്പ് ഏഴ് തവണ ഇരുടീമുകളും ട്വന്റി 20 ലോകകപ്പിൽ നേർക്കുനേർ വന്നിരുന്നു. അതിൽ ആറിലും ഇന്ത്യയ്ക്കായിരുന്നു ജയം. ഇത്തവണയും ചരിത്രം ആവർത്തിക്കാനാണ് രോഹിത് ശർമ്മ നായകനായ ടീമിന്റെ ലക്ഷ്യം.

Related Stories

No stories found.
logo
Reporter Live
www.reporterlive.com