ഇത് അസാധാരണം; നിലപാട് വ്യക്തമാക്കി രാഹുൽ ദ്രാവിഡ്

ലോകകപ്പ് കാണാൻ ആരാധക ആവേശമില്ലാത്തതിലും ഇന്ത്യൻ പരിശീലകൻ പ്രതികരിച്ചു
ഇത് അസാധാരണം; നിലപാട് വ്യക്തമാക്കി രാഹുൽ ദ്രാവിഡ്
Updated on

ന്യൂയോർക്ക്: ട്വന്റി 20 ലോകകപ്പിൽ ഇന്ത്യൻ ക്രിക്കറ്റ് ടീമിന് ഒരുക്കിയ സൗകര്യങ്ങളെ വീണ്ടും ചോദ്യം ചെയ്ത് രാഹുൽ ദ്രാവിഡ്. ലോകകപ്പിനായി ഒരു പാർക്കിൽ പരിശീലനം നടത്തുന്നത് അസാധാരണമാണെന്ന് ഇന്ത്യൻ ക്രിക്കറ്റ് ടീം പരിശീലകൻ പറയുന്നു. ലോകകപ്പുകൾക്ക് വലിയ ക്രിക്കറ്റ് സ്റ്റേഡ‍ിയങ്ങൾ ഒരുക്കുന്നതാണ് രീതി. പുതിയൊരു രാജ്യത്ത് ക്രിക്കറ്റ് കളിക്കാനെത്തുന്നത് സന്തോഷിപ്പിക്കുന്നു. എന്നാൽ ക്രിക്കറ്റ് പ്രചാരത്തിലുള്ള ഒരു രാജ്യത്തല്ല കളിക്കാനെത്തിയിരിക്കുന്നത്. ഇത് പലർക്കുമിടയിൽ അസ്വസ്ഥതകൾ ഉണ്ടാക്കിയിട്ടുണ്ടെന്നും രാഹുൽ ദ്രാവിഡ് പ്രതികരിച്ചു.

ലോകകപ്പ് കാണാൻ ആരാധക ആവേശമില്ലാത്തതിലും ദ്രാവിഡ് പ്രതികരിച്ചു. ഇന്ത്യയുടെ മത്സരത്തിൽ ആരാധകർ എത്തിത്തുടങ്ങും. ക്രിക്കറ്റ് പ്രചാരത്തിലുള്ള രാജ്യങ്ങളിലേതിന് സമാനമായി ആവേശം ഇവിടെയും പ്രതീക്ഷിക്കാം. എന്നാൽ ലോകകപ്പിന് ആവശ്യമായ തയ്യാറെടുപ്പ് നടത്താൻ ഇന്ത്യൻ ടീമിന് കഴിഞ്ഞിട്ടില്ല. ലോകകപ്പിന് പ്രൊഫഷണൽ രീതിയിലുള്ള തയ്യാറെടുപ്പിന് ടീമിന് കഴിഞ്ഞില്ലെന്നും ദ്രാവിഡ് വ്യക്തമാക്കി.

ഇത് അസാധാരണം; നിലപാട് വ്യക്തമാക്കി രാഹുൽ ദ്രാവിഡ്
ടി20 ലോകകപ്പിൽ ഓപ്പണിം​ഗ് സഖ്യം; സൂചന നൽകി രോഹിത് ശർമ്മ

ട്വന്റി 20 ലോകകപ്പിൽ ഇന്ത്യയുടെ ആദ്യ മത്സരം നാളെയാണ്. അയർലൻഡിനെതിരായ മത്സരം നാളെ രാത്രി എട്ട് മണിക്ക് നടക്കും. ജൂൺ ഒമ്പതിന് നടക്കുന്ന രണ്ടാം മത്സരത്തിൽ പാകിസ്താനാണ് ഇന്ത്യയുടെ എതിരാളികൾ. അമേരിക്കയുമായും കാനഡയുമായും ലോകകപ്പിന്റെ ​ഗ്രൂപ്പ് ഘട്ടത്തിൽ രോഹിത് ശർമ്മയും സംഘവും മത്സരിക്കും.

Related Stories

No stories found.
logo
Reporter Live
www.reporterlive.com