അടിച്ചുകേറി വാ ഹിറ്റ്മാനേ; മൂന്ന് റണ്‍സ് അകലെ ചരിത്രനേട്ടം

റെക്കോര്‍ഡില്‍ ദീപക് ഹൂഡയെയാണ് രോഹിത്തിന് മറികടക്കേണ്ടത്
അടിച്ചുകേറി വാ ഹിറ്റ്മാനേ; മൂന്ന് റണ്‍സ് അകലെ ചരിത്രനേട്ടം
Updated on

ന്യൂയോര്‍ക്ക്: ട്വന്റി 20 ലോകകപ്പില്‍ ആദ്യമത്സരത്തിനിറങ്ങുകയാണ് രോഹിത് ശര്‍മ്മയും സംഘവും. ന്യൂയോര്‍ക്കിലെ നസ്സാവു കൗണ്ടി സ്‌റ്റേഡിയത്തില്‍ അയര്‍ലന്‍ഡിനെയാണ് ഇന്ത്യ നേരിടുക. മത്സരത്തില്‍ മറ്റൊരു തകര്‍പ്പന്‍ നേട്ടമാണ് ഇന്ത്യന്‍ നായകന്‍ രോഹിത്ത് ശര്‍മ്മയെ കാത്തിരിക്കുന്നത്.

ഇന്ന് നടക്കുന്ന മത്സരത്തില്‍ മൂന്ന് റണ്‍സ് കൂടി നേടിയാല്‍ അയര്‍ലന്‍ഡിനെതിരെ ടി20യില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരമായി രോഹിത് മാറും. റെക്കോര്‍ഡില്‍ ദീപക് ഹൂഡയെയാണ് രോഹിത്തിന് മറികടക്കേണ്ടത്. രണ്ട് മത്സരങ്ങളില്‍ നിന്ന് 151 റണ്‍സെടുത്ത ദീപക് ഹൂഡയാണ് നിലവില്‍ അയര്‍ലന്‍ഡിനെതിരായ ടി20യില്‍ ഏറ്റവും കൂടുതല്‍ റണ്‍സുള്ള താരം. രോഹിത് ശര്‍മ്മയ്ക്ക് മൂന്ന് മത്സരങ്ങളില്‍ നിന്ന് 149 റണ്‍സാണുള്ളത്.

അടിച്ചുകേറി വാ ഹിറ്റ്മാനേ; മൂന്ന് റണ്‍സ് അകലെ ചരിത്രനേട്ടം
കന്നിയങ്കത്തിന് നീലപ്പട; രോഹിത്തിനും സംഘത്തിനും അയര്‍ലന്‍ഡ് എതിരാളികള്‍

മലയാളി വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ സഞ്ജു സാംസണാണ് അയര്‍ലന്‍ഡിനെതിരെ ഏറ്റവും കൂടുതല്‍ ടി20 റണ്‍സുള്ള മൂന്നാമത്തെ താരം. മൂന്ന് മത്സരങ്ങളില്‍ നിന്ന് 118 റണ്‍സാണ് സഞ്ജുവിന്റെ സമ്പാദ്യം. മൂന്ന് മത്സരങ്ങളില്‍ നിന്ന് 79 റണ്‍സുള്ള സുരേഷ് റെയ്‌നയും 77 റണ്‍സുള്ള റുതുരാജ് ഗെയ്ക്‌വാദുമാണ് നാലും അഞ്ചും സ്ഥാനങ്ങളില്‍.

Related Stories

No stories found.
logo
Reporter Live
www.reporterlive.com