പാക് ബൗളര്‍ പന്തില്‍ കൃത്രിമത്വം കാട്ടി; ആരോപണവുമായി യുഎസ്എ താരം

ഐസിസിയെ ടാഗ് ചെയ്ത എക്‌സ് പോസ്റ്റിലൂടെയാണ് ആരോപണം
പാക് ബൗളര്‍ പന്തില്‍ കൃത്രിമത്വം കാട്ടി; ആരോപണവുമായി യുഎസ്എ താരം
Updated on

ഡാളസ്: ട്വന്റി 20 ലോകകപ്പിലെ അപ്രതീക്ഷിത പരാജയത്തിന് പിന്നാലെ പാകിസ്താന് വീണ്ടും തിരിച്ചടി. പാകിസ്താന്‍ പേസ് ബൗളറായ ഹാരിസ് റൗഫ് പന്തില്‍ കൃത്രിമത്വം കാണിച്ചുവെന്ന് ആരോപിച്ച് രംഗത്തെത്തിയിരിക്കുകയാണ് യുഎസ്എ താരം റസ്റ്റി തെറോണ്‍ . അമേരിക്കയ്‌ക്കെതിരെ കഴിഞ്ഞ ദിവസം നടന്ന ലോകകപ്പ് മത്സരത്തിനിടെ പാക് താരങ്ങള്‍ നിരന്തരം പന്തില്‍ ചുരണ്ടി സ്വാഭാവികത നഷ്ടപ്പെടുത്താന്‍ ശ്രമിച്ചെന്നാണ് ആരോപണം.

ഐസിസിയെ ടാഗ് ചെയ്ത എക്‌സ് പോസ്റ്റിലൂടെയായിരുന്നു മുന്‍ ദക്ഷിണാഫ്രിക്കന്‍ താരം കൂടിയായ റസ്റ്റി തെറോണ്‍ ആരോപണം ഉന്നയിച്ചത്. റിവേഴ്‌സ് സ്വിങ് കിട്ടാന്‍ വേണ്ടി റൗഫ് പന്തിന്റെ മുകള്‍ഭാഗം കൈനഖം ഉപയോഗിച്ച് ചുരണ്ടിയെന്നാണ് തെറോണിന്റെ ആരോപണം. പാകിസ്താന്‍ താരം പന്തുചുരണ്ടിയത് ഐസിസി കണ്ടില്ലെന്ന് നടിക്കുകയാണോയെന്നും തെറോണ്‍ പോസ്റ്റിലൂടെ ചോദിച്ചു.

ഹാരിസ് റൗഫ് പന്തു ചുരണ്ടിയെന്ന് തെളിയിക്കുന്ന വീഡിയോ ഒന്നും ഇതുവരെ പുറത്തുവന്നിട്ടില്ല. അതുകൊണ്ട് തന്നെ തെറോണിന്റെ ആരോപണം ആരോപണമായി തന്നെ നിലനില്‍ക്കുകയാണ്. എന്നിരുന്നാലും തെറോണിന്റെ ആരോപണം ഇതിനോടകം തന്നെ ചര്‍ച്ചയായിട്ടുണ്ട്. അമേരിക്കന്‍ ടീം ഔദ്യോഗികമായി പരാതി നല്‍കിയിട്ടില്ലാത്തതിനാല്‍ സംഭവത്തില്‍ ഐസിസി അന്വേഷണം ആരംഭിച്ചിട്ടില്ല.

പാക് ബൗളര്‍ പന്തില്‍ കൃത്രിമത്വം കാട്ടി; ആരോപണവുമായി യുഎസ്എ താരം
'കോഹ്‌ലി, അത് പാകിസ്താനെതിരെ ചെയ്തു കാണിക്ക്'; വെല്ലുവിളിച്ച് ഗാവസ്‌കര്‍

അമേരിക്കയ്‌ക്കെതിരായ ലോകകപ്പ് മത്സരത്തില്‍ പാക് പേസര്‍മാര്‍ക്ക് പ്രതീക്ഷിച്ച പ്രകടനം പുറത്തെടുക്കാന്‍ സാധിച്ചിരുന്നില്ല. മത്സരത്തില്‍ നാല് പ്രധാന പേസര്‍മാര്‍ ഇറങ്ങിയെങ്കിലും പാകിസ്താന് വിജയം നേടിയെടുക്കാന്‍ കഴിയാതെ പോവുകയായിരുന്നു. ആരോപണ വിധേയനായ റൗഫ് നാല് ഓവര്‍ പന്തെറിഞ്ഞ് 37 റണ്‍സ് വിട്ടുകൊടുത്ത് ഒരു വിക്കറ്റ് മാത്രമാണ് വീഴ്ത്തിയത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com