അമേരിക്ക പാകിസ്താനേക്കാൾ നന്നായി കളിച്ചു; ബാബർ അസം

സൂപ്പർ ഓവർ വരെ നീണ്ട പോരാട്ടത്തിനൊടുവിലാണ് അമേരിക്കയുടെ വിജയം.
അമേരിക്ക പാകിസ്താനേക്കാൾ നന്നായി കളിച്ചു; ബാബർ അസം
Updated on

ഡല്ലാസ്: ട്വന്റി 20 ലോകകപ്പിൽ പാകിസ്താനെ തകർത്തിരിക്കുകയാണ് അമേരിക്ക. വൻഅട്ടിമറിയിൽ പ്രതികരണവുമായി പിന്നാലെ പാക് നായകൻ ബാബർ അസം രംത്തെത്തി. ബാറ്റിം​ഗിലും ബൗളിം​ഗിലും ഫീൽഡിം​ഗിലും പാകിസ്താനെക്കാൾ നന്നായി യുഎസ് താരങ്ങൾ കളിച്ചു. പാകിസ്താൻ നിരയിൽ ആരും ഉത്തരവാദിത്തം കാണിച്ചില്ലെന്നും ബാബർ അസം കുറ്റപ്പെടുത്തി.

പവര്‍ പ്ലേ മുതലാക്കാനായില്ല. ഇടയ്ക്കിടെ വിക്കറ്റുകള്‍ നഷ്ടമായത് ടീമിനെ പലപ്പോഴായി പ്രതിരോധത്തിലാക്കി. ഒരു ബാറ്റര്‍ എന്ന നിലയില്‍ താരങ്ങള്‍ ഉത്തരവാദിത്തം കാണിക്കുകയും കൂട്ടുകെട്ടുകള്‍ ഉണ്ടാക്കുകയും വേണം. പന്തെറിഞ്ഞപ്പോഴും ആദ്യ ആറ് ഓവറുകളില്‍ കാര്യമായൊന്നും ചെയ്യാന്‍ സാധിച്ചില്ല. മധ്യ ഓവറുകളില്‍ പാകിസ്താന്റെ സ്പിന്നര്‍മാര്‍ വിക്കറ്റ് വീഴ്ത്തുന്നതിൽ പരാജയപ്പെട്ടു. അതുകൊണ്ടുതന്നെ മത്സത്തില്‍ ആധിപത്യം പുലര്‍ത്താന്‍ സാധിച്ചില്ല. എല്ലാ അഭിനന്ദനങ്ങളും അമേരിക്കൻ ടീമിനാണ് നൽകേണ്ടതെന്നും ബാബർ അസം വ്യക്തമാക്കി.

അമേരിക്ക പാകിസ്താനേക്കാൾ നന്നായി കളിച്ചു; ബാബർ അസം
ട്വന്റി 20 ലോകകപ്പിൽ വൻ അട്ടിമറി; പാകിസ്താനെ സൂപ്പർ ഓവറിൽ തകർത്ത് അമേരിക്ക

സൂപ്പർ ഓവർ വരെ നീണ്ട പോരാട്ടത്തിനൊടുവിലാണ് അമേരിക്കയുടെ വിജയം. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത പാകിസ്താൻ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 159 റൺസെടുത്തു. മറുപടി ബാറ്റിം​ഗിൽ യുഎസും മൂന്ന് വിക്കറ്റ് നഷ്ടത്തിൽ അതേ സ്കോറിലെത്തി. പിന്നാലെ സൂപ്പർ ഓവറിൽ അമേരിക്ക 18 റൺസ് നേടി. പാകിസ്താന്റെ മറുപടി 13 റൺസിൽ അവസാനിച്ചു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com