ഇന്ത്യ അയാളെ ഇറക്കാത്തത് മണ്ടത്തരം; കമ്രാൻ അക്മൽ

ലോകകപ്പിൽ ഇന്ത്യ പാകിസ്താൻ പോരാട്ടം നാളെ നടക്കാനിരിക്കെയാണ് അക്മലിന്റെ വാക്കുകൾ
ഇന്ത്യ അയാളെ ഇറക്കാത്തത് മണ്ടത്തരം; കമ്രാൻ അക്മൽ
Updated on

ന്യൂയോർക്ക്: ട്വന്റി 20 ലോകകപ്പിൽ ഇന്ത്യയുടെ ബാറ്റിം​ഗ് ഓഡറിനെ വിമർശിച്ച് പാകിസ്താൻ മുൻ താരം കമ്രാൻ അക്മൽ. രോഹിത് ശർമ്മയ്ക്കൊപ്പം വിരാട് കോഹ്‍ലി ഓപ്പണറാകുന്ന തീരുമാനത്തെയാണ് അക്മൽ വിമർശിച്ചിരിക്കുന്നത്. രോഹിത് ശർമ്മയ്ക്കൊപ്പം യശസ്വി ജയ്സ്വാൾ തന്നെയാണ് ഓപ്പണിം​ഗ് ഇറങ്ങേണ്ടത്. മൂന്നാം നമ്പറിലെത്തി സമ്മർദ്ദങ്ങളെ നേരിട്ട് മത്സരം വിജയിപ്പിക്കുകയാണ് കോഹ്‍ലി ചെയ്യേണ്ടതെന്നും കമ്രാൻ അക്മൽ ചൂണ്ടിക്കാട്ടി.

നിലവിൽ ഇന്ത്യയുടെ മൂന്നാം നമ്പർ താരം റിഷഭ് പന്താണ്. മൂന്നാം നമ്പറിൽ മെച്ചപ്പെട്ട പ്രകടനം നടത്തുന്നത് യുവവിക്കറ്റ് കീപ്പർക്ക് ​ഗുണകരമായിരിക്കുകയാണ്. ഇനിയുള്ള മത്സരങ്ങളിൽ ഇന്ത്യയുടെ മൂന്നാം നമ്പർ താരം റിഷഭ് ആയിരിക്കുമെന്ന് ടീം ബാറ്റിം​ഗ് പരിശീലകൻ വിക്രം റാഥോർ പ്രതികരിച്ചിരുന്നു. ഇടം കയ്യനായ ഒരാൾ മൂന്നാം നമ്പറിൽ എത്തുന്നത് ടീമിന് ​ഗുണം ചെയ്യുന്നുവെന്നായിരുന്നു റാഥോറിന്റെ വാക്കുകൾ.

ഇന്ത്യ അയാളെ ഇറക്കാത്തത് മണ്ടത്തരം; കമ്രാൻ അക്മൽ
ഫ്രഞ്ച് ഓപ്പൺ; യാനിക് സിന്നറെ തോൽപ്പിച്ച് കാർലോസ് അൽകാരാസ് ഫൈനലിൽ

ട്വന്റി 20 ലോകകപ്പിൽ ഇന്ത്യയുടെ രണ്ടാമത്തെ മത്സരം നാളെയാണ്. പരമ്പരാ​ഗത വൈരികളായ പാകിസ്താനാണ് എതിരാളികൾ. ആദ്യ മത്സരത്തിൽ അയർലൻഡിനെതിരെ നേടിയ അനായാസ വിജയത്തിന്റെ ആത്മവിശ്വാസത്തിലാണ് ഇന്ത്യ. എന്നാൽ അമേരിക്കയോട് തോൽവി വഴങ്ങിയാണ് പാകിസ്താൻ എത്തുന്നത്. ടൂർണമെന്റിൽ മുന്നേറാൻ പാകിസ്താൻ വിജയവും അനിവാര്യമാണ്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com