പാക് പേസിൽ തകർന്നടിഞ്ഞ് ഇന്ത്യ; വിജയ ലക്ഷ്യം 120 റൺസ് മാത്രം

പാക് ബൗളർമാരായ നസീം ഷായും ഹാരിസ് റൗഫുമാണ് ഇന്ത്യയെ തകർത്തെറിഞ്ഞത്
പാക് പേസിൽ തകർന്നടിഞ്ഞ് ഇന്ത്യ; വിജയ ലക്ഷ്യം 120 റൺസ് മാത്രം
Updated on

ന്യൂയോർക്ക് : ടി20 ലോകകപ്പിൽ പാകിസ്താൻ പേസർമാർക്ക് മുന്നിൽ തകർന്നടിഞ്ഞ് ഇന്ത്യ. മഴ മൂലം ദുഷ്കരമായ ന്യൂയോർക്കിലെ പിച്ചിൽ 19 ഓവറിൽ 119 റൺസിന് ഇന്ത്യ ഓൾ ഔട്ടായി. പാക് ബൗളർമാരായ നസീം ഷായും ഹാരിസ് റൗഫുമാണ് ഇന്ത്യയെ തകർത്തെറിഞ്ഞത്. ഇരുവരും മൂന്നു വിക്കറ്റ് വീതം വീഴ്ത്തി. ഇന്ത്യൻ ബാറ്റിങ് നിരയിൽ മൂന്നു പേർ മാത്രമാണ് രണ്ടക്കം കടന്നത്. 31 പന്തിൽ 42 റൺസെടുത്ത ഋഷഭ് പന്താണ് ടോപ് സ്കോറർ. ആദ്യ ഓവറിന് പിന്നാലെ മഴ എത്തിയതോടെ മത്സരം അൽപനേരം തടസ്സപ്പെട്ടു. മത്സരം പുനരാരംഭിച്ചതും കോഹ്‌ലിയെ നസീം ഷാ ഉസ്മാൻ ഖാന്റെയും രോഹിതിനെ അഫ്രീദി ഹാരിസ് റൗഫിന്‍റെയും കൈകളിലേക്ക് നൽകി.

പിന്നീട് വന്ന ഋഷഭ് പന്തും അക്സർ പട്ടേലും ശ്രദ്ധയോടെ ബാറ്റു വിശീ ടീമിനെ 50 കടത്തി. അക്‌സർ പുറത്തായതിന് ശേഷം വന്ന ശിവം ദുബെയ്ക്കും സൂര്യകുമാർ യാദവിനും തിളങ്ങാനായില്ല. നേരത്തെ, മഴമൂലം ടോസും വൈകിയിരുന്നു. ടോസ് നേടിയ പാകിസ്താൻ ഇന്ത്യയെ ബാറ്റിങ്ങിനയക്കുകയായിരുന്നു. അതെ സമയം ആദ്യ മത്സരം തോറ്റ പാകിസ്ഥാന് ഈ മത്സരം നിർണ്ണായകമാണ്. അയർലൻഡിന് എതിരെയുള്ള ആദ്യ മത്സരത്തിൽ വിജയിച്ച് ഇന്ത്യ രണ്ട് പോയിന്റ് നേടിയിരുന്നു. അയര്‍ലന്‍ഡിനെ തോല്‍പ്പിച്ച ടീമില്‍ മാറ്റങ്ങളൊന്നുമില്ലാതെയാണ് ഇന്ത്യ ഇറങ്ങുന്നത്. എന്നാല്‍ അമേരിക്കയോട് ആദ്യ മത്സരം തോറ്റ ടീമില്‍ പാകിസ്ഥാന്‍ ഒരു മാറ്റം വരുത്തി. ബാറ്റിങ്ങിൽ തുടര്‍ച്ചയായി നിരാശപ്പെടുത്തിയ അസം ഖാന്‍ പുറത്തായപ്പോള്‍ ഇമാദ് വാസിമാണ് പ്ലേയിംഗ് ഇലവനിലെത്തിയത്. 

ഇന്ത്യ പ്ലേയിംഗ് ഇലവൻ: രോഹിത് ശർമ, വിരാട് കോലി, റിഷഭ് പന്ത്, സൂര്യകുമാർ യാദവ്, ശിവം ദുബെ, ഹാർദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, അക്സർ പട്ടേൽ, ജസ്പ്രീത് ബുമ്ര, മുഹമ്മദ് സിറാജ്, അർഷ്ദീപ് സിംഗ്.

പാകിസ്ഥാൻ പ്ലേയിംഗ് ഇലവൻ: മുഹമ്മദ് റിസ്വാൻ, ബാബർ അസം, ഉസ്മാൻ ഖാൻ, ഫഖർ സമാൻ, ഷദാബ് ഖാൻ, ഇഫ്തിഖർ അഹമ്മദ്, ഇമാദ് വസീം, ഷഹീൻ അഫ്രീദി, ഹാരിസ് റൗഫ്, നസീം ഷാ, മുഹമ്മദ് ആമിർ.

Related Stories

No stories found.
logo
Reporter Live
www.reporterlive.com