'അതിലും വലിയ അപമാനം പാകിസ്താനില്ല, ഇത്തവണ ഇന്ത്യയെ വിടരുത്'; കാരണമുണ്ടെന്ന് അക്തര്‍

'ഇന്ത്യയെ തോല്‍പ്പിക്കാനായാല്‍ ബാക്കിയുള്ള കാര്യങ്ങളെല്ലാം അനായാസമാണ്. ആ വിജയം പാകിസ്താന് നല്കുന്ന ആത്മവിശ്വാസം ചെറുതല്ല'
'അതിലും വലിയ അപമാനം പാകിസ്താനില്ല, ഇത്തവണ ഇന്ത്യയെ വിടരുത്'; കാരണമുണ്ടെന്ന് അക്തര്‍
Updated on

ന്യൂയോര്‍ക്ക്: ട്വന്റി 20 ലോകകപ്പില്‍ ഇന്ത്യയ്‌ക്കെതിരായ മത്സരത്തില്‍ എന്തുവില കൊടുത്തും പാകിസ്താന്‍ വിജയിക്കണമെന്ന് മുന്‍ പാക് പേസര്‍ ഷുഹൈബ് അക്തര്‍. ന്യൂയോര്‍ക്കിലെ നസ്സൗ കൗണ്ടി സ്‌റ്റേഡിയത്തില്‍ ചിരവൈരികളായ ഇന്ത്യയെ നേരിടുകയാണ് പാകിസ്താന്‍. ഇന്ത്യയോട് പരാജയപ്പെട്ടാല്‍ പാകിസ്താനെ വലിയ പ്രത്യാഘാതമാണ് കാത്തിരിക്കുന്നതെന്നും അക്തര്‍ ചൂണ്ടിക്കാട്ടി.

'ഇന്ത്യയോട് പാകിസ്താന്‍ പരാജയം വഴങ്ങിയാല്‍ വലിയ തിരിച്ചടിയാണ് പാക് പടയെ കാത്തിരിക്കുന്നത്. ലോകകപ്പില്‍ പാകിസ്താന്‍ ഇന്ത്യയോട് തോല്‍ക്കുകയും അമേരിക്ക അയര്‍ലന്‍ഡിനെ തോല്‍പ്പിക്കുകയും ചെയ്താല്‍ 2026ലെ ലോകകപ്പ് യോഗ്യത നേടാന്‍ പാകിസ്താന്‍ നമീബിയയോടും മറ്റ് ടീമുകളോടുമെല്ലാം കളിക്കേണ്ടി വരും. അതിലും വലിയ നാണക്കേട് പാകിസ്താന് ഉണ്ടാവാനില്ല', അക്തര്‍ വ്യക്തമാക്കി.

'അതിലും വലിയ അപമാനം പാകിസ്താനില്ല, ഇത്തവണ ഇന്ത്യയെ വിടരുത്'; കാരണമുണ്ടെന്ന് അക്തര്‍
കോഹ്‌ലിയുടെ ചെരുപ്പിന് അടുത്തുപോലും എത്തില്ല; ബാബറിനെതിരെ ആഞ്ഞടിച്ച് പാക് മുന്‍ താരം

'ഇന്ത്യയ്‌ക്കെതിരെ വിജയിക്കുക എന്നത് വലിയ വെല്ലുവിളിയാണ്. സാധ്യമാകുന്ന എല്ലാ രീതിയിലും തിരിച്ചുവരവ് നടത്താന്‍ പാകിസ്താന്‍ ശ്രമിക്കേണ്ടതുണ്ട്. ബാബറിന് മാജിക് കാട്ടാനാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്ത്യയെ തോല്‍പ്പിക്കാനായാല്‍ ബാക്കിയുള്ള കാര്യങ്ങളെല്ലാം അനായാസമാണ്. ആ വിജയം പാകിസ്താന് നല്കുന്ന ആത്മവിശ്വാസം ചെറുതല്ല', യുട്യൂബ് ചാനലില്‍ സംസാരിക്കവെ അക്തര്‍ പറഞ്ഞു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com