തീരുമാനമായത് രണ്ട് പേരുടെ ബാറ്റിംഗ് പൊസിഷൻ മാത്രം; രോഹിത് ശർമ്മ

ഐപിഎല്ലിലെ റിഷബ് പന്തിന്റെ പ്രകടനം വിലയിരുത്തിയിരുന്നുവെന്നും ഇന്ത്യൻ ക്യാപ്റ്റൻ
തീരുമാനമായത് രണ്ട് പേരുടെ ബാറ്റിംഗ് പൊസിഷൻ മാത്രം; രോഹിത് ശർമ്മ
Updated on

ന്യൂയോർക്ക്: ട്വന്റി 20 ലോകകപ്പിൽ ഇന്ത്യയുടെ ബാറ്റിം​ഗ് ലൈനപ്പിൽ മാറ്റമുണ്ടായേക്കുമെന്ന് സൂചന നൽകി രോഹിത് ശർമ്മ. ഓപ്പണിം​ഗ് താരങ്ങളുടെ കാര്യത്തിൽ മാത്രമാണ് തീരുമാനമെടുത്തിട്ടുള്ളത്. മറ്റാരുടെയും ബാറ്റിം​ഗ് പൊസിഷനിൽ തീരുമാനമെടുത്തിട്ടില്ല. സാഹചര്യങ്ങൾക്ക് അനുസരിച്ച് തീരുമാനം എടുക്കുമെന്നും രോഹിത് ശർമ്മ പ്രതികരിച്ചു. എങ്കിലും പാകിസ്താനെതിരെ റിഷഭ് പന്ത് മൂന്നാം നമ്പറിൽ ഇറങ്ങുമെന്ന് ഇന്ത്യൻ ക്യാപ്റ്റൻ സ്ഥിരീകരിച്ചു.

ഐപിഎല്ലിലെ റിഷബ് പന്തിന്റെ പ്രകടനം താൻ വിലയിരുത്തിയിരുന്നു. ലോകകപ്പിൽ റിഷഭ് ഏത് സ്ഥാനത്ത് ബാറ്റ് ചെയ്യണമെന്ന് അപ്പോഴെ തീരുമാനിച്ചിരുന്നതായും രോഹിത് ശർമ്മ പറഞ്ഞു. പാകിസ്താന‍െതിരായ മത്സരം ഇന്ത്യൻ ടീമിന് സമ്മർദ്ദം നൽകുന്നില്ല. ഏഴ് മാസം മുമ്പ് ഏഷ്യാ കപ്പിലും ഏകദിന ലോകകപ്പിലും ഇന്ത്യൻ ടീം പാകിസ്താനെ ഒടുവിൽ നേരിട്ടത്. എന്നാൽ ട്വന്റി 20 പ്രവചനാതീതമാണെന്നും ഇന്ത്യൻ ക്യാപ്റ്റൻ സൂചിപ്പിച്ചു.

തീരുമാനമായത് രണ്ട് പേരുടെ ബാറ്റിംഗ് പൊസിഷൻ മാത്രം; രോഹിത് ശർമ്മ
വണ്ടർകിഡ് വണ്ടർഫുൾ; മെക്സിക്കോയെ വീഴ്ത്തി ബ്രസീൽ

കഴിഞ്ഞ ട്വന്റി 20 ലോകകപ്പിൽ പാകിസ്താൻ സിംബാവ്‍വെയോട് പരാജയപ്പെട്ടു. എന്നാൽ ഒടുവിൽ ഫൈനൽ കളിച്ച ടീമാണ് പാകിസ്താൻ. അതായത് ഒരു ടീമിന്റെ ദിവസമാണെങ്കിൽ ആർക്കും ആരെയും പരാജയപ്പെടുത്താമെന്നും രോഹിത് ശർമ്മ വ്യക്തമാക്കി. ഇന്ന് രാത്രി എട്ട് മണിക്കാണ് ഇന്ത്യ പാകിസ്താനെ നേരിടുക.

Related Stories

No stories found.
logo
Reporter Live
www.reporterlive.com