'അഹങ്കാരവും തോന്ന്യവാസവും'; ഇന്ത്യൻ ബാറ്റിം​ഗിന് വിമർശനം

ഇത് അയർലൻഡിന്റെ ബൗളിം​ഗ് നിരയല്ലെന്ന് മുൻ താരം
'അഹങ്കാരവും തോന്ന്യവാസവും'; ഇന്ത്യൻ ബാറ്റിം​ഗിന് വിമർശനം
Updated on

ന്യൂയോർക്ക്: പാകിസ്താനെതിരെ ബാറ്റിം​ഗ് തകർച്ച നേരിട്ട ഇന്ത്യൻ ടീമിനെ വിമർശിച്ച് മുൻ താരം സുനിൽ ​ഗാവസ്കർ. ഇന്ത്യയുടെ ബാറ്റിം​ഗ് പ്രകടനം നിരാശപ്പെടുത്തുന്നതാണ്. അഹങ്കാരവും തോന്ന്യവാസവുമാണ് രോഹിത് ശർമ്മയുടെ ​സംഘം ​ഗ്രൗണ്ടിൽ കാട്ടിയത്. മത്സരത്തിന്റെ തുടക്കം മുതൽ ഇന്ത്യൻ ബാറ്റർമാരിൽ അഹങ്കാരം പ്രകടമായിരുന്നുവെന്ന് ​ഗാവസ്കർ വിമർശിച്ചു.

എല്ലാ പന്തുകളും അടിക്കാനാണ് അവർ ശ്രമിച്ചത്. ഇത് അയർലൻഡിന്റെ ബൗളിം​ഗ് നിരയല്ല. സാധാരണമായ ബൗളിം​ഗ് പ്രതീക്ഷിച്ചാണ് താരങ്ങൾ ക്രീസിൽ നിൽക്കുന്നത്. അയർലൻഡിന്റെ ടീം മോശമെന്ന് താൻ പറയുന്നില്ല. എന്നാൽ പാകിസ്താൻ അനുഭവസമ്പത്തുള്ള ഒരു ക്രിക്കറ്റ് ടീമാണ്. ബൗളർമാർ നന്നായി പന്തെറിയുമ്പോൾ ബാറ്റർമാർ പിടിച്ചുനിൽക്കാൻ ശ്രമിക്കണം. ആറ് റൺസിന്റെ ജയം മാത്രമാണ് ഇന്ത്യ നേടിയതെന്നും ​ഗാവസ്കർ വ്യക്തമാക്കി.

'അഹങ്കാരവും തോന്ന്യവാസവും'; ഇന്ത്യൻ ബാറ്റിം​ഗിന് വിമർശനം
ബാറ്റും ബാറ്റും തമ്മിലുള്ള മത്സരങ്ങൾ ഞാൻ കാണാറില്ല: ജസ്പ്രീത് ബുംറ

ട്വന്റി 20 ലോകകപ്പിൽ പാകിസ്താനെതിരെ ഇന്ത്യ 119 റൺസാണ് നേടിയത്. 42 റൺസ് നേടിയ റിഷഭ് പന്ത് മാത്രമാണ് ഇന്ത്യൻ നിരയിൽ പിടിച്ചുനിന്നത്. ബൗളർമാരുടെ മികച്ച പ്രകടനത്തിൽ മത്സരത്തിൽ രോഹിത് ശർമ്മയും സംഘവും വിജയം സ്വന്തമാക്കി. ജസ്പ്രീത് ബുംറ ഇന്ത്യയ്ക്കായി മൂന്ന് വിക്കറ്റുകൾ വീഴ്ത്തി.

Related Stories

No stories found.
logo
Reporter Live
www.reporterlive.com