ഡിആർഎസിന് ഡ്രെസ്സിം​ഗ് റൂം സഹായം?; ടി20 ലോകകപ്പിൽ വിവാദം

ഡിആർഎസിന് അനുവദിക്കുന്ന 15 സെക്കന്റും റിവ്യൂ നൽകുമ്പോൾ കഴിഞ്ഞിരുന്നു.
ഡിആർഎസിന് ഡ്രെസ്സിം​ഗ് റൂം സഹായം?; ടി20 ലോകകപ്പിൽ വിവാദം
Updated on

ഫ്ലോറിഡ: ട്വന്റി 20 ലോകകപ്പിൽ ഡിആർഎസ് വിവാദം. ഇന്ന് പുലർച്ചെ നടന്ന ബം​ഗ്ലാദേശ്-നേപ്പാൾ മത്സരത്തിനിടെയാണ് സംഭവം. ബം​ഗ്ലാദേശ് ബാറ്റിം​ഗിന്റെ 14-ാം ഓവറിലെ ആദ്യ പന്തിൽ തൻസീം ഹസൻ വിക്കറ്റിന് മുന്നിൽ കുടുങ്ങി. സന്ദീപ് ലാമിച്ചാനെ ആയിരുന്നു ബൗളർ. അമ്പയർ ഔട്ട് വിധിച്ചതോടെ തൻസീം മടങ്ങാൻ തുടങ്ങി. എന്നാൽ ഈ സമയം മറുവശത്ത് ഉണ്ടായിരുന്ന ജാക്കർ അലി ഡ്രെസ്സിം​ഗ് റൂമിലേക്ക് നോക്കി നിൽക്കുകയായിരുന്നു.

ഡ്രെസ്സിം​ഗ് റൂമിലേക്ക് മടങ്ങുകയായിരുന്ന തൻസീമിനെ ജാക്കർ പിടിച്ചുനിർത്തുകയും റിവ്യൂ നൽകാൻ ആവശ്യപ്പെടുകയും ചെയ്തു. ഡിആർഎസിന് അനുവദിക്കുന്ന 15 സെക്കന്റും റിവ്യൂ നൽകുമ്പോൾ കഴിഞ്ഞിരുന്നു. എങ്കിലും ബം​ഗ്ലാദേശ് താരങ്ങളുടെ റിവ്യൂ അഹ്‌സൻ റാസ തേർഡ് അമ്പയറിന് വിട്ടുകൊടുത്തു. തൻസീം ഹസൻ ഔട്ടല്ലെന്നായിരുന്നു മൂന്നാം അമ്പയറുടെ തീരുമാനം.

ഡിആർഎസിന് ഡ്രെസ്സിം​ഗ് റൂം സഹായം?; ടി20 ലോകകപ്പിൽ വിവാദം
ഇന്ത്യ, യുഎസ്എ ടീമുകൾക്കെതിരെ ഒരു തെറ്റ് പറ്റി: ബാബർ അസം

2017ൽ ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലുള്ള മത്സരത്തിൽ സമാന വിവാദമുണ്ടായിരുന്നു. ഉമേഷ് യാദവിന്റെ പന്തിൽ വിക്കറ്റിന് മുന്നിൽ കുരുങ്ങിയ സ്റ്റീവ് സ്മിത്ത് അന്ന് ഡിആർഎസിനായി ഡ്രെസ്സിം​ഗ് റൂമിന്റെ സഹായം ആവശ്യപ്പെട്ടിരുന്നു. എന്നാൽ നീല്‍ ലോംഗ് ഇടപെട്ട് ഡ്രെസ്സിം​ഗ് റൂം സഹായം ഒഴിവാക്കി. പിന്നാലെ സ്മിത്തിന് വിക്കറ്റും നഷ്ടമായി.

Related Stories

No stories found.
logo
Reporter Live
www.reporterlive.com