ഇം​​ഗ്ലണ്ട് ക്യാമ്പിൽ നടന്നത് രസകരമായ കാര്യങ്ങൾ; തുറന്നുപറഞ്ഞ് മാക്സ്‍വെൽ

ഇം​ഗ്ലണ്ട് താരങ്ങളുടെ ചില സന്ദേശങ്ങൾ ഓസ്ട്രേലിയൻ ടീമിന് ലഭിച്ചിരുന്നുവെന്നും താരം
ഇം​​ഗ്ലണ്ട് ക്യാമ്പിൽ നടന്നത് രസകരമായ കാര്യങ്ങൾ; തുറന്നുപറഞ്ഞ് മാക്സ്‍വെൽ
Updated on

ബാർബഡോസ്: ട്വന്റി 20 ലോകകപ്പിൽ ഓസ്ട്രേലിയ-സ്കോട്ട്ലൻഡ് മത്സരം ഇം​ഗ്ലണ്ടിനും നിർണായകമായിരുന്നു. ഈ മത്സരത്തിനിടെ ഇം​ഗ്ലണ്ട് ക്രിക്കറ്റ് ടീമിൽ സംഭവിച്ച കാര്യങ്ങൾ വെളിപ്പെടുത്തുകയാണ് ഓസ്ട്രേലിയൻ താരം ​ഗ്ലെൻ മാക്സ്‍വെൽ. ഓസ്ട്രേലിയയ്ക്ക് വിജയിക്കാൻ മൂന്ന് പന്തിൽ മൂന്ന് റൺസ് വേണമായിരുന്നു. അപ്പോഴാണ് ടിം ഡേവിഡിന്റെ ക്യാച്ച് സ്കോട്ലാൻഡ് ഫീൽഡർ വിട്ടുകളഞ്ഞത്. അങ്ങനെ സംഭവിക്കുമെന്ന് ആരെങ്കിലും കരുതിയിരുന്നോയെന്ന് മാക്സ്‍വെൽ ചോദിച്ചു.

ആ സമയത്ത് ഇം​ഗ്ലണ്ട് ക്യാമ്പിൽ വലിയ ശബ്ദങ്ങളുണ്ടായി. ചിലർ മടക്കയാത്രയ്ക്ക് ഫ്ലൈറ്റ് ബുക്ക് ചെയ്യുന്നു. എന്നാൽ ചിലർ അത് ക്യാൻസൽ ചെയ്യുന്നു. ഇം​ഗ്ലണ്ട് ടീമിൽ നിന്ന് ഒന്ന് രണ്ട് സന്ദേശം ഓസ്ട്രേലിയൻ താരങ്ങൾക്ക് ലഭിച്ചു. സത്യത്തിൽ ഇം​ഗ്ലണ്ടിനെ പുറത്താക്കാനാണോ ഓസ്ട്രേലിയ കളിക്കുന്നത്. ഇത്തരമൊരു സന്ദേശം ലഭിച്ചെന്നും മാക്സ്‍വെൽ വെളിപ്പെടുത്തി.

ഇം​​ഗ്ലണ്ട് ക്യാമ്പിൽ നടന്നത് രസകരമായ കാര്യങ്ങൾ; തുറന്നുപറഞ്ഞ് മാക്സ്‍വെൽ
17 താരങ്ങൾക്ക് 60 റൂമുകൾ; പാക് ടീമിനെതിരെ വിമർശനം

ട്വന്റി 20 ലോകകപ്പിന്റെ ആദ്യ ഘട്ടത്തിൽ ഇം​ഗ്ലണ്ട്, ഓസ്ട്രേലിയ, സ്കോട്ലാൻഡ് ടീമുകൾ ഒരു ​ഗ്രൂപ്പിലായിരുന്നു. ഓസ്ട്രേലിയ തോൽവി അറിയാതെ മുന്നേറി. ഇം​ഗ്ലണ്ട് ഓസ്ട്രേലിയയോട് പരാജയപ്പെടുകയും നമീബയയെയും ഒമാനെയും തോൽപ്പിക്കുകയും ചെയ്തു. എന്നാൽ സ്കോട്ലൻഡിനെതിരായ മത്സരം മഴ മുടക്കി. ഇതോടെ ഓസ്ട്രേലിയ സ്കോട്ലൻഡ് മത്സരം ഇം​ഗ്ലണ്ടിന് നിർണായമായി. മത്സരം ഓസ്ട്രേലിയ വിജയിച്ചതോടെ ഇം​ഗ്ലണ്ട് സൂപ്പർ എട്ടിൽ കടന്നു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com