'താങ്കൾക്ക് ഒരുപാട് നന്ദി'; അപ്രതീക്ഷിത ചോദ്യത്തില്‍ രോഷം പ്രകടിപ്പിച്ച് ദ്രാവിഡ്

താൻ പഴയ കാര്യങ്ങൾ വീണ്ടും ചിന്തിക്കുന്നില്ലെന്നും ഇന്ത്യൻ പരിശീലകൻ
'താങ്കൾക്ക് ഒരുപാട് നന്ദി'; അപ്രതീക്ഷിത ചോദ്യത്തില്‍  രോഷം പ്രകടിപ്പിച്ച് ദ്രാവിഡ്
Updated on

ബാർബഡോസ്: ട്വന്റി 20 ലോകകപ്പിൽ സൂപ്പർ എട്ട് മത്സരങ്ങൾക്ക് മുമ്പായി മാധ്യമങ്ങളെ കണ്ടപ്പോൾ അപ്രതീക്ഷിത ചോദ്യം നേരിട്ട് ഇന്ത്യൻ ക്രിക്കറ്റ് ടീം പരിശീലകൻ രാഹുൽ ദ്രാവിഡ്. ഇന്ത്യൻ താരമായി താങ്കൾ വെസ്റ്റ് ഇൻഡീസിൽ കളിച്ചിട്ടുണ്ടെന്നും 1997ലെ ടെസ്റ്റ് മോശം ഓർമ്മകൾ അല്ലേയെന്നുമായിരുന്നു ഇന്ത്യൻ ക്രിക്കറ്റ് ടീം പരിശീലകൻ നേരിട്ട ചോദ്യം. താങ്കളുടെ ഓർമ്മപ്പെടുത്തലിന് നന്ദിയെന്നും തനിക്ക് ഇവിടെ മികച്ച ഒരുപാട് ഓർമ്മകളും ഉണ്ടെന്നുമായിരുന്നു ദ്രാവിഡിന്റെ മറുപടി.

അതാണ് തന്റെ ചോദ്യമെന്നായിരുന്നു മാധ്യമപ്രവർത്തകൻ തിരികെ മറുപടി പറഞ്ഞത്. അഫ്​ഗാനിസ്ഥാനെതിരായ മത്സരത്തിൽ കൂടുതൽ മികച്ച ഓർമ്മകൾ ഉണ്ടാക്കാൻ ആഗ്രഹിക്കുന്നുണ്ടോയെന്നും മാധ്യമപ്രവർത്തകൻ കൂട്ടിച്ചേർത്തു. ഓർമ്മകൾ പുതുതായി സൃഷ്ടിക്കേണ്ടത് താൻ മാത്രമായല്ലെന്നായിരുന്നു ദ്രാവിഡ് ഈ ചോദ്യത്തോട് പ്രതികരിച്ചത്.

'താങ്കൾക്ക് ഒരുപാട് നന്ദി'; അപ്രതീക്ഷിത ചോദ്യത്തില്‍  രോഷം പ്രകടിപ്പിച്ച് ദ്രാവിഡ്
ഇം​​ഗ്ലണ്ട് ക്യാമ്പിൽ നടന്നത് രസകരമായ കാര്യങ്ങൾ; തുറന്നുപറഞ്ഞ് മാക്സ്‍വെൽ

ഓരോ കാര്യങ്ങളിൽ നിന്നും വേ​ഗത്തിൽ പുറത്തുകടക്കണം. താൻ ഒന്നിനെക്കുറിച്ചും വീണ്ടും ചിന്തിക്കുന്നില്ല. ഈ സമയത്തെ കാര്യങ്ങളാണ് ചിന്തിക്കേണ്ടത്. 1997ലെ ടെസ്റ്റിൽ എന്ത് സംഭവിച്ചുവെന്ന് താൻ ഓർക്കേണ്ടതില്ലെന്നും രാഹുൽ ദ്രാവിഡ് വ്യക്തമാക്കി. ട്വന്റി 20 ലോകകപ്പിൽ ഇന്ത്യയുടെ ആദ്യ സൂപ്പർ എട്ട് മത്സരമാണ് ഇന്ന് നടക്കുന്നത്. രാത്രി എട്ട് മണിക്കാണ് മത്സരം നടക്കുക.

Related Stories

No stories found.
logo
Reporter Live
www.reporterlive.com