ടി20 ലോകകപ്പിൽ ചരിത്രം; രണ്ടാം മത്സരത്തിലും പാറ്റ് കമ്മിൻസിന് ഹാട്രിക്

കഴിഞ്ഞ മത്സരത്തിൽ ബം​ഗ്ലാദേശിനെതിരെയും കമ്മിൻസ് ഹാട്രിക് നേടിയിരുന്നു
ടി20 ലോകകപ്പിൽ ചരിത്രം; രണ്ടാം മത്സരത്തിലും പാറ്റ് കമ്മിൻസിന് ഹാട്രിക്
Updated on

കിം​ഗ്സ്ടൗൺ: ട്വന്റി 20 ലോകകപ്പിൽ തുടർച്ചയായ രണ്ടാം മത്സരത്തിലും ഓസ്ട്രേലിയൻ പേസർ പാറ്റ് കമ്മിൻസിന് ഹാട്രിക്. കഴിഞ്ഞ മത്സരത്തിൽ ബം​ഗ്ലാദേശിനെതിരെ കമ്മിൻസ് ഹാട്രിക് നേടിയിരുന്നു. ഇത്തവണ അഫ്ഗാനിസ്ഥാനെതിരായാണ് താരം ഹാട്രിക് സ്വന്തമാക്കിയത്. ട്വന്റി 20 ലോകകപ്പിന്റെ ചരിത്രത്തിൽ ആദ്യമായാണ് ഒരു താരം തുടർച്ചയായ രണ്ടാം മത്സരത്തിലും ഹാട്രിക് നേടുന്നത്.

മത്സരത്തിന്റെ 18-ാം ഓവറിലെ അവസാന പന്തിൽ റാഷിദ് ഖാനെ വീഴ്ത്തിയാണ് കമ്മിൻസ് ഹാട്രിക് വേട്ടയ്ക്ക് തുടക്കമിടുന്നത്. 19-ാം ഓവർ ജോഷ് ഹേസൽവുഡ് എറി‍ഞ്ഞു. 20-ാം ഓവർ എറിയാനായി കമ്മിൻസ് വീണ്ടുമെത്തി. ആദ്യ പന്തിൽ കരിം ജാനത്തിനെയും രണ്ടാം പന്തിൽ ​ഗുൽബദീൻ നയീബിനെയും പുറത്താക്കി താരം ഹാട്രിക് പൂർത്തിയാക്കി.

ടി20 ലോകകപ്പിൽ ചരിത്രം; രണ്ടാം മത്സരത്തിലും പാറ്റ് കമ്മിൻസിന് ഹാട്രിക്
കളിയിലെ താരമായി ഡിബ്രുയ്നെ; യൂറോയിൽ ബെൽജിയത്തിന്റെ തിരിച്ചുവരവ്

തുടർച്ചയായി നാലാം പന്തിൽ വിക്കറ്റ് വീഴ്ത്താൻ കമ്മിൻസിന് അവസരമുണ്ടായിരുന്നു. നാൻ‌ങ്ങേലിയ ഖരോട്ടെയുടെ ക്യാച്ച് പക്ഷേ ഡേവിഡ് വാർണർ വിട്ടുകളഞ്ഞു. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത അഫ്​ഗാനിസ്ഥാൻ ആറ് വിക്കറ്റ് നഷ്ടത്തിൽ 148 റൺസ് നേടി. ഒരു ഘട്ടത്തിൽ വിക്കറ്റ് നഷ്ടമില്ലാതെ 118 റൺസെന്ന നിലയിലായിരുന്നു അഫ്​ഗാൻ. പിന്നീടാണ് റാഷിദ് ഖാന്റെ സംഘം തകർന്നടിഞ്ഞത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com