ഏകദിന ലോകകപ്പ് ഫൈനലിൽ തങ്ങളെ തോൽപ്പിച്ച ഓസീസിനെ ഇന്ത്യ സൂപ്പർ എട്ടിൽ നിന്ന് പുറത്താക്കുമോ?

ഇന്നലെ നടന്ന സൂപ്പർ ഏട്ടിലെ ഗ്രൂപ്പ് ഒന്ന് പോരാട്ടത്തിൽ ഓസ്‌ട്രേലിയയെ അഫ്‌ഗാനിസ്ഥാൻ തോല്പിച്ചതോടെ ഗ്രൂപ്പിൽ നിന്ന് ഏതൊക്കെ ടീം സെമിയിലേക്ക് കടക്കും എന്നതിൽ സസ്പെൻസ് ബാക്കിയാവുകയാണ്
ഏകദിന ലോകകപ്പ് ഫൈനലിൽ തങ്ങളെ തോൽപ്പിച്ച ഓസീസിനെ ഇന്ത്യ സൂപ്പർ എട്ടിൽ നിന്ന് പുറത്താക്കുമോ?
Updated on

ആന്റിഗ്വ: ട്വന്റി 20 ലോകകപ്പിൽ ഇപ്പോൾ അപ്രതീക്ഷിത ട്വിസ്റ്റുകളാണ്. ഇന്നലെ നടന്ന സൂപ്പർ ഏട്ടിലെ ഗ്രൂപ്പ് ഒന്ന് പോരാട്ടത്തിൽ ഓസ്‌ട്രേലിയയെ അഫ്‌ഗാനിസ്ഥാൻ തോല്പിച്ചതോടെ ഗ്രൂപ്പിൽ നിന്ന് ഏതൊക്കെ ടീം സെമിയിലേക്ക് കടക്കും എന്നതിൽ സസ്പെൻസ് ബാക്കിയാവുകയാണ്. ആദ്യ കളിയിൽ അഫ്‌ഗാനിസ്ഥാനോടും രണ്ടാം കളിയിൽ ബംഗ്ലാദേശിനോടും വിജയിച്ച ഇന്ത്യ ഇതിനകം തന്നെ ഏകദേശം സെമി ഉറപ്പാക്കിയിട്ടുണ്ട്. രണ്ട് കളിയിലും തോറ്റ ബംഗ്ലാദേശ് പുറത്തേക്കുള്ള വഴി ഉറപ്പിച്ചിരിക്കുന്നു. ഓരോ മത്സരം വിജയിച്ച അഫ്ഗാനിസ്ഥാനും ഓസ്‌ട്രേലിയക്കും രണ്ട് പോയിന്റ് വീതമാണുള്ളത്. രണ്ട് പേർക്കും ബാക്കിയുള്ളതാകട്ടെ ഓരോ മത്സരം വീതവും.

അഫ്‌ഗാനിസ്ഥാന് ബംഗ്ലാദേശുമായും ഓസ്‌ട്രേലിയക്ക് ഇന്ത്യയുമായാണ് മത്സരം. ഇതോടെ ഏകദിന ലോകകപ്പ് ഫൈനലിൽ ഇന്ത്യയെ തോൽപിച്ച ആസ്ട്രേലിയയെ പുറത്താക്കാനുള്ള വഴികൂടിയാണ് ഇന്ത്യക്ക് മുമ്പിൽ തെളിഞ്ഞിരിക്കുന്നത്. ഇന്ത്യ ആസ്ട്രേലിയയെ തോൽപിക്കുകയും ബംഗ്ലാദേശിനെതിരെ അഫ്ഗാൻ ജയിക്കുകയും ചെയ്‌താൽ ഓസ്‌ട്രേലിയ പുറത്താവുകയും അഫ്ഗാൻ സെമിയിലേക്ക് മാർച്ച് ചെയ്യുകയും ചെയ്യും. ഇന്ത്യക്കെതിരായ മത്സരം ഉപേക്ഷിക്കുകയും അഫ്ഗാൻ ബംഗ്ലാദേശിനെതിരെ ജയിക്കുകയും ചെയ്താലും ആസ്ട്രേലിയ പുറത്താകും.

അതേസമയം, സെമിയിലെത്താൻ ആസ്ട്രേലിയക്ക് മുമ്പിലുള്ള വഴികൾ പലതാണ്. അടുത്ത മത്സരത്തിൽ ഇന്ത്യയെ തോൽപ്പിക്കുകയും അഫ്ഗാൻ ബംഗ്ലാദേശിനോട് തോൽക്കുകയും ചെയ്താൽ ഓസ്‌ട്രേലിയക്ക് വളരെ എളുപ്പത്തിൽ സെമിയിലെത്താം. ഇന്ത്യയോട് തോറ്റാലും ബംഗ്ലാദേശിനോട് അഫ്ഗാൻ പരാജയപ്പെട്ടാൽ മികച്ച റൺറേറ്റിന്റെ ബലത്തിൽ ഓസീസാവും സെമിയിലെത്തുക. അഫ്ഗാൻ-ബംഗ്ലാദേശ് മത്സരം മഴ കാരണം ഉപേക്ഷിക്കുകയും ആസ്ട്രേലിയ ഇന്ത്യയോട് തോൽക്കുകയും ചെയ്താലും മൂന്ന് പോയനേറാടെ അഫ്ഗാന് സെമിയിലെത്താം. അതെ സമയം ഗ്രൂപ്പ് രണ്ടിൽ നിന്ന് രണ്ട് വിജയങ്ങളുമായി ദക്ഷിണാഫ്രിക്ക ഇതിനകം തന്നെ സെമി ഉറപ്പാക്കിയിട്ടുണ്ട്. രണ്ട് മത്സരങ്ങളിൽ നിന്ന് ഓരോ വിജയവുമായി രണ്ട് പോയിന്റിൽ ഇംഗ്ലണ്ടും വെസ്റ്റ്ഇൻഡീസുമാണ് സെമി പ്രവേശത്തിന് വേണ്ടി നിലവിൽ മത്സരിക്കുന്നത്.

ഏകദിന ലോകകപ്പ് ഫൈനലിൽ തങ്ങളെ തോൽപ്പിച്ച ഓസീസിനെ ഇന്ത്യ സൂപ്പർ എട്ടിൽ നിന്ന് പുറത്താക്കുമോ?
കണ്ണെടുക്കാതെ കുഞ്ഞ് ആരാധിക, കെട്ടിപ്പിടിച്ച് മുത്തം കൊടുത്ത് റൊണാള്‍ഡോ; വൈറലായി വീഡിയോ

Related Stories

No stories found.
logo
Reporter Live
www.reporterlive.com