ദുബെ സേഫ്; ജഡേജയ്ക്ക് പകരമായെങ്കിലും സഞ്ജു എത്തുമോ ?

സ്പിന്‍ ഓള്‍ റൗണ്ടറായി ഇറങ്ങുന്ന രവീന്ദ്ര ജഡേജയുടെ ബാറ്റിംഗ് ഫോം ഇപ്പോഴും ഇന്ത്യക്ക് ആശങ്കയാണ്
ദുബെ സേഫ്; ജഡേജയ്ക്ക് പകരമായെങ്കിലും 
സഞ്ജു എത്തുമോ ?
Updated on

സെന്‍റ്ലൂസിയ: ടി20 ലോകകപ്പ് സൂപ്പര്‍ ഏട്ടിലെ അവസാന പോരാട്ടത്തിന് ഇറങ്ങുന്ന ഇന്ത്യൻ ടീമിൽ സഞ്ജു സാംസൺ ഇടം പിടിക്കുമോ എന്ന ആകാംക്ഷയിലാണ് ആരാധകർ. ഗ്രൂപ്പ് ഘട്ടത്തിലെ നാല് മത്സരങ്ങളിലും സൂപ്പർ ഏട്ടിലെ രണ്ട് മത്സരങ്ങളിലും താരത്തിന് അവസരം ലഭിച്ചിരുന്നില്ല. എന്നാൽ ആദ്യ രണ്ട് മത്സരങ്ങളും ജയിച്ച് മികച്ച നെറ്റ് റണ്‍റേറ്റുമായി സെമി ടിക്കറ്റ് ഏതാണ്ടുറപ്പിച്ച ഇന്ത്യ, ഇന്ന് പ്ലേയിംഗ് ഇലവനില്‍ സഞ്ജുവിനെ ഉൾപ്പെടുത്തുമോ എന്നാണ് കണ്ടറിയേണ്ടത്. സഞ്ജു സാംസണെ പുറത്തിരുന്നതിൽ പല മുതിർന്ന മുൻ ഇന്ത്യൻ താരങ്ങളും അതൃപ്തി പ്രകടിപ്പിച്ചിരുന്നു.

മധ്യനിരയില്‍ ഫോം ഔട്ടായിരുന്ന ശിവം ദുബെയ്ക്ക് പകരം സഞ്ജുവിനെ ഇറക്കണമെന്നായിരുന്നു പലരും ആവശ്യപ്പെട്ടിരുന്നത്. എന്നാൽ ബംഗ്ലാദേശിനെതിരായ കഴിഞ്ഞ മത്സരത്തില്‍ ദുബെ ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തെതോടെ ആ ചർച്ചകളവസാനിച്ചു. എന്നാൽ സ്പിന്‍ ഓള്‍ റൗണ്ടറായി ഇറങ്ങുന്ന രവീന്ദ്ര ജഡേജയുടെ ബാറ്റിംഗ് ഫോം ഇപ്പോഴും ഇന്ത്യക്ക് ആശങ്കയാണ്. ഈ സാഹചര്യത്തില്‍ ജഡേജയെ ഒഴിവാക്കി സ്പെഷലിസ്റ്റ് ബാറ്ററായി സഞ്ജു സാംസണെ കളിപ്പിക്കുമോ എന്നാണ് ആരാധകര്‍ ഇപ്പോൾ ഉറ്റുനോക്കുന്നത്. സഞ്ജു ജഡേജക്ക് പകരം സഞ്ജു പ്ലേയിംഗ് ഇലവനിലെത്തിയാല്‍ ശിവം ദുബെ ജഡേജയുടെ റോളില്‍ കളിക്കേണ്ടിവരും.

ജഡേജക്ക് പകരം സഞ്ജു പ്ലേയിംഗ് ഇലവനിലെത്തിയാല്‍ അഞ്ചാം നമ്പറില്‍ സഞ്ജുവിറങ്ങും. ജഡേജ തന്നെയാണ് തുടരുന്നതെങ്കില്‍ ശിവം ദുബെയാകും അഞ്ചാമത്. പിന്നാലെ ഹാര്‍ദ്ദിക് പാണ്ഡ്യ, അക്സര്‍ പട്ടേല്‍ എന്നിവരുമെത്തും. ജഡേജയെ ഒഴിവാക്കിയാല്‍ ബൗളിംഗ് ഓപ്ഷന്‍ കുറയുമെന്നതാണ് നേരിടുന്ന പ്രധാന വെല്ലുവിളി. ടൂര്‍ണമെന്‍റില്‍ ഇതുവരെ കളിച്ച മത്സരങ്ങളില്‍ ഒരു മാറ്റം മാത്രമാണ് ഇന്ത്യ വരുത്തിയത്. സൂപ്പര്‍ 8ലെ ആദ്യ മത്സരത്തില്‍ മുഹമ്മദ് സിറാജിന് പകരം കുല്‍ദീപ് യാദവ് പ്ലേയിംഗ് ഇലവനിലെത്തിയതായിരുന്നു അത്.

ദുബെ സേഫ്; ജഡേജയ്ക്ക് പകരമായെങ്കിലും 
സഞ്ജു എത്തുമോ ?
മത്സരം തുടങ്ങും മുമ്പേ ഓസ്‌ട്രേലിയക്ക് വെല്ലുവിളി; മഴ വില്ലനാകുമെന്ന് കാലാവസ്ഥ റിപ്പോർട്ട്

Related Stories

No stories found.
logo
Reporter Live
www.reporterlive.com