'ഇന്ത്യന്‍ ആരാധകരുടെ വലിയൊരു പ്രശ്‌നമാണിത്'; ജഡേജയെ പിന്തുണച്ച് ഗാവസ്‌കര്‍

ടൂര്‍ണമെന്റില്‍ ഇന്ത്യയ്ക്ക് വേണ്ടി ബാറ്റുകൊണ്ടും പന്തുകൊണ്ടും പ്രതീക്ഷയ്‌ക്കൊത്ത പ്രകടനം പുറത്തെടുക്കാന്‍ ജഡേജയ്ക്ക് ഇതുവരെ സാധിച്ചിട്ടില്ല
'ഇന്ത്യന്‍ ആരാധകരുടെ വലിയൊരു പ്രശ്‌നമാണിത്'; ജഡേജയെ പിന്തുണച്ച് ഗാവസ്‌കര്‍

ന്യൂഡല്‍ഹി: ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയെ പിന്തുണച്ച് മുന്‍ ഇന്ത്യന്‍ താരം സുനില്‍ ഗാവസ്‌കര്‍. ടൂര്‍ണമെന്റില്‍ ഇന്ത്യയ്ക്ക് വേണ്ടി ബാറ്റുകൊണ്ടും പന്തുകൊണ്ടും പ്രതീക്ഷയ്‌ക്കൊത്ത പ്രകടനം പുറത്തെടുക്കാന്‍ ജഡേജയ്ക്ക് സാധിക്കാതിരുന്നത് ഇന്ത്യയ്ക്ക് പലപ്പോഴും നിരാശ സമ്മാനിച്ചിട്ടുണ്ട്. ലോകകപ്പിന്റെ നിര്‍ണായക മത്സരങ്ങളില്‍ താരത്തിന്റെ പ്രകടനം നിരവധി വിമര്‍ശനങ്ങള്‍ക്കും വഴിവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഗാവസ്‌കര്‍ താരത്തിന് പിന്തുണയുമായി രംഗത്തെത്തിയത്.

'ഇന്ത്യന്‍ ആരാധകരുടെയും വലിയൊരു പ്രശ്‌നമാണ് ഇത്. രണ്ട് മത്സരങ്ങളില്‍ ഏതെങ്കിലുമൊരു താരം മോശം പ്രകടനം കാഴ്ചവെച്ചാല്‍ അവനെ വിമര്‍ശിക്കാന്‍ തുടങ്ങും. 'അവനെ എന്തിനാണ് ടീമില്‍ ഉള്‍പ്പെടുത്തിയത്, അവന്‍ എന്താണ് ചെയ്യുന്നത്' എന്ന രീതിയിലുള്ള ചോദ്യങ്ങള്‍ ഉയരാന്‍ തുടങ്ങും. ആളുകളുടെ നിരാശയാണ് ഇങ്ങനെയുള്ള ചോദ്യങ്ങളില്‍ പ്രതിഫലിക്കുന്നതെന്ന് ഞാന്‍ മനസ്സിലാക്കുന്നു. ഇത്തരം ചോദ്യങ്ങള്‍ ഉന്നയിക്കുന്ന ഒരാള്‍ പോലും അവരുടെ പ്രൊഫഷനെപ്പറ്റി ചിന്തിക്കുന്നില്ല. രണ്ട് പിഴവുകള്‍ മൂലം ഒരാളെ തങ്ങളുടെ പ്രൊഫഷനില്‍ നിന്ന് മാറ്റി നിര്‍ത്തുന്നതിനെ എങ്ങനെയാണ് പിന്തുണയ്ക്കാന്‍ പറ്റുന്നത്', ഗാവസ്‌കര്‍ പറഞ്ഞു.

'ഇന്ത്യന്‍ ആരാധകരുടെ വലിയൊരു പ്രശ്‌നമാണിത്'; ജഡേജയെ പിന്തുണച്ച് ഗാവസ്‌കര്‍
അഫ്ഗാന്റെ സ്വപ്‌നസെമി; ഇന്ത്യയ്ക്ക് നന്ദി അറിയിച്ച് താലിബാന്‍

'ഇന്ത്യയുടെ പ്ലേയിങ് ഇലവനില്‍ ജഡേജയുടെ സ്ഥാനത്തെ ഒരു കാരണവശാലും നമ്മള്‍ ചോദ്യം ചെയ്യാന്‍ പാടില്ല. ജഡേജയുടെ ഫോമിനെപ്പറ്റി ആലോചിച്ച് ഞാന്‍ നിരാശപ്പെടുന്നില്ല. കാരണം വളരെ അനുഭവസമ്പത്തുള്ള താരമാണ് ജഡേജ. മികച്ച പ്രകടനം പുറത്തെടുക്കാന്‍ അവന് സാധിക്കാറുണ്ട്. ഫീല്‍ഡിങ്ങില്‍ ഇതുവരെ ഇന്ത്യക്കായി 20 മുതല്‍ 30 റണ്‍സ് വരെ സംരക്ഷിക്കാന്‍ ജഡേജയ്ക്ക് സാധിച്ചിട്ടുണ്ട്. ഫീല്‍ഡിങ്ങിലും ക്യാച്ചിങ്ങിലും അവന് കഴിവുകളുണ്ട്', ഗാവസ്‌കര്‍ കൂട്ടിച്ചേര്‍ത്തു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com