'പരാജയത്തിന് കാരണം ആ പിഴവ്'; ഇന്ത്യ വിജയം അര്‍ഹിച്ചിരുന്നെന്ന് ബട്‌ലര്‍

'ബുദ്ധിമുട്ടുള്ള സാഹചര്യങ്ങളിലും ഇന്ത്യ വളരെ നന്നായി തന്നെ ബാറ്റുചെയ്തു'
'പരാജയത്തിന് കാരണം ആ പിഴവ്'; ഇന്ത്യ വിജയം അര്‍ഹിച്ചിരുന്നെന്ന് ബട്‌ലര്‍
Updated on

ബാര്‍ബഡോസ്: ട്വന്റി 20 ലോകകപ്പില്‍ ഇംഗ്ലണ്ടിനെതിരായ സെമിഫൈനലില്‍ ഇന്ത്യ വിജയം അര്‍ഹിച്ചിരുന്നെന്ന് ക്യാപ്റ്റന്‍ ജോസ് ബട്‌ലര്‍. ഇംഗ്ലണ്ടിനെ 68 റണ്‍സിന് തകര്‍ത്താണ് രോഹിത് ശര്‍മ്മയും സംഘവും ഫൈനല്‍ ബെര്‍ത്ത് ഉറപ്പിച്ചത്. മത്സരത്തിന് ശേഷം പരാജയകാരണം വിലയിരുത്തുകയായിരുന്നു ഇംഗ്ലീഷ് ക്യാപ്റ്റന്‍.

'മത്സരത്തിലുടനീളം ഇന്ത്യ തന്നെയാണ് ഞങ്ങളേക്കാള്‍ മികച്ചുനിന്നത്. ആദ്യം ബാറ്റുചെയ്ത അവര്‍ക്ക് 20-25ലധികം റണ്‍സ് നേടാന്‍ ഞങ്ങള്‍ അനുവദിച്ചു. അതാണ് തിരിച്ചടിയായത്. മാത്രവുമല്ല സ്പിന്നിന് അനുകൂലമായ പിച്ചില്‍ മൊയീന്‍ അലിയെ ബൗള്‍ ചെയ്യിക്കാതിരുന്നതും എനിക്ക് പറ്റിയ വലിയ പിഴവാണ്', ബട്‌ലര്‍ തുറന്നുപറഞ്ഞു.

'പരാജയത്തിന് കാരണം ആ പിഴവ്'; ഇന്ത്യ വിജയം അര്‍ഹിച്ചിരുന്നെന്ന് ബട്‌ലര്‍
'കോഹ്‌ലിയുടെ ശൈലി ഇതല്ല'; പിഴവ് ചൂണ്ടിക്കാട്ടി രവി ശാസ്ത്രി

'ബുദ്ധിമുട്ടുള്ള സാഹചര്യങ്ങളിലും ഇന്ത്യ വളരെ നന്നായി തന്നെ ബാറ്റുചെയ്തു. അതുകൊണ്ട് തന്നെ വിജയം അവര്‍ അര്‍ഹിച്ചിരുന്നു. 2022 ലോകകപ്പില്‍ നിന്നും വളരെ വ്യത്യസ്തമായ സാഹചര്യങ്ങളാണ് ഇവിടെയുണ്ടായിരുന്നത്. അതുകൊണ്ട് വിജയത്തിന്റെ മുഴുവന്‍ ക്രെഡിറ്റും ഇന്ത്യയ്ക്കുള്ളതാണ്', ഇംഗ്ലണ്ടിന്റെ ക്യാപ്റ്റന്‍ കൂട്ടിച്ചേര്‍ത്തു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com