'കോഹ്‌ലിക്കും ധോണിയെപ്പോലെ ഫൈനലില്‍ ഹീറോ ആവാം'; 2011 ഓര്‍മ്മിപ്പിച്ച് മുന്‍ താരം

'കഴിഞ്ഞ ഏകദിന ലോകകപ്പില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ കോഹ്‌ലി സെഞ്ച്വറി സ്വന്തമാക്കിയിരുന്നു'
'കോഹ്‌ലിക്കും ധോണിയെപ്പോലെ ഫൈനലില്‍ ഹീറോ ആവാം'; 2011 ഓര്‍മ്മിപ്പിച്ച് മുന്‍ താരം
Updated on

ന്യൂഡല്‍ഹി: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ലോകകപ്പ് ഫൈനലില്‍ സ്റ്റാര്‍ ബാറ്റര്‍ വിരാട് കോഹ്‌ലി ഫോം വീണ്ടെടുക്കുമോയെന്ന ആകാംക്ഷയിലാണ് ആരാധകര്‍. ടൂര്‍ണമെന്റില്‍ ഇതുവരെ നിരാശപ്പെടുത്തിയ മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ ഫൈനലില്‍ മിന്നും പ്രകടനം കാഴ്ചവെക്കുമെന്ന പ്രതീക്ഷയിലാണ് ടീം. ഇപ്പോള്‍ താരത്തെ പിന്തുണച്ച് രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം മുഹമ്മദ് കൈഫ്. ഇതുവരെ മോശം ഫോമിലാണ് കോഹ്‌ലി കളിച്ചതെങ്കിലും ഫൈനലില്‍ കോഹ്‌ലിക്ക് ഇന്ത്യയുടെ ഹീറോ ആയി മാറാന്‍ സാധിക്കുമെന്ന് വിശ്വസിക്കുകയാണ് കൈഫ്.

'കോഹ്‌ലി ഒരു കാര്യം മനസ്സിലാക്കേണ്ടതുണ്ട്. 2011 ഏകദിന ലോകകപ്പ് സൂപ്പര്‍ താരം മഹേന്ദ്രസിങ് ധോണിക്ക് പോലും മികച്ച ടൂര്‍ണമെന്റ് ആയിരുന്നില്ല. പക്ഷേ ഫൈനലില്‍ കൃത്യമായി തന്റെ ഫോം വീണ്ടെടുത്ത് തിരിച്ചെത്താന്‍ ധോണിക്ക് സാധിച്ചു. ഒരു ചെറിയ നിര്‍ദേശം മാത്രമാണ് എനിക്ക് നല്‍കാനുള്ളത്. കോഹ്‌ലി അവിശ്വസനീയ താരമാണ്. എല്ലാ പന്തുകളെയും മികച്ച രീതിയില്‍ നേരിട്ട് എതിര്‍ ടീമിന്റെ ബൗളിങ് നിരയ്‌ക്കെതിരെ നിലകൊള്ളാന്‍ കോഹ്‌ലിക്ക് സാധിക്കും', കൈഫ് പറഞ്ഞു.

'2011 ഏകദിന ലോകകപ്പ് സമയത്ത് ധോണി ഒട്ടും ഫോമിലായിരുന്നില്ല. എന്നാല്‍ ഫൈനലില്‍ 91 റണ്‍സിന്റെ നിര്‍ണായക ഇന്നിങ്സാണ് ധോണി കാഴ്ചവെച്ചത്. ധോണി അന്ന് ലോങ് ഓണിന് മുകളിലൂടെ കുലശേഖരയ്‌ക്കെതിരെ നേടിയ ആ സിക്‌സറുകള്‍ ഇപ്പോഴും ആരും മറന്നുകാണില്ല. അതുകൊണ്ട് തന്നെ ഫൈനലില്‍ ഒരു ഹീറോയായി മാറാനുള്ള സാധ്യത കോഹ്‌ലിക്ക് ഇപ്പോഴുമുണ്ട്', കൈഫ് എക്‌സിലൂടെ പറഞ്ഞു.

'കോഹ്‌ലിക്കും ധോണിയെപ്പോലെ ഫൈനലില്‍ ഹീറോ ആവാം'; 2011 ഓര്‍മ്മിപ്പിച്ച് മുന്‍ താരം
ഇന്ത്യയുടെ നെഞ്ചിടിപ്പേറ്റി മാര്‍ക്രത്തിന്റെ ക്യാപ്റ്റന്‍സി റെക്കോര്‍ഡ്; വിജയിച്ചാല്‍ ചരിത്രം

'ഇതുവരെയുള്ള തന്റെ മോശം ഫോം കോഹ്‌ലി മറന്നുകളയണം. കഴിഞ്ഞ ഏകദിന ലോകകപ്പില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ കോഹ്‌ലി സെഞ്ച്വറി സ്വന്തമാക്കിയിരുന്നു. ഈഡന്‍ ഗാര്‍ഡന്‍സില്‍ നടന്ന ആ മത്സരത്തില്‍ അവിസ്മരണീയ പ്രകടനമാണ് അദ്ദേഹം കാഴ്ചവെച്ചത്. അനാവശ്യ ഷോട്ടുകള്‍ കളിക്കാന്‍ കോഹ്‌ലി തയ്യാറായിരുന്നില്ല. കൃത്യമായി പന്തുകള്‍ക്ക് ആവശ്യമുള്ള ഷോട്ടുകള്‍ മാത്രമാണ് അദ്ദേഹം കളിച്ചത്', കൈഫ് വ്യക്തമാക്കി.

'അതുകൊണ്ട് ഇത്തവണയും പ്രോപ്പര്‍ ഷോട്ടുകള്‍ കളിച്ചുകൊണ്ട് തന്നെ കോഹ്‌ലി മുന്നോട്ടു വരണം. ഒരിക്കലും അനാവശ്യ ഷോട്ടുകള്‍ കളിച്ച് വിക്കറ്റ് വലിച്ചെറിയാന്‍ കോഹ്‌ലിയെ പോലുള്ള ഒരു താരം ശ്രമിക്കരുത്. ഹാര്‍ദിക് പാണ്ഡ്യ, രോഹിത് ശര്‍മ്മ, സൂര്യകുമാര്‍ യാദവ് എന്നീ താരങ്ങള്‍ തുടക്കത്തിലേ ആക്രമിച്ചുകളിക്കണം. എന്നാല്‍ കോഹ്‌ലി 20 ഓവറുകളും ക്രീസില്‍ തുടരാനാണ് ശ്രമിക്കേണ്ടത്. ബൗളിന് ആവശ്യമായ ഷോട്ടുകള്‍ മാത്രം കളിക്കുക. കോഹ്‌ലി വലിയ മത്സരങ്ങളുടെ താരമാണ്. അതുകൊണ്ടുതന്നെ 2011 ഏകദിന ലോകകപ്പില്‍ ധോണിയെ പോലെ ഒരു ഹീറോയായി മാറാന്‍ കോഹ്‌ലിക്ക് സാധിക്കും', കൈഫ് കൂട്ടിച്ചേര്‍ത്തു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com