ഒരു വർഷത്തിൽ മൂന്നാം ഫൈനൽ, ഇത്തവണ...; തുറന്നുപറ‍ഞ്ഞ് ദ്രാവിഡ്

'ഏകദിന ലോകകപ്പ് നേടാൻ ഇന്ത്യൻ ടീം എല്ലാ തയ്യാറെടുപ്പുകളും നടത്തിയിരുന്നു'
ഒരു വർഷത്തിൽ മൂന്നാം ഫൈനൽ, ഇത്തവണ...; തുറന്നുപറ‍ഞ്ഞ് ദ്രാവിഡ്
Updated on

ബാർബഡോസ്: ട്വന്റി 20 ലോകകപ്പിൽ ഇത്തവണ കിരീടം നേടുമെന്നാണ് പ്രതീക്ഷയെന്ന് ഇന്ത്യൻ പരിശീലകൻ രാഹുൽ ദ്രാവിഡ്. ഐസിസി ടൂർണമെന്റുകളിൽ ഇന്ത്യയ്ക്ക് സ്ഥിരതയാർന്ന പ്രകടനം തുടരാൻ കഴിയുന്നു. ഇത് വലിയ കാര്യമാണ്. ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റുകളിലും ഫൈനൽ കളിക്കാൻ ഇന്ത്യൻ ടീമിന് കഴിയുന്നു. മികച്ച പ്രകടനത്തോടെ ഇത്തവണ തീർച്ചയായും കിരീടം നേടാൻ കഴിയുമെന്നാണ് പ്രതീക്ഷയെന്നും രാഹുൽ ദ്രാവിഡ് പറഞ്ഞു.

മാനസികമായും ശാരീരികമായും തന്ത്രങ്ങൾകൊണ്ടും ഓരോ താരവും മത്സരത്തിന് തയ്യാറെന്ന് ഉറപ്പുവരുത്തും. കഴിഞ്ഞ വർഷം അഹമ്മദാബാദിൽ ഏകദിന ലോകകപ്പ് നേടാൻ ഇന്ത്യൻ ടീം എല്ലാ തയ്യാറെടുപ്പുകളും നടത്തിയിരുന്നു. എന്നാൽ ആ ദിവസം ഓസ്ട്രേലിയൻ ടീം ഇന്ത്യയേക്കാൾ നന്നായി കളിച്ചു. ഇത് എല്ലാ കായിക ഇനത്തിന്റെയും ഭാ​ഗമാണെന്നും ദ്രാവിഡ് പറഞ്ഞു.

ഒരു വർഷത്തിൽ മൂന്നാം ഫൈനൽ, ഇത്തവണ...; തുറന്നുപറ‍ഞ്ഞ് ദ്രാവിഡ്
കോഹ്‍ലിയെ ടീമിൽ നിന്നൊഴിവാക്കുമോ?; മറുപടിയുമായി രോഹിത് ശർമ്മ

ട്വന്റി 20 ലോകകപ്പിന്റെ കലാശപ്പോരിൽ ഇന്ത്യയ്ക്ക് ദക്ഷിണാഫ്രിക്കയാണ് എതിരാളികൾ. രാത്രി എട്ട് മണിക്ക് ബാർബഡോസിലാണ് മത്സരം. ടൂർണമെന്റിൽ തോൽവി അറിയാതെയാണ് ഇരുടീമുകളും ഫൈനലിൽ എത്തുന്നത്. ട്വന്റി 20 ലോകകപ്പിന് ശേഷം സ്ഥാനമൊഴിയുന്ന പരിശീലകൻ രാഹുൽ ദ്രാവിഡനായി കിരീടം നേടുകയാണ് ഇന്ത്യൻ‌ ടീമിന്റെ ലക്ഷ്യം.

Related Stories

No stories found.
logo
Reporter Live
www.reporterlive.com