'ഷോട്ട്ലിസ്റ്റ് ചെയ്തത് രണ്ട് പേരുകള്‍'; ഇന്ത്യന്‍ കോച്ചിനെ ഉടന്‍ പ്രഖ്യാപിക്കുമെന്ന് ജയ് ഷാ

കോച്ച് രാഹുല്‍ ദ്രാവിഡ് ലോകകപ്പോടെ സ്ഥാനം ഒഴിഞ്ഞിരിക്കുകയാണ്
'ഷോട്ട്ലിസ്റ്റ് ചെയ്തത് രണ്ട് പേരുകള്‍'; ഇന്ത്യന്‍ കോച്ചിനെ ഉടന്‍ പ്രഖ്യാപിക്കുമെന്ന് ജയ് ഷാ
Updated on

ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പുതിയ മുഖ്യപരിശീലകനെ ഉടന്‍ പ്രഖ്യാപിക്കുമെന്ന് ബിസിസിഐ സെക്രട്ടറി ജയ് ഷാ. ജൂലൈ അവസാനത്തോടെ ആരംഭിക്കുന്ന ഇന്ത്യയുടെ ശ്രീലങ്കന്‍ പരമ്പരയോടെയായിരിക്കും പുതിയ കോച്ച് ചുമതലയേല്‍ക്കുക. ലോകകപ്പോടെ സ്ഥാനം ഒഴിഞ്ഞ കോച്ച് രാഹുല്‍ ദ്രാവിഡിന്റെ പിന്‍ഗാമിയായി ആരെയാണ് തീരുമാനിച്ചതെന്ന് ജയ് ഷാ വെളിപ്പെടുത്തിയിട്ടില്ല.

'ഇന്ത്യന്‍ ടീമിന്റെ ഹെഡ് കോച്ചിന്റെ നിയമനം ഉടനുണ്ടാകും. സിഎസി രണ്ട് പേരുടെ ഇന്റര്‍വ്യൂ നടത്തി ഷോര്‍ട്ട്‌ലിസ്റ്റ് ചെയ്തിട്ടുണ്ട്. ജൂലൈ ആറിന് ആരംഭിക്കുന്ന സിംബാബ്‌വെ പരമ്പരയില്‍ വി വി എസ് ലക്ഷ്മണ്‍ ടീം ഇന്ത്യയെ പരിശീലിപ്പിക്കും. അതേസമയം ശ്രീലങ്കന്‍ പരമ്പരയില്‍ പുതിയ കോച്ച് ചേരും', ജയ് ഷാ മാധ്യമങ്ങളോട് പറഞ്ഞു.

'ഷോട്ട്ലിസ്റ്റ് ചെയ്തത് രണ്ട് പേരുകള്‍'; ഇന്ത്യന്‍ കോച്ചിനെ ഉടന്‍ പ്രഖ്യാപിക്കുമെന്ന് ജയ് ഷാ
ടീമില്‍ മലയാളിയുണ്ടെങ്കിലേ ഇന്ത്യ കപ്പടിക്കൂ എന്ന് വിശ്വസിക്കുന്നുണ്ടോ?; തഗ്ഗ് മറുപടിയുമായി സഞ്ജു

ജൂലൈ 27 മുതലാണ് ഇന്ത്യന്‍ ടീമിന്റെ ശ്രീലങ്കന്‍ പര്യടനം ആരംഭിക്കുന്നത്. ട്വന്റി 20 ലോകകപ്പിലെ കിരീടനേട്ടത്തോടെ ഇന്ത്യയുടെ മുന്‍ ഓപ്പണര്‍ രാഹുല്‍ ദ്രാവിഡ് പരിശീലക സ്ഥാനം ഒഴിഞ്ഞിരുന്നു. പകരക്കാരനായി മുന്‍ താരവും നിലവില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ മെന്ററുമായ ഗൗതം ഗംഭീര്‍ കോച്ചായി എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

Related Stories

No stories found.
logo
Reporter Live
www.reporterlive.com