അരങ്ങേറ്റത്തില്‍ തിളങ്ങാതെ യുവരാജിന്‍റെ ശിഷ്യന്‍; അഭിഷേക് ശർമ്മയ്ക്ക് നാണക്കേടിന്‍റെ റെക്കോർഡ്

ഐപിഎല്‍ 2024 സീസണില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ പവർപ്ലേയിലെ റണ്‍വേട്ടക്കാരില്‍ പ്രധാനിയായിരുന്നു അഭിഷേക്
അരങ്ങേറ്റത്തില്‍ തിളങ്ങാതെ യുവരാജിന്‍റെ ശിഷ്യന്‍; അഭിഷേക് ശർമ്മയ്ക്ക് നാണക്കേടിന്‍റെ റെക്കോർഡ്
Updated on

ഹരാരെ: ഇന്ത്യന്‍ യുവതാരം അഭിഷേക് ശര്‍മ്മയ്ക്ക് നാണക്കേടിന്റെ റെക്കോര്‍ഡ്. സിംബാബ്‌വെയ്‌ക്കെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ നിരാശപ്പെടുത്തുന്ന പ്രകടനമാണ് അരങ്ങേറ്റക്കാരന്‍ അഭിഷേക് ശര്‍മ്മ പുറത്തെടുത്തത്. ഇന്ത്യയ്ക്ക് വേണ്ടി ഓപ്പണിങ്ങിനിറങ്ങിയ താരം റണ്‍സൊന്നുമെടുക്കാതെ പുറത്താവുകയായിരുന്നു.

ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് വേണ്ടി വെടിക്കെട്ട് പ്രകടനം പുറത്തെടുത്ത അഭിഷേക് തന്റെ ആദ്യ അന്താരാഷ്ട്ര ടി20 മത്സരത്തില്‍ ആദ്യ ഓവറിലെ നാലാം പന്തില്‍ തന്നെ പുറത്തായി. സ്പിന്നര്‍ ബ്രയാന്‍ ബെന്നറ്റ് എറിഞ്ഞ പന്തില്‍ സിക്‌സറിന് ശ്രമിച്ച അഭിഷേകിന് പിഴച്ചു. പന്ത് നേരെ വെല്ലിങ്ടണ്‍ മസാക്കഡ്‌സയുടെ കൈകളിലെത്തിയതോടെ അഭിഷേക് പുറത്തേക്ക്.

അരങ്ങേറ്റത്തില്‍ തിളങ്ങാതെ യുവരാജിന്‍റെ ശിഷ്യന്‍; അഭിഷേക് ശർമ്മയ്ക്ക് നാണക്കേടിന്‍റെ റെക്കോർഡ്
ശുഭമാകാതെ തുടക്കം; ഇന്ത്യയെ അട്ടിമറിച്ച് സിംബാബ്‌വെ

ഇതോടെ അരങ്ങേറ്റ ടി20യില്‍ ഡക്കാവുന്ന നാലാമത്തെ ഇന്ത്യന്‍ താരമായി മാറിയിരിക്കുകയാണ് അഭിഷേക്. മുന്‍ ക്യാപ്റ്റന്‍ എം എസ് ധോണി, പൃഥ്വി ഷാ, കെ എല്‍ രാഹുല്‍ എന്നിവരാണ് തങ്ങളുടെ അരങ്ങേറ്റ ടി20 മത്സരത്തില്‍ തന്നെ റണ്‍സൊന്നും നേടാതെ മടങ്ങിയ ഇന്ത്യന്‍ താരങ്ങള്‍.

ഐപിഎല്‍ 2024 സീസണില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ പവർപ്ലേയിലെ റണ്‍വേട്ടക്കാരില്‍ പ്രധാനിയായിരുന്നു യുവരാജ് സിങ്ങിന്റെ ശിഷ്യന്‍ കൂടിയായ അഭിഷേക്. എന്നാല്‍ ഇന്ത്യന്‍ കുപ്പായത്തിലെ അരങ്ങേറ്റമത്സരത്തില്‍ തന്നെ താരത്തിന് തിളങ്ങാന്‍ കഴിയാതെപോവുകയായിരുന്നു. മത്സരത്തില്‍ അഭിഷേക് രണ്ട് ഓവര്‍ പന്തെറിഞ്ഞെങ്കിലും വിക്കറ്റ് നേടിയിരുന്നില്ല. മത്സരത്തില്‍ 13 റണ്‍സിന് സിംബാബ്‌വെയോട് ഇന്ത്യ പരാജയം വഴങ്ങുകയായിരുന്നു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com