'ഫെഡററെ ബാറ്റിങ് പങ്കാളിയായി ആഗ്രഹിച്ചു'; ടെന്നിസ് ഇതിഹാസത്തിൻ്റെ ക്രിക്കറ്റ് ബന്ധം പറഞ്ഞ് സച്ചിന്

വിബിള്ഡണിൻ്റെ ഔദ്യോഗിക സോഷ്യൽ മീഡിയ പേജിൽ പങ്കുവെച്ച വീഡിയോയിലായിരുന്നു മാസ്റ്റർ ബ്ലാസ്റ്ററുടെ പ്രതികരണം

dot image

ലണ്ടന്: ടെന്നിസ് ഇതിഹാസം റോജര് ഫെഡററെ ക്രിക്കറ്റില് തന്റെ ബാറ്റിങ് പങ്കാളിയായി ലഭിക്കാന് ആഗ്രഹിച്ചിരുന്നുവെന്ന് സച്ചിന് ടെണ്ടുല്ക്കര്. വിംബിള്ഡണ് ടൂര്ണമെന്റിനിടെ ഇതിഹാസങ്ങള് തമ്മില് കണ്ടുമുട്ടിയത് വാർത്തയായിരുന്നു. ഇതിന് പിന്നാലെ ക്രിക്കറ്റുമായി ഫെഡററുടെ ബന്ധത്തെ കുറിച്ചും സച്ചിന് തുറന്നുപറഞ്ഞു. വിബിള്ഡണിൻ്റെ ഔദ്യോഗിക സോഷ്യൽ മീഡിയ പേജിൽ പങ്കുവെച്ച വീഡിയോയിലായിരുന്നു മാസ്റ്റർ ബ്ലാസ്റ്ററുടെ പ്രതികരണം.

'ക്രിക്കറ്റില് ബാറ്റിങ് പങ്കാളിയായി വരണമെന്ന് ഞാന് ആഗ്രഹിച്ചിരുന്ന ഒരേയൊരു ടെന്നിസ് താരമാണ് റോജര് ഫെഡറര്. അതിനൊരു കാരണവുമുണ്ട്. ഫെഡറര്ക്ക് ക്രിക്കറ്റുമായി ബന്ധമുണ്ട്. അദ്ദേഹത്തിന്റെ അമ്മ ദക്ഷിണാഫ്രിക്കയില് നിന്നാണ്. അദ്ദേഹം ക്രിക്കറ്റ് പിന്തുടരുന്നുമുണ്ട്. ഞങ്ങള് നേരില് കാണുമ്പോഴെല്ലാം ക്രിക്കറ്റിനെ കുറിച്ചും ഒരുപാട് സംസാരിക്കാറുമുണ്ട്.', സച്ചിന് പറഞ്ഞു.

അതേസമയം രണ്ട് ക്രിക്കറ്റ് താരങ്ങള്ക്കൊപ്പം താന് ടെന്നിസ് കളിച്ചിട്ടുണ്ടെന്നും സച്ചിന് തുറന്നുപറഞ്ഞു. ലണ്ടനില് വെച്ച് മുന് ഓസ്ട്രേലിയന് ഇതിഹാസം ഷെയ്ന് വോണും ഇന്ത്യന് മുന് ക്രിക്കറ്റ് താരം യുവരാജ് സിങ്ങുമാണ് തനിക്ക് ടെന്നിസില് തന്റെ പങ്കാളികളായി എത്തിയതെന്നും സച്ചിന് ഓര്ത്തെടുത്തു.

'നിര്ഭാഗ്യവശാല് രണ്ട് വര്ഷങ്ങള്ക്ക് മുന്നേ ഷെയ്ന് വോണിനെ നമുക്ക് നഷ്ടമായി. അദ്ദേഹത്തോടൊപ്പം ലണ്ടനില് വെച്ച് ടെന്നിസ് കളിക്കാനുള്ള ഭാഗ്യം എനിക്ക് ലഭിച്ചിരുന്നു. ഓസീസ് ഇതിഹാസത്തോടൊപ്പം ടെന്നിസ് കളിച്ചത് ഞാന് ഒരുപാട് ആസ്വദിച്ചിരുന്നു. ഇന്ത്യയുടെ മുന് ക്രിക്കറ്റ് താരം യുവരാജ് സിങ്ങിനൊപ്പവും ഞാന് ടെന്നിസ് കളിച്ചിട്ടുണ്ട്', സച്ചിന് കൂട്ടിച്ചേര്ത്തു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us