'രാഹുല്‍ ഭായി, നിങ്ങള്‍ക്കൊപ്പം ലോകകപ്പ് നേടാനായതില്‍ സന്തോഷമുണ്ട്'; വൈകാരിക കുറിപ്പുമായി രോഹിത്

ദ്രാവിഡിനൊപ്പം പ്രവര്‍ത്തിക്കാന്‍ സാധിച്ചതില്‍ ഭാഗ്യമുണ്ടെന്നും രോഹിത് കുറിച്ചു
'രാഹുല്‍ ഭായി, നിങ്ങള്‍ക്കൊപ്പം ലോകകപ്പ് നേടാനായതില്‍ സന്തോഷമുണ്ട്'; വൈകാരിക കുറിപ്പുമായി രോഹിത്
Updated on

ന്യൂഡല്‍ഹി: ട്വന്റി 20 ലോകകപ്പിന് പിന്നാലെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ മുഖ്യപരിശീലക സ്ഥാനത്തുനിന്ന് പടിയിറങ്ങിയ രാഹുല്‍ ദ്രാവിഡിന് നന്ദി പറഞ്ഞ് ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മ. ഇന്ത്യന്‍ ടീമിന് വേണ്ടിയുള്ള ദ്രാവിഡിന്റെ സേവനങ്ങളെ അഭിനന്ദിച്ചുകൊണ്ട് ഇന്‍സ്റ്റഗ്രാമില്‍ രോഹിത് കുറിപ്പുപങ്കുവെച്ചു. ദ്രാവിഡിനൊപ്പം പ്രവര്‍ത്തിക്കാന്‍ സാധിച്ചതില്‍ ഭാഗ്യമുണ്ടെന്നും രോഹിത് കുറിച്ചു.

ഇന്‍സ്റ്റഗ്രാം കുറിപ്പിന്റെ പൂര്‍ണരൂപം:

എന്റെ വികാരങ്ങള്‍ കൃത്യമായി പ്രകടിപ്പിക്കാനുള്ള വാക്കുകള്‍ കണ്ടെത്താനാണ് ഞാന്‍ ശ്രമിക്കുന്നത്. കുട്ടിക്കാലം മുതല്‍ എല്ലാവരെയും പോലെ ഞാന്‍ നിങ്ങളെ കണ്ടാണ് വളര്‍ന്നത്. പക്ഷേ താങ്കളോടൊപ്പം വളരെ അടുത്തുനിന്ന് പ്രവര്‍ത്തിക്കാനുള്ള ഭാഗ്യം എനിക്ക് ലഭിച്ചു. താങ്കള്‍ ഇന്ത്യന്‍ ക്രിക്കറ്റിലെ സമ്പൂര്‍ണ്ണ പ്രതിഭയാണ്. എന്നാല്‍ നിങ്ങളുടെ എല്ലാ അംഗീകാരങ്ങളും നേട്ടങ്ങളും ഉപേക്ഷിച്ച് ഞങ്ങളുടെ പരിശീലകനായി വന്നു. താങ്കളോട് എന്തിനെകുറിച്ചും സംസാരിക്കാന്‍ കഴിയുന്ന അടുപ്പത്തിലേക്ക് ഞങ്ങളെല്ലാം എത്തി.

'രാഹുല്‍ ഭായി, നിങ്ങള്‍ക്കൊപ്പം ലോകകപ്പ് നേടാനായതില്‍ സന്തോഷമുണ്ട്'; വൈകാരിക കുറിപ്പുമായി രോഹിത്
ഔദ്യോഗികം; ഇന്ത്യന്‍ പരിശീലകനായി ഗൗതം ഗംഭീര്‍, പ്രഖ്യാപിച്ച് ജയ് ഷാ

ഇത്രയും കാലം ക്രിക്കറ്റിനോടുള്ള സ്‌നേഹവും വിനയവുമാണ് താങ്കളുടെ സമ്മാനം. താങ്കളില്‍ നിന്ന് ഞാന്‍ ഒരുപാട് പഠിച്ചു. നിങ്ങളോടൊപ്പമുള്ള ഓരോ നിമിഷവും വിലമതിപ്പുള്ളതാണ്. എന്റെ ഭാര്യ നിങ്ങളെ വിശേഷിപ്പിക്കുന്നത് എന്റെ 'ജോലിയിലെ ഭാര്യ' എന്നാണ്. അങ്ങനെ വിളിക്കുന്നതില്‍ ഞാനും ഭാഗ്യവാനാണ്.

ഒരു ലോകകപ്പ് മാത്രമാണ് താങ്കളുടെ ആയുധപ്പുരയില്‍ ഇല്ലാത്തത്. നമുക്ക് ഒരുമിച്ച് അത് നേടാനായതില്‍ എനിക്ക് ഒരുപാട് സന്തോഷമുണ്ട്. രാഹുല്‍ ഭായ്, താങ്കളെ എന്റെ അത്മവിശ്വാസമെന്നും കോച്ചെന്നും സുഹൃത്തെന്നുമെല്ലാം വിളിക്കാന്‍ സാധിക്കുന്നത് അനുഗ്രഹമായി കാണുന്നു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com