ടി20 ലോകകപ്പ് തോല്‍വി; പാകിസ്താന്‍ ക്രിക്കറ്റില്‍ നടപടി

ടീമിന്റെ ശക്തമായ തിരിച്ചുവരവിനായി ഇനിയും മാറ്റങ്ങള്‍ ഉണ്ടാകുമെന്ന് പിസിബി സൂചന നല്‍കി
ടി20 ലോകകപ്പ് തോല്‍വി; പാകിസ്താന്‍ ക്രിക്കറ്റില്‍ നടപടി
Updated on

ഇസ്ലാമബാദ്: ട്വന്റി 20 ലോകകപ്പിലെ കനത്ത തോല്‍വിക്ക് പിന്നാലെ നടപടിയുമായി പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡ്. ടീമിന്റെ മുഖ്യസെലക്ടര്‍മാരായിരുന്ന വഹാബ് റിയാസിനെയും അബ്ദുള്‍ റസാഖിനെയും പിസിബി പുറത്താക്കി. പാകിസ്താന്‍ പുരുഷ വനിതാ ടീമുകളുടെ സെലക്ടറായിരുന്നു അബ്ദുള്‍ റസാഖ്. ടീമിന്റെ ശക്തമായ തിരിച്ചുവരവിനായി ഇനിയും മാറ്റങ്ങള്‍ ഉണ്ടാകുമെന്ന് പിസിബി സൂചന നല്‍കി.

ട്വന്റി 20 ലോകകപ്പിന്റെ ഗ്രൂപ്പ് ഘട്ടത്തില്‍ തന്നെ പാകിസ്താന്‍ പുറത്തായിരുന്നു. ഇന്ത്യയോടും അമേരിക്കയോടും​​ ​ഗ്രൂപ്പ് ഘട്ടത്തിൽ പാകിസ്താൻ തോൽവി നേരിട്ടു. പിന്നാലെ ബാബർ അസം നയിക്കുന്ന സംഘത്തിനെതിരെ കർശന വിമർശനമാണ് ഉയർന്നത്. ടീമിനുളളിലെ പടലപിണക്കങ്ങൾ മറ നീക്കി പുറത്തുവന്നു.

ടി20 ലോകകപ്പ് തോല്‍വി; പാകിസ്താന്‍ ക്രിക്കറ്റില്‍ നടപടി
അഞ്ച് കോടിയൊന്നും വേണ്ട; ബിസിസിഐയോട് ദ്രാവിഡ്

പാകിസ്താൻ ടീമിനുള്ളിൽ ബാബർ അസമിനെയും മുഹമ്മദ് റിസ്വാനെയും ഷഹീൻ ഷാ അഫ്രീദിയെയും പിന്തുണയ്ക്കുന്ന മൂന്ന് ​ഗ്രൂപ്പുകളുണ്ടെന്ന് റിപ്പോർട്ടുകൾ പുറത്തുവന്നു. ഇക്കാര്യം സ്ഥിരീകരിച്ച് പരിശീലകൻ ​ഗാരി കിർസ്റ്റനും രം​ഗത്തെത്തി. ലോകകപ്പിലെ മോശം പ്രകടനത്തിൽ ടീമിനുള്ളിൽ ഉൾപ്പടെ അഴിച്ചുപണികൾ വേണമെന്നാണ് ആരാധകരുടെ ആവശ്യം.

Related Stories

No stories found.
logo
Reporter Live
www.reporterlive.com