ഉപനായകനായി സഞ്ജു; സിംബാബ്‌വെക്കെതിരെ മൂന്നാം ടി20യിൽ ഇന്ത്യയ്ക്ക് 182

നിശ്ചിത ഇരുപത് ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ 182 റണ്‍സെടുത്തു
ഉപനായകനായി സഞ്ജു; സിംബാബ്‌വെക്കെതിരെ
മൂന്നാം ടി20യിൽ ഇന്ത്യയ്ക്ക് 182
Updated on

ഹരാരെ: സിംബാബ്‌വേയ്‌ക്കെതിരായ മൂന്നാം ടി20 യില്‍ 183 റണ്‍സ് വിജയലക്ഷ്യമുയര്‍ത്തി ഇന്ത്യ. നിശ്ചിത ഇരുപത് ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ 182 റണ്‍സെടുത്തു. അര്‍ധസെഞ്ചുറി നേടിയ ഗില്ലിന്റേയും, ഗെയ്ക്വാദിന്റേയും ഇന്നിങ്‌സുകളാണ് ഇന്ത്യയ്ക്ക് തുണയായത്. ടി20 ലോകകപ്പില്‍ ടീമിനൊപ്പമുണ്ടായിട്ടും കളിക്കാന്‍ അവസരം കിട്ടാതിരുന്ന മലയാളി താരം സഞ്ജു സാംസണ്‍, ഇടവേളയ്ക്കു ശേഷം ബാറ്റിങ്ങിലിറങ്ങി. ശുഭ്മാന്‍ ഗില്‍ ഇന്ത്യയെ നയിക്കുമ്പോള്‍ ഉപനായകനായാണ് സഞ്ജു ടീമിലുള്ളത്.

യശസ്വി ജയ്‌സ്വാളും ശുഭ്മാന്‍ ഗില്ലും മികച്ച തുടക്കമാണ് ഇന്ത്യയ്ക്ക് നല്‍കിയത്. സിംബാബ്‌വേ ബൗളർമാരെ ഭയക്കാതെ അടിച്ചു കളിച്ച ഇരുവരും ആദ്യ ഓവറുകളിൽ തന്നെ മികച്ച റൺറേറ്റ് ഉയർത്തി. പിന്നീട് പന്തിൽ നിയന്ത്രണം കണ്ടെത്തിയ സിംബാബ്‌വേ ബൗളർമാർ മധ്യ ഓവറുകളിൽ റൺ നിരക്ക് കുറച്ചു. എന്നാൽ അവസാന ഓവറുകളിൽ തിരിച്ചടിച്ച ഇന്ത്യൻ ബാറ്റർമാർ സ്കോർ 182 റൺസിലെത്തിച്ചു.

ടീം സ്‌കോര്‍ 67ല്‍ നില്‍ക്കേ ഇന്ത്യയ്ക്ക് ആദ്യ വിക്കറ്റ് നഷ്ടമായി. ലോകകപ്പിനുശേഷം ടീമിലെത്തിയ ജയ്‌സ്വാളാണ് പുറത്തായത്. 27 പന്തില്‍ നിന്ന് 36 റണ്‍സെടുത്ത താരത്തെ സിക്കന്ദര്‍ റാസയാണ് മടക്കിയത്. പിന്നാലെയെത്തിയ കഴിഞ്ഞ മത്സരത്തിൽ സെഞ്ചുറി നേടിയ അഭിഷേക് ശര്‍മ നിരാശപ്പെടുത്തി. 49 പന്തില്‍ നിന്ന് ഏഴ് ഫോറും മൂന്ന് സിക്‌സുമുള്‍പ്പെടെ 66 റണ്‍സാണ് ഗിൽ എടുത്തത്. . 28 പന്തില്‍ നിന്ന് 49 റൺസാണ് ഗെയ്ക്വാദ് നേടിയത്. സഞ്ജു ഏഴ് പന്തില്‍ നിന്ന് 12 റണ്‍സെടുത്ത് പുറത്താകാതെ നിന്നു. സിംബാബ്‌വേക്കായി സികക്ന്ദര്‍ റാസയും ബ്ലെസ്സിങ് മുസര്‍ഡബാനിയും രണ്ട് വീതം വിക്കറ്റുകളെടുത്തു.

ഉപനായകനായി സഞ്ജു; സിംബാബ്‌വെക്കെതിരെ
മൂന്നാം ടി20യിൽ ഇന്ത്യയ്ക്ക് 182
ഇംഗ്ലണ്ടിന് ഓറഞ്ച് പുളിക്കുമോ, അതോ മധുരിക്കുമോ ?

Related Stories

No stories found.
logo
Reporter Live
www.reporterlive.com