'ടെസ്റ്റിൽ 400 റൺസെന്ന എന്റെ റെക്കോർഡ് ഇവർ തകർക്കും'; നാല് യുവതാരങ്ങളെ ചൂണ്ടിക്കാട്ടി ലാറ

2004ല്‍ ഇംഗ്ലണ്ടിനെതിരെയുള്ള മത്സരത്തിലാണ് ടെസ്റ്റ് ക്രിക്കറ്റിലെ ഉയര്‍ന്ന വ്യക്തിഗത സ്കോറായ 400 റണ്‍സ് എന്ന നേട്ടം നേടിയത്
'ടെസ്റ്റിൽ 400 റൺസെന്ന എന്റെ റെക്കോർഡ് ഇവർ തകർക്കും'; നാല് യുവതാരങ്ങളെ ചൂണ്ടിക്കാട്ടി ലാറ
Updated on

ബാര്‍ബഡോസ്: ടെസ്റ്റ് ക്രിക്കറ്റിലെ ഉയര്‍ന്ന വ്യക്തിഗത സ്കോറെന്ന തന്‍റെ റെക്കോര്‍ഡ് വൈകാതെ തകരുമെന്ന് പ്രവചിച്ച് വിന്‍ഡീസ് ബാറ്റിംഗ് ഇതിഹാസം ബ്രയാന്‍ ലാറ. സമകാലീന ക്രിക്കറ്റില്‍ 400 റണ്‍സെന്ന തന്‍റെ ലോക റെക്കോര്‍ഡ് തകര്‍ക്കാന്‍ സാധ്യതയുള്ള നാല് പേരാണുള്ളതെന്നും ലാറ പറഞ്ഞു. ഒന്നര ദശകത്തോളം വിന്‍ഡീസ് ക്രിക്കറ്റിനെ ഒറ്റക്ക് ചുമലിലേറ്റിയ ലാറ 2004ല്‍ ഇംഗ്ലണ്ടിനെതിരെയുള്ള മത്സരത്തിലാണ് ടെസ്റ്റ് ക്രിക്കറ്റിലെ ഉയര്‍ന്ന വ്യക്തിഗത സ്കോറായ 400 റണ്‍സ് എന്ന നേട്ടം നേടിയത്.

സച്ചിൻ ടെന്‍ഡുല്‍ക്കറുടെ പേരിലുള്ള 100 രാജ്യാന്തര സെഞ്ചുറികളെന്ന റെക്കോര്‍ഡ് പോലെ മറ്റാര്‍ക്കും മറികടക്കാനാവാത്ത നേട്ടമെന്ന് ക്രിക്കറ്റ് ലോകം വിലയിരുത്തിയ റെക്കോര്‍ഡ് പക്ഷേ വൈകാതെ തകരുമെന്നാണ് ലാറ പറയുന്നത്. 1994ല്‍ അതുവരെ ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും ഉയര്‍ന്ന വ്യക്തിഗത സ്കോറായ ഗാരി സോബേഴ്സിന്‍റെ 365 റണ്‍സ് തകര്‍ത്ത് 375 റണ്‍സ് അടിച്ച് റെക്കോര്‍ഡിട്ടതും ലാറയായിരുന്നു.

പിന്നീട് ഓസ്ട്രേലിയന്‍ താരം മാത്യു ഹെയ്ഡന്‍ 380 റണ്‍സടിച്ച് ഇത് മറികടന്നു. എന്നാല്‍ ഏതാനും മാസങ്ങള്‍ക്കുള്ളില്‍ ഹെയ്ഡനെ മറികടന്ന് 400 റണ്‍സടിച്ച് ലാറ റെക്കോര്‍ഡ് തിരികെ പിടിച്ചു. 20 വര്‍ഷമായി തകരാതെ നില്‍ക്കുന്ന റെക്കോര്‍ഡിന് നിരവധി ആക്രമണോത്സുക ബാറ്റര്‍മാരുള്ള ഇന്നത്തെ കാലത്ത് അധികം ആയുസില്ലെന്ന് ലാറ പറഞ്ഞു. ഇംഗ്ലണ്ട് ടീമില്‍ സാക്ക് ക്രോളിയും ഹാരി ബ്രൂക്കും, ഇന്ത്യന്‍ ടീമിൽ നിന്ന് യശസ്വി ജയ്സ്വാളും ശുഭ്മാന്‍ ഗില്ലും സാഹചര്യം ഒത്തുവന്നാല്‍ തന്‍റെ റെക്കോര്‍ഡ് തകര്‍ക്കാന്‍ കെല്‍പ്പുള്ളവരാണെന്നും ലാറ പറഞ്ഞു.

'ടെസ്റ്റിൽ 400 റൺസെന്ന എന്റെ റെക്കോർഡ് ഇവർ തകർക്കും'; നാല് യുവതാരങ്ങളെ ചൂണ്ടിക്കാട്ടി ലാറ
പു​രു​ഷ വിം​ബ്ൾ​ഡ​ണി​ൽ ഫൈനലിസ്റ്റുകളെ ഇന്നറിയാം; അ​ൽ​കാ​ര​സ്-മെ​ദ് വ​ദേ​വ്, ദ്യോ​കോ​- മു​സേ​റ്റി

Related Stories

No stories found.
logo
Reporter Live
www.reporterlive.com