രണ്ട് താരങ്ങൾ ഏകദിന ടീമിലേക്ക്; അ​ഗാർക്കർ-ഗംഭീർ ചർച്ച

ട്വന്റി 20 ടീമിന്റെ നായകസ്ഥാനത്തേയ്ക്ക് ഒരു താരത്തെ പരിഗണിക്കുന്നുണ്ട്
രണ്ട് താരങ്ങൾ ഏകദിന ടീമിലേക്ക്; അ​ഗാർക്കർ-ഗംഭീർ ചർച്ച
Updated on

ഡൽഹി: ശ്രീലങ്കൻ പരമ്പരയ്ക്കായുള്ള ഇന്ത്യൻ ടീമിനെ കണ്ടെത്തുന്നതിനായി ​ഗൗതം ​ഗംഭീറും അജിത് അ​ഗാർക്കറും ചർച്ച നടത്തുന്നു. മുതിർന്ന താരങ്ങളായ ശ്രേയസ് അയ്യർ, കെ എൽ രാഹുൽ തുടങ്ങിയവർ ഇന്ത്യൻ ടീമിലേക്ക് മടങ്ങിയെത്തിയേക്കുമെന്നാണ് റിപ്പോർട്ടുകൾ. ട്വന്റി 20 നായകനായി ഹാർദ്ദിക്ക് പാണ്ഡ്യയെ പരി​ഗണിക്കുന്നതായും സൂചനയുണ്ട്. ജൂലൈ 26 മുതലാണ് ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള ട്വന്റി 20 പരമ്പരയ്ക്ക് തുടക്കമാകുന്നത്.

2022 ട്വന്റി 20 ലോകകപ്പിന് ശേഷം ഇന്ത്യൻ ട്വന്റി 20 ടീമിന്റെ സ്ഥിരം നായകനായി ഹാർദ്ദിക്ക് പാണ്ഡ്യയെ പ്രഖ്യാപിച്ചിരുന്നു. എന്നാൽ രോഹിത് ശർമ്മ അപ്രതീക്ഷിതായി ട്വന്റി 20 ക്രിക്കറ്റിലേക്ക് മടങ്ങി വന്നതോടെ ക്യാപ്റ്റൻ സ്ഥാനത്തിന് മാറ്റം വന്നു. എന്നാൽ രോഹിത് ശർമ്മയ്ക്കൊപ്പം വിരാട് കോഹ്‍ലി, രവീന്ദ്ര ജഡേജ എന്നിവർ ട്വന്റി 20 ക്രിക്കറ്റിൽ നിന്ന് വിരമിച്ചിരുന്നു. ഇതോടെ സൂര്യകുമാർ യാദവ്, ഹാർദ്ദിക്ക് പാണ്ഡ്യ എന്നിവരിലൊരാൾ ട്വന്റി 20 ക്രിക്കറ്റിൽ ഇന്ത്യയുടെ സ്ഥിരം നായകനാകുമെന്നാണ് റിപ്പോർട്ട്.

രണ്ട് താരങ്ങൾ ഏകദിന ടീമിലേക്ക്; അ​ഗാർക്കർ-ഗംഭീർ ചർച്ച
'ആ അവസരത്തിനായി ഞാന്‍ കാത്തിരിക്കുന്നു'; സെലക്ടര്‍മാരോട് ആവേശ് ഖാന്‍

ഏകദിന ടീമിനും ഒരു സ്ഥിരം നായകനെ പരി​ഗണിക്കുന്നുണ്ട്. ശ്രീലങ്കൻ പരമ്പരയിൽ കെ എൽ രാഹുൽ ഇന്ത്യൻ ടീമിനെ നയിച്ചേക്കും. ഇന്ത്യൻ പ്രീമിയർ ലീ​ഗിൽ ക്യാപ്റ്റനായുള്ള പരിചയസമ്പത്ത് ശ്രേയസ് അയ്യരിനും ​ഗുണം ചെയ്തേക്കും. മൂന്ന് ട്വന്റി 20യും മൂന്ന് ഏകദിനങ്ങളുമാണ് ഇന്ത്യൻ ടീം ശ്രീലങ്കയിൽ കളിക്കുക.

Related Stories

No stories found.
logo
Reporter Live
www.reporterlive.com