റിക്കി പോണ്ടിം​ഗ് പുറത്ത്; നന്ദി പറഞ്ഞ് ഡൽഹി ക്യാപിറ്റൽസ്

2025ലെ മെ​ഗാതാരലേലത്തിൽ നിർത്തേണ്ട താരങ്ങളുടെ കാര്യത്തിലും ഡൽഹി മാനേജ്മെന്റ് ചർച്ചയിലാണ്
റിക്കി പോണ്ടിം​ഗ് പുറത്ത്; നന്ദി പറഞ്ഞ് ഡൽഹി ക്യാപിറ്റൽസ്
Updated on

ഡൽഹി: ഇന്ത്യൻ പ്രീമിയർ ലീ​ഗിൽ ഡൽഹി ക്യാപിറ്റൽസ് പരിശീലക സ്ഥാനത്ത് നിന്നും റിക്കി പോണ്ടിം​ഗ് പുറത്ത്. ഡൽഹിയെ കിരീട വിജയത്തിലേക്ക് നയിക്കാൻ കഴിയാത്തതാണ് ഓസ്ട്രേലിയൻ ഇതിഹാസത്തിന് തിരിച്ചടിയായത്. പരിശീലക സ്ഥാനത്ത് നിന്നും റിക്കി പോണ്ടിംഗിന്റെ മാറ്റം ഡൽഹി ക്യാപിറ്റൽസ് സമൂഹമാധ്യമങ്ങളിൽ സ്ഥിരീകരിച്ചു.

2018ലാണ് ഓസ്ട്രേലിയയെ രണ്ട് തവണ ലോകചാമ്പ്യന്മാരാക്കിയ നായകൻ ഡൽഹി ക്യാപിറ്റൽസിന്റെ പരിശീലസ്ഥാനത്തേയ്ക്ക് എത്തിയത്. 2021ൽ ഡൽഹിയെ ഇന്ത്യൻ പ്രീമീയർ ലീ​ഗിന്റെ ഫൈനലിൽ എത്തിച്ചെങ്കിലും മുംബൈ ഇന്ത്യൻസിനോട് പരാജയപ്പെട്ടു. പിന്നാലെയുള്ള സീസണുകളിൽ മികച്ച പ്രകടനം ടീമിന് പുറത്തെടുക്കാൻ കഴിയാതിരുന്നതോടെയാണ് പോണ്ടിംഗിനെ പുറത്താക്കാൻ ഡൽഹി മാനേജ്മെന്റ് തീരുമാനിച്ചത്.

റിക്കി പോണ്ടിം​ഗ് പുറത്ത്; നന്ദി പറഞ്ഞ് ഡൽഹി ക്യാപിറ്റൽസ്
രണ്ട് താരങ്ങൾ ഏകദിന ടീമിലേക്ക്; അ​ഗാർക്കർ-ഗംഭീർ ചർച്ച

2025ലെ മെ​ഗാതാരലേലത്തിന് മുമ്പായി ഡൽഹി പുതിയ പരിശീലകനെ പ്രഖ്യാപിച്ചേക്കും. ലേലത്തിൽ നിർത്തേണ്ട താരങ്ങളുടെ കാര്യത്തിലും ഡൽഹി മാനേജ്മെന്റിന് തീരുമാനം എടുക്കേണ്ടതുണ്ട്. ക്യാപ്റ്റൻ റിഷഭ് പന്ത്, ഓൾ റൗണ്ടർ അക്സർ പട്ടേൽ, സ്പിന്നർ കുൽദീപ് യാദവ് എന്നിവരിൽ നിന്നാവും നിലനിർത്തുന്ന ഇന്ത്യൻ താരങ്ങളെ തിരഞ്ഞെടുക്കുക. വിദേശ താരമായി ജെയ്ക്ക് ഫ്രേസർ മക്​ഗർ​ഗ്, ട്രിസ്റ്റൺ സ്റ്റബ്സ് എന്നിവരിലൊരാളെയും നിലനിർത്തിയേക്കും.

Related Stories

No stories found.
logo
Reporter Live
www.reporterlive.com