അടുത്ത വർഷം ഡൽഹിയുടെ പരിശീലകനാകുമോ?; മറുപടി പറഞ്ഞ് സൗരവ് ​ഗാം​ഗുലി

ഇന്നലെയാണ് ​റിക്കി പോണ്ടിം​ഗിനെ ടീം പരിശീലകസ്ഥാനത്ത് നിന്നും മാറ്റിയത്
അടുത്ത വർഷം ഡൽഹിയുടെ പരിശീലകനാകുമോ?; മറുപടി പറഞ്ഞ് സൗരവ് ​ഗാം​ഗുലി
Updated on

ഡൽഹി: ഇന്ത്യൻ പ്രീമിയർ ലീ​ഗിൽ ഡൽഹി ക്യാപിറ്റൽസിന്റെ പരിശീലകനാകുമോയെന്ന ചോദ്യത്തിന് മറുപടി നൽകി സൗരവ് ​ഗാം​ഗുലി. ഡൽഹി ക്യാപിറ്റൽസ് ഒരു ഇന്ത്യൻ പരിശീലകനെയാണ് തേടുന്നത്. ഒരുപക്ഷേ അത് താനാവാം. എങ്കിൽ താൻ എങ്ങനെ ഈ ജോലിയിൽ മികവ് പ്രകടിപ്പിക്കുമെന്ന് കാത്തിരുന്ന് കാണാമെന്ന് സൗരവ് ​ഗാം​ഗുലി പ്രതികരിച്ചു.

അടുത്ത വർഷത്തെ ഐപിഎല്ലിന് മുമ്പായി പ്രത്യേക പദ്ധതികൾ തയ്യാറാക്കും. കുറച്ച് താരങ്ങളെ ടീമിലെത്തിക്കണം. ഡൽഹി ക്യാപിറ്റൽസിനായി ഒരു ഐപിഎൽ വിജയം നേടണം. ഐപിഎൽ താരലേലത്തിന് മുമ്പായി എല്ലാ പദ്ധതികളും തയ്യാറാക്കും. കഴിഞ്ഞ ഏഴ് സീസണുകളിൽ റിക്കി പോണ്ടിം​ഗ് ഡൽഹിയുടെ പരിശീലകനാണ്. പക്ഷേ ടീമിനെ കിരീടവിജയത്തിലേക്ക് എത്തിക്കാൻ കഴിഞ്ഞില്ലെന്നും ​ഗാം​ഗുലി വ്യക്തമാക്കി.

അടുത്ത വർഷം ഡൽഹിയുടെ പരിശീലകനാകുമോ?; മറുപടി പറഞ്ഞ് സൗരവ് ​ഗാം​ഗുലി
റിക്കി പോണ്ടിം​ഗ് പുറത്ത്; നന്ദി പറഞ്ഞ് ഡൽഹി ക്യാപിറ്റൽസ്

2025ലെ മെ​ഗാതാരലേലത്തിന് മുമ്പായി ഡൽഹി പുതിയ പരിശീലകനെ പ്രഖ്യാപിച്ചേക്കും. ലേലത്തിൽ നിർത്തേണ്ട താരങ്ങളുടെ കാര്യത്തിലും ഡൽഹി മാനേജ്മെന്റിന് തീരുമാനം എടുക്കേണ്ടതുണ്ട്. ക്യാപ്റ്റൻ റിഷഭ് പന്ത്, ഓൾ റൗണ്ടർ അക്സർ പട്ടേൽ, സ്പിന്നർ കുൽദീപ് യാദവ് എന്നിവരിൽ നിന്നാവും നിലനിർത്തുന്ന ഇന്ത്യൻ താരങ്ങളെ തിരഞ്ഞെടുക്കുക. വിദേശ താരമായി ജെയ്ക്ക് ഫ്രേസർ മക്​ഗർ​ഗ്, ട്രിസ്റ്റൺ സ്റ്റബ്സ് എന്നിവരിലൊരാളെയും നിലനിർത്തിയേക്കും.

Related Stories

No stories found.
logo
Reporter Live
www.reporterlive.com