എക്കാലത്തെയും മികച്ച ടീം; യുവരാജിന്റെ നിരയിൽ സൂപ്പർതാരമില്ല

സർപ്രൈസ് നിലനിർത്തിയാണ് യുവരാജ് തന്റെ 11 ഇഷ്ടതാരങ്ങളെ തിരഞ്ഞെടുത്തിരിക്കുന്നത്
എക്കാലത്തെയും മികച്ച ടീം; യുവരാജിന്റെ നിരയിൽ സൂപ്പർതാരമില്ല
Updated on

ലണ്ടൻ: പാകിസ്താൻ ചാമ്പ്യൻസിനെ പരാജയപ്പെടുത്തി ലെജൻഡ്സ് വേൾഡ് ചാമ്പ്യൻഷിപ്പ് നേടിയിരിക്കുകയാണ് ഇന്ത്യൻ ചാമ്പ്യൻസ് ടീം. യുവരാജ് സിം​ഗ് നായകനായ ടീമാണ് ചാമ്പ്യൻഷിപ്പ് സ്വന്തമാക്കിയത്. പിന്നാലെ ഇന്ത്യൻ ക്രിക്കറ്റ് സൂപ്പർതാരം ഒരു പ്രഖ്യാപനം നടത്തി. എക്കാലത്തെയും മികച്ച 11 താരങ്ങളെ യുവരാജ് സിം​ഗ് തിരഞ്ഞെടുത്തു. അതിൽ ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം മഹേന്ദ്ര സിം​ഗ് ധോണി ഇല്ലെന്നതാണ് ആരാധകരെ അത്ഭുതപ്പെടുത്തിയത്.

ഇന്ത്യൻ ക്രിക്കറ്റിലെ മൂന്ന് താരങ്ങളാണ് യുവരാജിന്റെ മികച്ച ടീമിൽ ഇടം പിടിച്ചത്. എന്നാൽ ഇവരിൽ യുവരാജ് സിം​ഗ് സ്വന്തം പേര് എഴുതിച്ചേർത്തില്ല. ഓപ്പണിം​ഗിൽ മുതൽ 11-ാം നമ്പർ വരെ സർപ്രൈസ് നിലനിർത്തിയാണ് യുവരാജ് തന്റെ 11 ഇഷ്ടതാരങ്ങളെ തിരഞ്ഞെടുത്തിരിക്കുന്നത്.

എക്കാലത്തെയും മികച്ച ടീം; യുവരാജിന്റെ നിരയിൽ സൂപ്പർതാരമില്ല
ഞാന്‍ ചോദിച്ചതിലും അധികമാണ്...; പോസ്റ്റുമായി ഡി മരിയ

യുവരാജ് തിരഞ്ഞെടുത്ത ടീം: സച്ചിൻ തെണ്ടുൽക്കർ, റിക്കി പോണ്ടിം​ഗ്, രോഹിത് ശർമ്മ, വിരാട് കോഹ്‍ലി, എ ബി ഡിവില്ലിയേഴ്സ്, ആദം ​ഗിൽക്രിസ്റ്റ്, ഷെയ്ൻ വോൺ, മുത്തയ്യ മുരളീധരൻ, ​ഗ്ലെൻ മക്​ഗ്രാത്ത്, വസീം അക്രം, ആൻഡ്രൂ ഫ്ലിന്റോഫ്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com