സിംബാബ്‍വെ പരമ്പരയിൽ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ നായകസ്ഥാനം ഏറെ ആസ്വദിച്ചു; ശുഭ്മൻ ​ഗിൽ

ക്യാപ്റ്റൻസിയുടെ സമ്മർദ്ദത്തെക്കുറിച്ചും ​ഗിൽ പ്രതികരിച്ചു
സിംബാബ്‍വെ പരമ്പരയിൽ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ നായകസ്ഥാനം ഏറെ ആസ്വദിച്ചു; ശുഭ്മൻ ​ഗിൽ
Updated on

ഡൽഹി: സിംബാബ്‍വെയ്ക്കെതിരായ ട്വന്റി 20 ക്രിക്കറ്റ് പരമ്പരയിൽ ഇന്ത്യൻ ടീമിന്റെ നായകസ്ഥാനം ഏറെ ആസ്വദിച്ചെന്ന് യുവതാരം ശുഭ്മൻ ​ഗിൽ. ഇന്ത്യൻ ടീമിനായി ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കാൻ തനിക്ക് സാധിച്ചു. നായകസ്ഥാനത്തിന്റെ സമ്മർദ്ദം തീർച്ചയായും തനിക്കുണ്ടായിരുന്നു. എന്നാൽ ഒരു ബാറ്ററായി കളിക്കുമ്പോഴും മോശം പ്രകടനം നടത്തിയാൽ ഏതൊരു താരത്തിനും സമ്മർദ്ദം ഉണ്ടാകുമെന്നും യുവതാരം പ്രതികരിച്ചു.

വ്യത്യസ്തമായ വികാരങ്ങൾക്കൊപ്പം കളിക്കാൻ കഴിയുക. അത് സന്തോഷകരമായ ഒരു അനുഭവമാണ്. അതിലൊരു വികാരം മാത്രമാണ് സമ്മർദ്ദം. അതിൽ നിന്ന് പുറത്തുകടക്കുമ്പോൾ ഉണ്ടാകുന്ന സന്തോഷം പറഞ്ഞറിയിക്കാൻ കഴിയില്ല. രോഹിത് ശർമ്മ, വിരാട് കോഹ്‍ലി, എം എസ് ധോണി, ഹാർദ്ദിക്ക് പാണ്ഡ്യ തുടങ്ങിയവരുടെ നേതൃമികവ് തനിക്ക് അറിയാവുന്നതാണ്. താൻ കൂടുതൽ മത്സരങ്ങൾ കളിച്ചത് രോഹിത് ശർമ്മയുടെ കീഴിലാണ്. ആ കാലഘട്ടം താൻ ഏറെ ആസ്വദിച്ചുവെന്നും ശുഭ്മൻ ​ഗിൽ വ്യക്തമാക്കി.

സിംബാബ്‍വെ പരമ്പരയിൽ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ നായകസ്ഥാനം ഏറെ ആസ്വദിച്ചു; ശുഭ്മൻ ​ഗിൽ
ചാമ്പ്യൻസ് ട്രോഫിക്ക് ഇന്ത്യൻ സർക്കാർ അനുമതി നിഷേധിച്ചാല്‍ എഴുതി നൽകണം;ആവശ്യവുമായി പാക് ക്രിക്കറ്റ്

സിംബാബ്‍വെയ്ക്കെതിരായ അഞ്ച് മത്സരങ്ങളുടെ ട്വന്റി 20 പരമ്പരയിൽ നാലിലും ഇന്ത്യയ്ക്കായിരുന്നു വിജയം. ആദ്യ മത്സരത്തിലെ തോൽവിക്ക് പിന്നാലെ ​ഗംഭീര തിരിച്ചുവരവാണ് ഇന്ത്യൻ സംഘം നടത്തിയത്. ഇതാദ്യമായാണ് ശുഭ്മൻ ​ഗിൽ ഇന്ത്യൻ‌ ടീമിന്റെ നായകസ്ഥാനത്തേയ്ക്ക് എത്തിയത്. അവസാന മൂന്ന് മത്സരങ്ങളിൽ മലയാളി താരം സഞ്ജു സാംസണാണ് ഇന്ത്യൻ ടീമിന്റെ ഉപനായകനായിരുന്നത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com