​ഗംഭീർ-കോഹ്‍ലി ഉടക്ക് അവസാനിക്കാൻ കാരണമായത് അയാളുടെ ഇടപെടൽ; വ്യക്തമാക്കി ഇന്ത്യൻ മുൻ താരം

2024ലെ ഐപിഎല്ലിലാണ് ഇരുതാരങ്ങളും തമ്മിലുള്ള അസ്വസ്ഥതകൾക്ക് അവസാനമായത്.
​ഗംഭീർ-കോഹ്‍ലി ഉടക്ക് അവസാനിക്കാൻ കാരണമായത് അയാളുടെ ഇടപെടൽ; വ്യക്തമാക്കി ഇന്ത്യൻ മുൻ താരം
Updated on

ഡൽഹി: ഇന്ത്യൻ പ്രീമിയർ ലീ​ഗിൽ ​ഗൗതം ​ഗംഭീർ വിരാട് കോഹ്‍ലി ഉടക്കിന് അവസാനമായതിന് കാരണം ​ഗംഭീറെന്ന് ഇന്ത്യൻ മുൻ താരം അമിത് മിശ്ര. ​ഗംഭിറിൽ താൻ കാണുന്ന ഒരു മികച്ച കാര്യമാണ് അത്. വിരാട് കോഹ്‍ലി ഒരിക്കലും ​ഗംഭീറിന്റെ അടുത്തേയ്ക്ക് പോയിട്ടില്ല. പകരം ​ഗംഭീർ കോഹ്‍ലിയുടെ അരികിലേക്ക് പോയി. വിരാട് താങ്കൾക്കും കുടുംബത്തിനും സുഖമാണോയെന്ന് ചോദിക്കുകയും ചെയ്തു. അങ്ങനെയാണ് ഇരുവരും തമ്മിലുള്ള തർക്കങ്ങൾ അവസാനിച്ചതെന്നും അമിത് മിശ്ര പറയുന്നു.

ആ ദിവസം ​ഗംഭീർ തന്റെ വലിയ ഹൃദയം കാണിക്കുകയായിരുന്നു. ഇരുവരും തമ്മിലുള്ള ഉടക്കിന് അവസാനം കുറിക്കാൻ കോഹ്‍ലിക്കും കഴിയുമായിരുന്നു. അതിന് അയാൾ ​ഗംഭീറിന്റെ അരികിലെത്തുകയും ​ഗൗതി ഭായി നമ്മുക്ക് ഈ വഴക്ക് അവസാനിപ്പിക്കാമെന്ന് പറയുകയും ചെയ്താൽ മതിയായിരുന്നുവെന്ന് അമിത് മിശ്ര വ്യക്തമാക്കി.

2013ലെ ഐപിഎല്ലിലായിരുന്നു ​​ഗംഭീർ-കോഹ്‌ലി വിവാദങ്ങൾക്ക് തുടക്കമായത്. ​ഗ്രൗണ്ടിൽ ഇരുതാരങ്ങളും തമ്മിൽ ​ഗുരുതര വാക്കേറ്റമുണ്ടായി. ധോണിക്ക് പിന്നാലെ വിരാട് കോഹ്‌ലി ഇന്ത്യൻ ടീമിന്റെ നായകനായി. ടീമിലേക്ക് എത്താന്‍ ശ്രമിച്ച ഗംഭീറിന് കോഹ്‌ലിയുടെ നായകത്വം തടസം സൃഷ്ടിച്ചതായി വാര്‍ത്തകള്‍ വന്നു. ഇതോടെ ഇന്ത്യൻ ദേശീയ ടീമിന്റെ വാതിലുകൾ ​ഗംഭീറിന് മുന്നിൽ അടക്കപ്പെട്ടു. 2023ലെ ഐപിഎല്ലിനിടയും ഇരുതാരങ്ങളും തമ്മിൽ ​ഗ്രൗണ്ടിൽ മോശം പെരുമാറ്റം വീണ്ടും ആവർത്തിച്ചു. 10 വർഷമായി ഇരുവരും തമ്മിലുള്ള അസ്വസ്ഥതകൾ തുടരുന്നുവെന്ന് ക്രിക്കറ്റ് ലോകം ഞെട്ടലോടെ തിരിച്ചറിഞ്ഞു.

​ഗംഭീർ-കോഹ്‍ലി ഉടക്ക് അവസാനിക്കാൻ കാരണമായത് അയാളുടെ ഇടപെടൽ; വ്യക്തമാക്കി ഇന്ത്യൻ മുൻ താരം
'അന്ന് സഞ്ജീവ് ​ഗോയങ്ക കെ എൽ രാഹുലിനോട് പറഞ്ഞത്...'; തുറന്നുപറഞ്ഞ് അമിത് മിശ്ര

2024ലെ ഐപിഎല്ലിലാണ് ഇരുതാരങ്ങളും തമ്മിലുള്ള അസ്വസ്ഥതകൾക്ക് അവസാനമായത്. കൊൽക്കത്ത നൈറ്റ് റൈഡേഴ്സും റോയൽ ചലഞ്ചേഴ്സും തമ്മിലുള്ള മത്സരത്തിനിടെ വിരാട് കോഹ്‌ലിയെ ചേർത്തുപിടിക്കുന്ന ​ഗംഭീറിന്റെ ദൃശ്യങ്ങൾ ക്രിക്കറ്റ് ലോകത്തിന് അത്ഭുതമായി. ഈ സീസണിൽ കോഹ്‍ലിക്ക് വിമർശനങ്ങൾ ഏല്‍ക്കേണ്ടി വന്നപ്പോൾ ​ഗംഭീർ പിന്തുണയുമായി വന്നിരുന്നു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com