സച്ചിനോ ഞാനോ കഴിവില്‍ ആ താരത്തിന്‍റെ തൊട്ടടുത്തുപോലും എത്തില്ല: ലാറ

വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റില്‍ നിര്‍ണായക പ്രകടനം കാഴ്ച വെച്ചിരുന്ന താരമാണ് കാള്‍ ഹൂപ്പര്‍
സച്ചിനോ ഞാനോ കഴിവില്‍ ആ താരത്തിന്‍റെ തൊട്ടടുത്തുപോലും എത്തില്ല: ലാറ
Updated on

ലണ്ടന്‍: ക്രിക്കറ്റില്‍ എക്കാലത്തെയും ഇതിഹാസങ്ങളാണ് സച്ചിന്‍ ടെണ്ടുല്‍ക്കറും ബ്രയാന്‍ ലാറയും. എന്നാല്‍ ഇവരേക്കാള്‍ കഴിവുള്ള താരമുണ്ടെന്ന് പറയുകയാണ് വെസ്റ്റ് ഇന്‍ഡീസ് ഇതിഹാസം ലാറ. വെസ്റ്റ് ഇന്‍ഡീസ് മുന്‍ താരം കാള്‍ ഹൂപ്പറിനെയാണ് ക്രിക്കറ്റില്‍ തന്നേക്കാളും സച്ചിനേക്കാളും കഴിവുള്ള താരമെന്ന് ലാറ വിശേഷിപ്പിച്ചത്.

'ഞാന്‍ കണ്ടിട്ടുള്ളതില്‍ വെച്ച് ഏറ്റവും മികച്ച താരമാണ് കാള്‍ ഹൂപ്പര്‍. സച്ചിന്‍ ടെണ്ടുല്‍ക്കറോ ഞാനോ അദ്ദേഹത്തിന്റെ കഴിവിന് തൊട്ടടുത്തുപോലും എത്തിയിട്ടില്ല. കളിക്കാരനില്‍ നിന്ന് ക്യാപ്റ്റനിലേക്കുള്ള കാളിന്റെ യാത്ര തന്നെ അതിന് തെളിവാണ്. ക്യാപ്റ്റനെന്ന നിലയില്‍ 50ന് മുകളിലാണ് അദ്ദേഹത്തിന്റെ ശരാശരി. ആ ഉത്തരവാദിത്തം അദ്ദേഹം നന്നായി നന്നായി ആസ്വദിച്ചിട്ടുണ്ട്. ക്യാപ്റ്റനെന്ന നിലയില്‍ മാത്രമാണ് അദ്ദേഹത്തിന്റെ കഴിവുകള്‍ പരമാവധി പ്രയോജനപ്പെടുത്തിയതെന്നത് ഖേദകരമാണ്', ലാറ വ്യക്തമാക്കി.

സച്ചിനോ ഞാനോ കഴിവില്‍ ആ താരത്തിന്‍റെ തൊട്ടടുത്തുപോലും എത്തില്ല: ലാറ
'സഞ്ജു അടുത്ത ലോകകപ്പ് കളിക്കുമെന്ന് കരുതുന്നില്ല'; കാരണം പറഞ്ഞ് അമിത് മിശ്ര

വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റില്‍ നിര്‍ണായക പ്രകടനം കാഴ്ച വെച്ചിരുന്ന താരമാണ് കാള്‍ ഹൂപ്പര്‍. 102 ടെസ്റ്റ് മത്സരങ്ങളില്‍ 173 ഇന്നിങ്‌സുകളില്‍ നിന്ന് 5762 റണ്‍സാണ് കാള്‍ അടിച്ചുകൂട്ടിയത്. 10 സെഞ്ച്വറികളും 27 അര്‍ദ്ധ സെഞ്ച്വറികളും ഉള്‍പ്പെടെയാണിത്. ഏകദിനത്തില്‍ 206 ഇന്നിങ്‌സുകളിലായി ഏഴ് സെഞ്ച്വറികളും 29 അര്‍ദ്ധ സെഞ്ച്വറികളും സഹിതം 5761 റണ്‍സ് കാളിന്റെ ബാറ്റില്‍ നിന്ന് പിറന്നിട്ടുണ്ട്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com