സിംബാബ്‍വെ പരമ്പരയിൽ ​ഗിൽ ക്യാപ്റ്റനായത് എന്ത് അടിസ്ഥാനത്തിൽ?; ചോദ്യവുമായി അമിത് മിശ്ര

ട്വന്റി 20യിൽ ഇന്ത്യൻ ക്യാപ്റ്റനാകേണ്ട താരത്തേയും മിശ്ര ചൂണ്ടിക്കാട്ടി
സിംബാബ്‍വെ പരമ്പരയിൽ ​ഗിൽ ക്യാപ്റ്റനായത് എന്ത് അടിസ്ഥാനത്തിൽ?; ചോദ്യവുമായി അമിത് മിശ്ര
Updated on

ന്യൂഡൽഹി: സിംബാബ്‍വെയ്ക്കെതിരായ ട്വന്റി 20 പരമ്പരയിൽ ശുഭ്മൻ ​ഗില്ലിനെ ക്യാപ്റ്റനാക്കിയത് എന്ത് അടിസ്ഥാനത്തിലെന്ന് ഇന്ത്യൻ മുൻ താരം അമിത് മിശ്ര. ഒരു യുടുബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം പറഞ്ഞത്. താനാണെങ്കിൽ ഒരിക്കലും ​ഗില്ലിനെ ക്യാപ്റ്റൻ ആക്കില്ലായിരുന്നു. ഇന്ത്യൻ പ്രീമിയർ ലീ​ഗിൽ ​​ഗുജറാത്തിന്റെ ക്യാപ്റ്റനായിരുന്നു ​ഗിൽ. നായകസ്ഥാനം എങ്ങനെ കൈകാര്യം ചെയ്യണമെന്ന് താരത്തിന് ഒരു ആശയവും ഇല്ലായിരുന്നുവെന്നും ​മിശ്ര ചൂണ്ടിക്കാട്ടി.

ഇന്ത്യൻ ടീമിന്റെ ഭാ​ഗമെന്ന് കരുതി ഒരാളെ ക്യാപ്റ്റനാക്കേണ്ടതില്ല. ഐപിഎല്ലിൽ മുൻ വർഷങ്ങളിലും ഇന്ത്യൻ ടീമിലും ​ഗില്ലിന്റെ ബാറ്റിം​ഗ് പ്രകടനം മികച്ചതായിരുന്നു. സിംബാബ്‍വെ പരമ്പരയിൽ ഇന്ത്യൻ ടീമിന്റെ നായകസ്ഥാനത്ത് ഒരു പരിക്ഷണം മാത്രമാണ് നടന്നത്. എന്നാൽ അത് മികവുള്ള ഒരു താരത്തിന് നൽകാമായിരുന്നുവെന്നും ​ഇന്ത്യൻ മുൻ സ്പിന്നർ പ്രതികരിച്ചു.

സിംബാബ്‍വെ പരമ്പരയിൽ ​ഗിൽ ക്യാപ്റ്റനായത് എന്ത് അടിസ്ഥാനത്തിൽ?; ചോദ്യവുമായി അമിത് മിശ്ര
​ഗംഭീർ-കോഹ്‍ലി ഉടക്ക് അവസാനിക്കാൻ കാരണമായത് അയാളുടെ ഇടപെടൽ; വ്യക്തമാക്കി ഇന്ത്യൻ മുൻ താരം

ട്വന്റി 20യിൽ ഇന്ത്യൻ ക്യാപ്റ്റനാകേണ്ട താരത്തേയും മിശ്ര ചൂണ്ടിക്കാട്ടി. സഞ്ജു സാംസൺ, റുതുരാജ് ​ഗെക്ക്‌വാദ്‌, റിഷഭ് പന്ത് എന്നിവരിലൊരാളെ ക്യാപ്റ്റൻ സ്ഥാനത്തേയ്ക്ക് തിരഞ്ഞെടുക്കാമെന്നും അമിത് മിശ്ര വ്യക്തമാക്കി. അഞ്ച് മത്സരങ്ങളുടെ സിംബാബ്‍വെ പരമ്പരയിൽ നാലിലും ഇന്ത്യയ്ക്കായിരുന്നു വിജയം. എങ്കിലും ശുഭ്മൻ ​ഗില്ലിന്റെ ക്യാപ്റ്റൻസിയിൽ ഏറെ പഴികേട്ടിരുന്നു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com