ദക്ഷിണാഫ്രിക്കയ്ക്ക് ജയിക്കാൻ 30 പന്തിൽ 30, അപ്പോൾ എന്റെ മനസിൽ...; തുറന്നുപറഞ്ഞ് രോഹിത് ശർമ്മ

ട്വന്റി 20 ലോകകപ്പ് വിജയതന്ത്രം പറഞ്ഞ് ഇന്ത്യൻ ക്യാപ്റ്റൻ
ദക്ഷിണാഫ്രിക്കയ്ക്ക് ജയിക്കാൻ 30 പന്തിൽ 30, അപ്പോൾ എന്റെ മനസിൽ...; തുറന്നുപറഞ്ഞ് രോഹിത് ശർമ്മ
Updated on

ന്യൂഡൽഹി: ട്വന്റി 20 ലോകകപ്പിന്റെ ഫൈനലിൽ ദക്ഷിണാഫ്രിക്കയ്ക്ക് വിജയിക്കാൻ 30 പന്തിൽ 30 റൺസെന്ന സ്കോർ ആയപ്പോൾ തന്റെ സാഹചര്യമെന്തെന്ന് തുറന്നുപറഞ്ഞ് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ. തീർച്ചയായും തന്റെ മനസ് അപ്പോൾ ശൂന്യമായിരുന്നു. താൻ ഒരുപാട് കാര്യങ്ങൾ ചിന്തിക്കുന്നില്ല. ആ നിമിഷത്തെക്കുറിച്ച് മാത്രം ചിന്തിക്കേണ്ടത് വളരെ പ്രധാനമാണ്. ഒപ്പം ടീം ഇന്ത്യയ്ക്കായി പദ്ധതികൾ തയ്യാറാക്കുകയെന്നതും വളരെ പ്രധാനമെന്നും രോഹിത് ശർമ്മ പറഞ്ഞു.

ദക്ഷിണാഫ്രിക്കയ്ക്ക് ചെയ്യാൻ 30 പന്തിൽ 30 റൺസെന്ന നിലയിലെത്തിയപ്പോൾ ഇന്ത്യൻ ടീം കടുത്ത സമ്മർദ്ദത്തിലായി. എന്നാൽ അവസാന അഞ്ച് ഓവറുകൾ സമ്മർദ്ദത്തിന് അകപ്പെടാതെ ശാന്തമായി പന്തെറിയാൻ സാധിച്ചു. മത്സരത്തിൽ മാത്രമാണ് ശ്രദ്ധിച്ചത്. തോൽവിയെക്കുറിച്ച് ഓർത്ത് ആശങ്കപ്പെട്ടില്ല. അതാണ് ഇന്ത്യൻ ടീമിന്റെ അപ്രതീക്ഷിത തിരിച്ചുവരവിന് കാരണമായതെന്നും ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ വ്യക്തമാക്കി.

ദക്ഷിണാഫ്രിക്കയ്ക്ക് ജയിക്കാൻ 30 പന്തിൽ 30, അപ്പോൾ എന്റെ മനസിൽ...; തുറന്നുപറഞ്ഞ് രോഹിത് ശർമ്മ
'അർജന്റീനൻ പരിശീലകനായി 15 വർഷം തുടരാം'; തുറന്നുപറഞ്ഞ് ലിയോണൽ സ്കലോണി

ജൂൺ 29ന് നടന്ന ട്വന്റി 20 ലോകകപ്പിന്റെ ഫൈനലിൽ ഏഴ് റൺസ് വിജയമാണ് ഇന്ത്യൻ സംഘം സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 176 റൺസെടുത്തു. വിരാട് കോഹ്‍‍ലി നേടിയ 76 റൺസാണ് ഇന്ത്യയെ ഭേദപ്പെട്ട സ്കോറിലെത്തിച്ചത്. ദക്ഷിണാഫ്രിക്കയുടെ മറുപടി എട്ടിന് 169 റൺസിൽ അവസാനിച്ചു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com