'ആരൊക്കെ ടീമിൽ വേണമെന്ന് മനസിലാക്കണം'; ശ്രീലങ്കൻ പരമ്പരയ്ക്ക് മുമ്പായി ​ഗൗതം ​ഗംഭീർ

ഗൗതം ​ഗംഭീർ ഇന്ത്യൻ പരിശീലകനാകുന്ന ആദ്യ പരമ്പരയാണിത്.
'ആരൊക്കെ ടീമിൽ വേണമെന്ന് മനസിലാക്കണം'; ശ്രീലങ്കൻ പരമ്പരയ്ക്ക് മുമ്പായി ​ഗൗതം ​ഗംഭീർ
Updated on

ഡൽഹി: ശ്രീലങ്കയ്ക്കെതിരായ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ഏകദിന, ട്വന്റി 20 പരമ്പരയ്ക്കുള്ള ടീമിനെ ഇന്ന് പ്രഖ്യാപിച്ചേക്കും. ഭാവിയിൽ ആരെയൊക്കെ ടീമിൽ വേണമെന്ന് ഈ പരമ്പരയിലൂടെ മനസിലാക്കണമെന്നാണ് ഇന്ത്യൻ പരിശീലകൻ ​ഗൗതം ​ഗംഭീറിന്റെ നിലപാട്. മുതിർന്ന താരങ്ങളായ വിരാട് കോഹ്‍ലി, രോഹിത് ശർമ്മ, ജസ്പ്രീത് ബുംറ എന്നിവർക്ക് പരമ്പരയിൽ വിശ്രമം അനുവദിക്കാൻ കഴിയില്ലെന്ന് ഗംഭീർ വ്യക്തമാക്കിയിരുന്നു. പിന്നാലെയാണ് ഇന്ത്യൻ മുൻ താരം തന്റെ പദ്ധതികൾ തുറന്നുപറഞ്ഞ് രംഗത്തെത്തിതയിരിക്കുന്നത്.

ഏകദിന ക്രിക്കറ്റിൽ ഭയമില്ലാതെ കളിക്കാൻ കഴിയുന്ന താരങ്ങളെ കണ്ടെത്തണം. ഒപ്പം വ്യത്യസ്തമായ ബാറ്റിം​ഗ് ശൈലിയിലുള്ള താരങ്ങളെ ടീമിൽ ഉൾപ്പെടുത്തണം. ആങ്കർ റോൾ കളിക്കുന്ന താരങ്ങളുടെ സംഭാവന നിർണായകമാണ്. ന്യൂബോളുകൾ രണ്ടെണ്ണം ഉപയോ​ഗിക്കുന്നതിനാൽ റിവേഴ്സ് സ്വിം​ഗുകൾ ലഭിക്കില്ല. പാർട്ട് ടൈം സ്പിന്നേഴ്സിനെ പന്തേൽപ്പിക്കാൻ കഴിയില്ല. പകരമായി ഒരു അധിക സ്പിന്നർ ടീമിലുണ്ടാകണം. ഈ റോളുകൾ ചെയ്യാൻ കഴിയുന്ന താരങ്ങളെ കണ്ടെത്തുകയാണ് ലക്ഷ്യമെന്നും ​ഗംഭീർ പ്രതികരിച്ചു.

'ആരൊക്കെ ടീമിൽ വേണമെന്ന് മനസിലാക്കണം'; ശ്രീലങ്കൻ പരമ്പരയ്ക്ക് മുമ്പായി ​ഗൗതം ​ഗംഭീർ
ദക്ഷിണാഫ്രിക്കയ്ക്ക് ജയിക്കാൻ 30 പന്തിൽ 30, അപ്പോൾ എന്റെ മനസിൽ...; തുറന്നുപറഞ്ഞ് രോഹിത് ശർമ്മ

ജൂലൈ 27ന് ട്വന്റി 20 മത്സരത്തോടെയാണ് ഇന്ത്യയുടെ ശ്രീലങ്കൻ പരമ്പരയ്ക്ക് തുടക്കമാകുന്നത്. ഹാർദ്ദിക്ക് പാണ്ഡ്യയോ സൂര്യകുമാർ യാദവോ ട്വന്റി 20 പരമ്പരയിൽ ഇന്ത്യൻ ടീമിന്റെ ക്യാപ്റ്റനാകുമെന്നാണ് സൂചന. രോഹിത് ശർമ്മയ്ക്ക് വിശ്രമം അനുവദിച്ചാൽ കെ എൽ രാഹുലിനെ ഏകദിന ടീമിന്റെ ക്യാപ്റ്റനായി തിരഞ്ഞെടുത്തേക്കും. മലയാളി താരം സഞ്ജു സാംസൺ രണ്ട് ടീമിലും ഇടം നേടിയേക്കും. ​​ഗൗതം ​ഗംഭീർ ഇന്ത്യൻ പരിശീലകനാകുന്ന ആദ്യ പരമ്പരയാണിത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com