ടെസ്റ്റ് ക്രിക്കറ്റിൽ ഇതാദ്യം; അതിവേഗം 50 റൺസടിച്ച് ഇംഗ്ലണ്ട്

ഇംഗ്ലണ്ടും വെസ്റ്റ് ഇൻഡീസും തമ്മിലുള്ള രണ്ടാം മത്സരത്തിലാണ് അപൂർവ്വ നേട്ടം
ടെസ്റ്റ് ക്രിക്കറ്റിൽ ഇതാദ്യം; അതിവേഗം 50 റൺസടിച്ച് ഇംഗ്ലണ്ട്
Updated on

ട്രെന്റ്ബ്രിഡ്ജ്: ടെസ്റ്റ് ക്രിക്കറ്റിൽ ചരിത്രനേട്ടവുമായി ഇം​ഗ്ലണ്ട് ടീം. ഇതാദ്യമായി ഒരു ടീം ടെസ്റ്റ് ക്രിക്കറ്റിന്റെ ആദ്യ ഇന്നിം​ഗ്സിൽ 4.2 ഓവറിൽ 50 റൺസ് പിന്നിട്ടു. ഇം​ഗ്ലണ്ടും വെസ്റ്റ് ഇൻഡീസും തമ്മിലുള്ള രണ്ടാം മത്സരത്തിലാണ് അപൂർവ്വ നേട്ടം. ഒരു വിക്കറ്റ് നഷ്ടത്തിലാണ് ഇം​ഗ്ലീഷ് ടീം നേട്ടത്തിലെത്തിയത്. മത്സരത്തിന്റെ ആദ്യ ഓവറിൽ തന്നെ സാക്ക് ക്രൗളിയെ ഇം​ഗ്ലണ്ടിന് നഷ്ടമായി.

റൺസൊന്നും എടുക്കാതെയാണ് സാക്ക് ക്രൗളി പുറത്തായത്. അൻസാരി ജോസഫിനാണ് ആദ്യ വിക്കറ്റ്. പിന്നാലെ ബെൻ ഡക്കറ്റും ഒലി പോപ്പും ചേർന്നാണ് റെക്കോർഡിലേക്കെത്തിയത്. വേ​ഗത്തിൽ 50 റൺസ് നേടിയ റെക്കോർഡ് ഇം​ഗ്ലീഷ് ടീമിന്റെ തന്നെ പേരിൽ തന്നെയായിരുന്നു. 1994ൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെ 4.3 ഓവറിൽ ഇം​ഗ്ലീഷ് ടീം 50 റൺസിലെത്തി.

ടെസ്റ്റ് ക്രിക്കറ്റിൽ ഇതാദ്യം; അതിവേഗം 50 റൺസടിച്ച് ഇംഗ്ലണ്ട്
​ക്യാപ്റ്റൻ സ്ഥാനത്തേയ്ക്ക് ​ഗംഭീർ ആരെയും നിർദ്ദേശിച്ചിട്ടില്ല; പറഞ്ഞത് ഒറ്റക്കാര്യമെന്ന് ബിസിസിഐ

വെസ്റ്റ് ഇൻഡീസിനെതിരായ മൂന്ന് ടെസ്റ്റുകളുടെ പരമ്പരയിൽ ആദ്യ മത്സരം ഇം​ഗ്ലണ്ടാണ് വിജയിച്ചത്. ഒരിന്നിം​ഗ്സിനും 114 റൺസിനുമായിരുന്നു ഇം​ഗ്ലീഷ് ടീമിന്റെ വിജയം. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത വെസ്റ്റ് ഇൻഡീസ് 121 റൺസിൽ എല്ലാവരും പുറത്തായി. ഇം​ഗ്ലണ്ട് ആദ്യ ഇന്നിം​ഗ്സിൽ 371 റൺസെടുത്തു. രണ്ടാം ഇന്നിം​ഗ്സിൽ വെസ്റ്റ് ഇൻഡീസിന് 136 റൺസ് മാത്രമാണ് നേടാനായത്. പരമ്പര കൈവിടാതിരിക്കാൻ വെസ്റ്റ് ഇൻഡീസിന് രണ്ടാം ടെസ്റ്റിൽ വിജയം അനിവാര്യമാണ്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com