​ക്യാപ്റ്റൻ സ്ഥാനത്തേയ്ക്ക് ​ഗംഭീർ ആരെയും നിർദ്ദേശിച്ചിട്ടില്ല; പറഞ്ഞത് ഒറ്റക്കാര്യമെന്ന് ബിസിസിഐ

'സൂര്യകുമാർ യാദവ് ക്യാപ്റ്റനാകണമെന്ന് ​ഗംഭീർ പറഞ്ഞിട്ടില്ല.'
​ക്യാപ്റ്റൻ സ്ഥാനത്തേയ്ക്ക് ​ഗംഭീർ ആരെയും നിർദ്ദേശിച്ചിട്ടില്ല; പറഞ്ഞത് ഒറ്റക്കാര്യമെന്ന് ബിസിസിഐ
Updated on

ഡൽഹി: ശ്രീലങ്കയ്ക്കെതിരായ ട്വന്റി 20 പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിക്കാനിരിക്കെ ക്യാപ്റ്റൻ സ്ഥാനത്തേയ്ക്ക് പരിശീലകൻ ​ഗൗതം ​ഗംഭീർ ആരെയും നിർദ്ദേശിച്ചിട്ടില്ലെന്ന് വ്യക്തമാക്കി ബിസിസിഐ വൃത്തങ്ങൾ. എന്നാൽ തന്റെ ക്യാപ്റ്റന് ഇടയ്ക്കിടെ പരിക്കേൽക്കാൻ പാടില്ലെന്നും ജോലിഭാരം ഭാവിയിൽ ഒരു പ്രതിസന്ധിയാകാൻ പാടില്ലെന്നും ​ഗംഭീർ ആവശ്യപ്പെട്ടതായി ബിസിസിഐ വൃത്തങ്ങൾ പ്രതികരിച്ചു.

സൂര്യകുമാർ യാദവ് ക്യാപ്റ്റനാകണമെന്ന് ​ഗംഭീർ പറഞ്ഞിട്ടില്ല. എന്നാൽ ഇന്ത്യൻ ക്യാപ്റ്റനാകുമ്പോഴുള്ള സമ്മർദ്ദം താരത്തിന്റെ പ്രകടനത്തെയോ ശാരീരികക്ഷമതയെയോ ബാധിക്കാൻ പാടില്ലെന്നും ​ഗംഭീർ ടീമിന്റെ സെലക്ഷൻ മീറ്റിം​ഗിൽ അറിയിച്ചു. മുഖ്യസെലക്ടർ അജിത്ത് അ​ഗാർക്കർക്ക് ​ഗംഭീറിന്റെ വാക്കുകൾ വ്യക്തമായെന്നും ബിസിസിഐ വൃത്തങ്ങൾ വ്യക്തമാക്കി.

​ക്യാപ്റ്റൻ സ്ഥാനത്തേയ്ക്ക് ​ഗംഭീർ ആരെയും നിർദ്ദേശിച്ചിട്ടില്ല; പറഞ്ഞത് ഒറ്റക്കാര്യമെന്ന് ബിസിസിഐ
ശ്രീലങ്കൻ പരമ്പരയിൽ കളിക്കാൻ തയ്യാർ; രോഹിത് നിലപാട് അറിയിച്ചതായി റിപ്പോർട്ട്

ജൂലൈ 27ന് ട്വന്റി 20 മത്സരത്തോടെയാണ് ഇന്ത്യയുടെ ശ്രീലങ്കൻ പരമ്പരയ്ക്ക് തുടക്കമാകുന്നത്. ഓ​ഗസ്റ്റ് രണ്ടിനാണ് ഏകദിന പരമ്പരയ്ക്കും തുടക്കമാകും. മലയാളി താരം സഞ്ജു സാംസൺ രണ്ട് ടീമിലും ഇടം നേടിയേക്കുമെന്ന പ്രതീക്ഷയിലാണ്. ​​ഗൗതം ​ഗംഭീർ ഇന്ത്യൻ പരിശീലകനാകുന്ന ആദ്യ പരമ്പരയാണിത്.

Related Stories

No stories found.
logo
Reporter Live
www.reporterlive.com