ഡൽഹി: ശ്രീലങ്കൻ പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. ട്വന്റി 20 പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിനെ സൂര്യകുമാർ യാദവ് നയിക്കും. ശുഭ്മൻ ഗില്ലാണ് ഉപനായകൻ. മലയാളി താരം സഞ്ജു സാംസൺ ട്വന്റി 20 ടീമിൽ ഇടംപിടിച്ചു. മുതിർന്ന താരങ്ങൾ ഉൾപ്പെടുന്നതാണ് ഏകദിന ടീം. രോഹിത് ശർമ്മ നായകനായ ടീമിൽ വിരാട് കോഹ്‍ലിയും ഉൾപ്പെടുന്നുണ്ട്. എന്നാൽ ജസ്പ്രീത് ബുംറയ്ക്ക് ഇരുടീമുകളിൽ നിന്നും വിശ്രമം നൽകി.
ട്വന്റി 20 ടീം: സൂര്യകുമാർ യാദവ് (ക്യാപ്റ്റൻ), ശുഭ്മൻ ഗിൽ (വൈസ് ക്യാപ്റ്റൻ), യശസ്വി ജയ്സ്വാൾ, റിങ്കു സിംഗ്, റിയാൻ പരാഗ്, റിഷഭ് പന്ത് (വിക്കറ്റ് കീപ്പർ), സഞ്ജു സാംസൺ (വിക്കറ്റ് കീപ്പർ), ഹാർദ്ദിക്ക് പാണ്ഡ്യ, ശിവം ദൂബെ, വാഷിംഗ്ടൺ സുന്ദർ, അക്സർ പട്ടേൽ, രവി ബിഷ്ണോയ്, അർഷ്ദീപ് സിംഗ്, ഖലീൽ അഹമ്മദ്, മുഹമ്മദ് സിറാജ്.
ഏകദിന ടീം: രോഹിത് ശർമ്മ (ക്യാപ്റ്റൻ), ശുഭ്മൻ ഗിൽ (വൈസ് ക്യാപ്റ്റൻ), വിരാട് കോഹ്‍ലി, കെ എൽ രാഹുൽ (വിക്കറ്റ് കീപ്പർ), റിഷഭ് പന്ത് (വിക്കറ്റ് കീപ്പർ), ശ്രേയസ് അയ്യർ, ശിവം ദുബെ, കുൽദീപ് യാദവ്, മുഹമ്മദ് സിറാജ്, വാഷിംഗ്ടൺ സുന്ദർ, അർഷ്ദീപ് സിംഗ്, റിയാൻ പരാഗ്, അക്സർ പട്ടേൽ, ഖലീൽ അഹമ്മദ്, ഹർഷിത് റാണ.