ഒലി പോപ്പിന് സെഞ്ച്വറി; വിൻഡീസിനെതിരെ ഇംഗ്ലണ്ട് 416ന് ഓൾ ഔട്ട്

അഞ്ചാമനായി ഒലി പോപ്പ് പുറത്താകുമ്പോൾ ഇം​ഗ്ലണ്ട് സ്കോർ 281 റൺസിലെത്തിയിരുന്നു.
ഒലി പോപ്പിന് സെഞ്ച്വറി; വിൻഡീസിനെതിരെ ഇംഗ്ലണ്ട് 416ന് ഓൾ ഔട്ട്
Updated on

ട്രെന്റ്ബ്രിഡ്ജ്: വെസ്റ്റ് ഇൻഡീസിനെതിരായ രണ്ടാം ടെസ്റ്റിന്റെ ആദ്യ ദിവസം ഇം​ഗ്ലണ്ട് 416 റൺസിന് ഓൾ ഔട്ട്. സെഞ്ച്വറി നേടിയ ഒലി പോപ്പും അർദ്ധ സെഞ്ച്വറി നേടിയ ബെൻ ഡക്കറ്റും ക്യാപ്റ്റൻ ബെൻ സ്റ്റോക്സും ഇം​​ഗ്ലണ്ടിനെ മികച്ച സ്കോറിലേക്ക് നയിച്ചു. മൂന്ന് വിക്കറ്റെടുത്ത അൽസാരി ജോസഫാണ് വെസ്റ്റ് ഇൻഡീസ് നിരയിൽ തിളങ്ങിയത്.

ബാസ്ബോൾ ശൈലി വിടാതെ തുടങ്ങിയ ഇം​ഗ്ലണ്ട് അതിവേ​ഗത്തിൽ അർദ്ധ സെഞ്ച്വറിയിലെത്തി. ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിൽ ആദ്യമായി ഒരു ടീമിന്റെ ആദ്യ ഇന്നിം​ഗ്സ് ടോട്ടൽ 4.2 ഓവറിൽ 50 റൺസ് കടന്നു. ഒരു വിക്കറ്റ് നഷ്ടത്തിലാണ് ഇം​ഗ്ലീഷ് ടീം നേട്ടത്തിലെത്തിയത്. മത്സരത്തിന്റെ ആദ്യ ഓവറിൽ തന്നെ റൺസെടുക്കും മുമ്പെ സാക്ക് ക്രൗളിയെ ഇം​ഗ്ലണ്ടിന് നഷ്ടമായി. പിന്നാലെ ബെൻ ഡക്കറ്റും ഒലി പോപ്പും ചേർന്നാണ് റെക്കോർഡിലേക്കെത്തിയത്. 59 പന്തിൽ നേരിട്ട ബെൻ ഡക്കറ്റ് 71 റൺസെടുത്തു. 167 പന്തിൽ നിന്നാണ് ഒലി പോപ്പ് 121 റൺസ് നേടിയത്. ഇരുവരും രണ്ടാം വിക്കറ്റിൽ 105 റൺസ് കൂട്ടിച്ചേർത്തു. അതിൽ കൂടുതലും ബെൻ ഡക്കറ്റാണ് സംഭാവന ചെയ്തത്.

ഒലി പോപ്പിന് സെഞ്ച്വറി; വിൻഡീസിനെതിരെ ഇംഗ്ലണ്ട് 416ന് ഓൾ ഔട്ട്
ടെസ്റ്റ് ക്രിക്കറ്റിൽ ഇതാദ്യം; അതിവേഗം 50 റൺസടിച്ച് ഇംഗ്ലണ്ട്

അഞ്ചാമനായി ഒലി പോപ്പ് പുറത്താകുമ്പോൾ ഇം​ഗ്ലണ്ട് സ്കോർ 281 റൺസിലെത്തിയിരുന്നു. പിന്നാലെ ക്യാപ്റ്റൻ ബെൻ സ്റ്റോക്സിന്റെ 69 റൺസ് കൂടെയായപ്പോൾ ഇം​ഗ്ലണ്ട് സ്കോർ 400 കടന്നു. ക്രിസ് വോക്സ് 37ഉം വിക്കറ്റ് കീപ്പർ ജാമി സ്മിത്ത്, ഹാരി ബ്രൂക്ക് എന്നിവർ 36ഉം റൺസ് നേടി. ഇം​ഗ്ലണ്ട് ഓൾ ഔട്ടായതോടെ ആദ്യ ദിനത്തെ മത്സരം അവസാനിപ്പിക്കുകയായിരുന്നു.

Related Stories

No stories found.
logo
Reporter Live
www.reporterlive.com