ഉപനായകനായി ഉയർന്ന് ശുഭ്മൻ ​ഗിൽ, ടീമിൽ തിരിച്ചെത്തി ശ്രേയസ്; പരീക്ഷണത്തിന് ​ഗംഭീർ

മികച്ച പ്രകടനം നടത്തിയിട്ടും ചിലതാരങ്ങൾക്ക് അവസരം ലഭിക്കാതെ പോയി
ഉപനായകനായി ഉയർന്ന് ശുഭ്മൻ ​ഗിൽ, ടീമിൽ തിരിച്ചെത്തി ശ്രേയസ്; പരീക്ഷണത്തിന് ​ഗംഭീർ
Updated on

ഡൽഹി: ശ്രീലങ്കയ്ക്കെതിരായ ഏകദിന, ട്വന്റി 20 ടീമുകളെ പ്രഖ്യാപിച്ചപ്പോൾ ​ഗൗതം ​ഗംഭീർ ചില പരീക്ഷണങ്ങൾ നടത്തുകയാണെന്ന് ചൂണ്ടിക്കാട്ടുകയാണ് ഇന്ത്യൻ ക്രിക്കറ്റിന്റെ ആരാധകർ. അതിൽ ഏറ്റവും പ്രധാന കാര്യം യുവതാരം ശുഭ്മൻ ​ഗില്ലിന്റെ ഉപനായകസ്ഥാനമാണ്.

ഇന്ത്യൻ പ്രീമിയർ ലീ​ഗിലെ മോശം ക്യാപ്റ്റൻസിയിലും ​ഗിൽ ഉപനായക സ്ഥാനത്തെത്തിയത് ഒരുകൂട്ടം ആരാധകർ വിമർശിക്കുന്നു. എന്നാൽ മറ്റൊരു വിഭാ​ഗം ഈ തീരുമാനത്തെ ന്യായീകരിച്ചു. രോഹിത് ശർമ്മയെന്ന വിജയനായകന് കീഴിൽ ഭാവിയുടെ താരമായ ​ഗിൽ പരീക്ഷിക്കപ്പെടുകയാണെന്ന് ഇക്കൂട്ടർ ചൂണ്ടിക്കാട്ടുന്നു.

ശ്രേയസ് അയ്യരും കെ എൽ രാഹുലും ഏകദിന ടീമിലേക്ക് തിരിച്ചെത്തി. ഹാർദ്ദിക്ക് പാണ്ഡ്യയെ നായകസ്ഥാനത്ത് നിന്നും ഒഴിവാക്കിയതും ആരാധകർ സമൂഹമാധ്യമങ്ങളിൽ ചർച്ച ചെയ്യുന്നു. ജോലിഭാരവും കായികക്ഷമതയുമുള്ള താരമായിരിക്കണം ക്യാപ്റ്റനെന്ന ​ഗംഭീറിന്റെ നിലപാടാണ് സൂര്യകുമാറിനെ നായകസ്ഥാനത്തെത്തിച്ചത്. 2026ലെ ട്വന്റി 20 ലോകകപ്പ് ലക്ഷ്യംവെച്ചാണ് തീരുമാനമെന്ന് ആരാധകർ ചൂണ്ടിക്കാട്ടുന്നു. എന്നാൽ മികച്ച താരങ്ങൾക്ക് അവസരം കിട്ടാതെ പോയതും ടീം സെലക്ഷനിൽ പ്രതിഫലിച്ചു.

ദക്ഷിണാഫ്രിക്കയിൽ ഏകദിന മത്സരത്തിൽ സെഞ്ച്വറി നേടിയ സഞ്ജു സാംസൺ ട്വന്റി 20 ടീമിൽ മാത്രമായി ഒതുങ്ങിപ്പോയി. ട്വന്റി 20യിൽ മുൻ പരമ്പരകളിൽ നന്നായി കളിച്ച റുതുരാജ് ​ഗെയ്ക്ക്‌വാദിനും ഒരു ടീമിലും അവസരം ലഭിച്ചില്ല. സിംബാബ്‍വെയിൽ സെഞ്ച്വറി നേടിയ അഭിഷേക് ശർമ്മയും പരിഗണിക്കപ്പെട്ടില്ല.

ട്വന്റി 20 ടീം: സൂര്യകുമാർ യാദവ് (ക്യാപ്റ്റൻ), ശുഭ്മൻ ​ഗിൽ (വൈസ് ക്യാപ്റ്റൻ), യശസ്വി ജയ്സ്വാൾ, റിങ്കു സിം​ഗ്, റിയാൻ പരാഗ്, റിഷഭ് പന്ത് (വിക്കറ്റ് കീപ്പർ), സഞ്ജു സാംസൺ (വിക്കറ്റ് കീപ്പർ), ഹാർദ്ദിക്ക് പാണ്ഡ്യ, ശിവം ദൂബെ, വാഷിം​ഗ്ടൺ സുന്ദർ, അക്സർ പട്ടേൽ, രവി ബിഷ്ണോയ്, അർഷ്ദീപ് സിം​ഗ്, ഖലീൽ അഹമ്മദ്, മുഹമ്മദ് സിറാജ്.

ഉപനായകനായി ഉയർന്ന് ശുഭ്മൻ ​ഗിൽ, ടീമിൽ തിരിച്ചെത്തി ശ്രേയസ്; പരീക്ഷണത്തിന് ​ഗംഭീർ
ശ്രീലങ്കൻ പരമ്പരയ്ക്ക് ഇന്ത്യൻ ടീം റെഡി; സൂര്യകുമാർ ട്വന്റി 20 നായകൻ, സഞ്ജു ട്വന്റി 20 ടീമിൽ മാത്രം

ഏകദിന ടീം: രോഹിത് ശർമ്മ (ക്യാപ്റ്റൻ), ശുഭ്മൻ ​ഗിൽ (വൈസ് ക്യാപ്റ്റൻ), വിരാട് കോഹ്‍ലി, കെ എൽ രാഹുൽ (വിക്കറ്റ് കീപ്പർ), റിഷഭ് പന്ത് (വിക്കറ്റ് കീപ്പർ), ശ്രേയസ് അയ്യർ, ശിവം ദുബെ, കുൽദീപ് യാദവ്, മുഹമ്മദ് സിറാജ്, വാഷിം​ഗ്ടൺ സുന്ദർ, അർഷ്ദീപ് സിം​ഗ്, റിയാൻ പരാ​ഗ്, അക്സർ പട്ടേൽ, ഖലീൽ അഹമ്മദ്, ഹർഷിത് റാണ.

Related Stories

No stories found.
logo
Reporter Live
www.reporterlive.com